പെരുമ്പാവൂർ: തെങ്ങ് കടപുഴകി വീണ് അഞ്ച് വയസ്സുകാരൻ മരിച്ചു. പെരുമ്പാവൂർ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകൻ അൽ അമീനാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ എട്ടുമണിയോടെ ആയിരുന്നു സംഭവം. കുട്ടിയെ ഉടൻതന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. തെങ്ങിന്റെ അടിഭാഗം കേടു വന്നതാണ് അപകടത്തിനിടയാക്കിയത്. ഇതു ശ്രദ്ധയിൽ പെടാതെ തെങ്ങിനരികിൽ തീ ഇട്ടു. ചൂടേൽക്കാൻ അടുത്തു വന്നുനിന്ന കുട്ടിയുടെ ദേഹത്തേക്കാണ് തെങ്ങ് മറിഞ്ഞു വീണത്.