ന്യൂഡൽഹി: കേന്ദ്രധനമന്ത്രി നിർമ്മലാ സിതാരാമൻ കേരളത്തിനെതിരെ ജി.എസ്.ടി നഷ്ടപരിഹാര വിഷയത്തിൽ വിമർശനം ഉയർത്തി. എ.ജിയുടെ സർട്ടിഫിക്കേറ്റ് 2017 മുതൽ കേരളം ഹാജരാക്കിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. നഷ്ടപരിഹാര കുടിശ്ശികയുടെ കണക്കുകൾ ഹാജരാക്കിയാൽ ഉടൻ നൽകും.
കേന്ദ്രത്തെ കുറ്റപ്പെടുത്തരുതെന്നും അടുത്ത മാസത്തെ നികുതി വിഹിതം കൂടി സംസ്ഥാനങ്ങൾക്ക് മുൻകൂറായി നൽകിയിട്ടുണ്ടെന്നും അതിൻ്റെ വിഹിതം കേരളത്തിനും കിട്ടുമെന്നും ധനമന്ത്രി വ്യക്തമാക്കി. കൊല്ലം എം.പി എൻ.കെ പ്രേമചന്ദ്രൻ ലോക്സഭയിൽ ഇത് സംബന്ധിച്ച വിഷയം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. ഇത് സംബന്ധിച്ച് ആദ്യം കേരള സർക്കാരിനോട് ചോദിക്കണമെന്നു
കേന്ദ്രത്തെ കുറ്റപ്പെടുത്തരുതെന്നും അടുത്ത മാസത്തെ നികുതി വിഹിതം കൂടി സംസ്ഥാനങ്ങൾക്ക് മുൻകൂറായി നൽകിയിട്ടുണ്ടെന്നും അതിൻ്റെ വിഹിതം കേരളത്തിനും കിട്ടുമെന്നും ധനമന്ത്രി വ്യക്തമാക്കി. കൊല്ലം എം.പി എൻ.കെ പ്രേമചന്ദ്രൻ ലോക്സഭയിൽ ഇത് സംബന്ധിച്ച വിഷയം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. ഇത് സംബന്ധിച്ച് ആദ്യം കേരള സർക്കാരിനോട് ചോദിക്കണമെന്നുമായിരുന്നു മന്ത്രി എൻ.കെ പ്രോമചന്ദ്രന് നൽകിയ മറുപടി.