തൊടുപുഴ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൻ്റെ ക്രിസ്മസ് പുതുവത്സര ഖാദി മേള തുടങ്ങി. ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴയിൽ നടന്നു. കാഞ്ഞിരമറ്റം ബൈപ്പാസ് റോഡിലുള്ള ഖാദിഗ്രാമ സൗഭാഗ്യയിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സബീനബിഞ്ചു ഉദ്ഘാടനം ചെയ്തു. ഖാദിബോർഡ് മെമ്പർ കെ.എസ്. രമേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ പി.ജി. രാജശേഖരൻ ആദ്യവിൽപ്പന നിർവ്വഹിച്ചു. ഡപ്യൂട്ടി ഡയറക്ടർ ഇ.നാസർ, എ.ആർ. ഷീനാ മോൾ ജേക്കബ് എന്നിവർ പ്രസംഗിച്ചു. കോട്ടൺ, സിൽക്ക് വസ്ത്രങ്ങൾക്ക് 30 ശതമാനം വരെയും, പോളിസ്റ്റർ വസ്ത്രങ്ങൾക്ക് 20 ശതമാനം വരെയും റിബേറ്റും സർക്കാർ അർധ സർക്കാർ പൊതുമേഖല ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യവുമുണ്ട്. എളെളണ്ണ, ശുദ്ധമായ തേൻ, സ്റ്റാർച്ചുകൾ, സോപ്പുകൾ, എന്നിവയും മേളയിൽ ലഭ്യമാണ്.ജനുവരി നാലിന് മേള സമാപിക്കും.