Timely news thodupuzha

logo

തൊഴിലാളി യൂണിയനുകൾ വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ അട്ടിമറിക്കുന്നതായി കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ

തിരുവനന്തപുരം: കെ.എസ്.ആർടിസി തൊഴിലാളി യൂണിയനുകൾക്കെതിരെ ഹൈക്കോടതിയിൽ. തൊഴിലാളി യൂണിയനുകൾ വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ അട്ടിമറിക്കുന്നു. കടത്തിൽ നിന്ന് കരകയാറാൻ ആവിഷ്കരിക്കുന്ന എല്ലാ പദ്ധതികളെയും എതിർക്കുകയെന്നത് പൊതുരീതിയായെന്നും കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ അറിയിച്ചു. കെ.എസ്.ആർ.ടി.സി, യൂണിയനുകൾക്കെതിരെ നിലപാടെടുത്തത് 2022 ൽ വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണം നടക്കാത്തത് ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹർജികളിലാണ്. പ്രതിമാസ വരുമാനം ശമ്പള വിതരണത്തിന് പോലും തികയുന്നില്ല. പ്രതിവർഷം 1500 കോടി രൂപയുടെ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്.

ഒരുകൂട്ടം ജീവനക്കാരും തൊഴിലാളി യൂണിയനുകളും വരുമാനം വർധിപ്പിക്കാനുള്ള നടപടികളെ വിജയകരമായി അട്ടിമറിക്കുന്ന സ്ഥിതിയാണിവിടെ. കടത്തിൽ മുങ്ങുന്ന സ്ഥാപനത്തിൻറെ അവസ്ഥയെക്കുറിച്ച് ഇവർ ചിന്തിക്കുന്നില്ലെന്നും മാനേജ്മെൻറ് കൊണ്ടുവരുന്ന എല്ലാ പദ്ധതികളെയും എതിർക്കുകയെന്നത് പൊതുരീതിയായെന്നും മാനേജ്മെൻറ് കുറ്റപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *