കളമശേരി: എറണാകുളം ഗവ. മെഡിക്കൽ കോളെജിന് സമീപത്തെ കിൻഫ്ര ഭൂമിയിൽ നിർമ്മാണ പ്രവർത്തനത്തിനിടെ പഴയ കല്ലറയും കല്ലറയ്ക്കകത്ത് മനുഷ്യ അസ്ഥികളും കണ്ടെത്തി. പായ്ക്കിങ്ങിനുപയോഗിക്കുന്ന മെഷീനുകൾ നിർമ്മിക്കുന്ന കമ്പനിയുടെ നിർമ്മാണത്തിന് വെള്ളിയാഴ്ച രാവിലെ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെയാണ് ചെങ്കല്ലിൽ പണിത കല്ലറ കണ്ടെത്തിയത്.
കല്ലറക്കകത്ത് ജീർണ്ണിച്ച് ദ്രവിച്ച മനുഷ്യ അസ്ഥിയും കണ്ടെത്തി. കളമശേരി പൊലീസ് കേസെടുത്തു. ഭൂമി എച്ച്എംടി കമ്പനിയ്ക്ക് 60 വർഷം മുമ്പ് സർക്കാർ ഏറ്റെടുത്ത് കൈമാറിയതാണ്.
പിന്നീടാണ് കിൻഫ്രയ്ക്ക് നൽകിയത്. ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് മൃതദേഹം ആചാരപ്രകാരം സംസ്കരിച്ചതായിരിക്കുമെന്നും ശരീരഭാഗം പോസ്റ്റ്മോർട്ടവും ഫോറൻസിക് പരിശോധനയും നടത്തുമെന്നും കളമശേരി സ്റ്റേഷൻ ഇൻസ്പെക്ടർ എം.ബി. ലത്തീഫ് പറഞ്ഞു.