തിരുവനന്തപുരം: പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ സിപിഐ നേതാവിനെതിരേ പോക്സോ വകുപ്പ് ചുമത്തി. വിഴിഞ്ഞം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
മുല്ലൂരിലെ പെൺകുട്ടിയുടെ വീട്ടിൽവച്ച് വിഷ്ണു ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് പ്ലസ് ടു വിദ്യാർഥിനിയുടെ പരാതി. പെൺകുട്ടിയുടെ സഹോദരനെതിരേ സ്കൂൾ അധികൃതർ സ്വീകരിച്ച അച്ചടക്ക നടപടി പിൻവലിക്കാൻ പെൺകുട്ടിയും മാതാവും വിഷ്ണുവിനെ സമീപിച്ചിരുന്നു.
തുടർന്ന് ഇവരുടെ കുടുംബവുമായി വിഷ്ണുവിന്‍റെ കുടുംബം അടുപ്പത്തിലായി. ഇതിനിടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ വിഷ്ണു ലൈംഗിക ഉദ്ദ്യേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നാണ് പരാതി.