Timely news thodupuzha

logo

പെരുമ്പാവൂർ കൊലപാതകം; അമീറുൽ ഇസ്ലാമിന് മനോനിലയിൽ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമീറുൽ ഇസ്ലാമിൻറെ മനോനിലയിൽ പ്രശ്നങ്ങളില്ലെന്ന മെഡിക്കൽ ബോർഡിൻറെ റിപ്പോർട്ട് സുപ്രീം കോടതിയ്ക്ക് കൈമാറി. തൃശൂർ മെഡിക്കൽ കോളേജിലെ മനഃശാസ്ത്രജ്ഞർ, മനോരോഗ ചികത്സ വിദഗ്‌ദ്ധർ, ഞരമ്പ് രോഗ വിദഗ്ദ്ധർ എന്നിവർ അടങ്ങുന്ന മെഡിക്കൽ ബോർഡാണ് അമീറുൽ ഇസ്ലാമിനെ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്.

മാനസികമായ പ്രശ്നങ്ങൾ, വ്യാകുലത, ഭയം എന്നിവ അമീറുൽ ഇസ്ലാമിനെ അലട്ടുന്നില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. 2017 മുതൽ തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിലാണ് അമീറുൾ ഇസ്ലാം. ജോലിയിൽ കൃത്യമാണെന്നും ജയിൽ സൂപ്രണ്ട് റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനിയുടെ കൊലപാതകത്തിൽ അമീറുൾ ഇസ്ലാമിൻറെ വധശിക്ഷ സുപ്രീം കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.

അമീറുൾ ഇസ്ലാമിൻറെ മനശാസ്ത്ര, സ്വഭാവ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശം നൽകി. ഇതിൻറെ അടിസ്ഥാനത്തിലാണ് മനശാസ്ത്ര, സ്വഭാവ സർട്ടിഫിക്കറ്റ് സുപ്രീം കോടതിക്ക് കൈമാറിയത്. വധശിക്ഷയ്ക്കെതിരെ അമീറിന്റെ ഹർജി പരി​ഗണിക്കുമ്പോൾ ഈ റിപ്പോർട്ട് കൂടി കണക്കിലെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *