Timely news thodupuzha

logo

കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; അധ്യാപകർക്കെതിരേ ആരോപണവുമായി അമ്മ

കണ്ണൂർ: കമ്പിലിൽ പ്ലസ് വൺ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ‌ സ്കൂൾ അധ്യാപകർക്കെതിരേ ഗുരുതര ആരോപണവുമായി കുട്ടിയുടെ അമ്മ രംഗത്ത്. പ്ലസ് വൺ വിദ്യാർഥി ഭവത് മാനവാണ് കഴിഞ്ഞ ദിവസം അധ്യാപകരുടെ മർദനത്തെത്തുടർന്ന് ജീവനൊടുക്കിയത്. മുടി മുറിക്കാത്തതിനും മാർക്ക് കുറഞ്ഞതിനും കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലെ‌ അധ്യാപകർ കുട്ടിയെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് അധ്യാപകരുടെയും സഹപാഠികളുടെയും ആരോപണം.

നീട്ടി വളർത്തിയ മുടി മുറിക്കാത്തതിന് അധ്യാപകർ സ്റ്റാഫ് മുറിയിൽ കൊണ്ടുപോയി അടിച്ചെന്ന് ഭവതിൻറെ അമ്മ പറഞ്ഞു. ഗുണ്ടകളെ പോലെയാണ് കുട്ടികളെ അധ്യാപകർ തല്ലുകയാണെന്നാണ് മറ്റു കുട്ടികൾ പറയുന്നത്. കുട്ടികളെ പോലെയല്ല ടീച്ചേഴ്സ് നമ്മളെ കാണുന്നത്, വെറും ജീവികളെ പോലെയാണ്. സിബിഐ ചോദ്യം ചെയ്യുന്ന പോലെ, ഒരു ദയയും ഇല്ലാതെയാണ് കാര്യങ്ങൾ ചോദിക്കുന്നത്. പരമാവധി ഉപദ്രവിക്കും.

ഫിസിക്സ് ലാബ് ടീച്ചേഴ്സിൻറെ ഇടിമുറിയാണ്. സീനിയേഴ്സിസിനേക്കാൾ പേടി ടീച്ചേഴ്സിനെയാണ്. ഇടിമുറിയിൽ കൊണ്ട് പോയി ഗുണ്ടകളെ പോലെ കുനിച്ച് നിർത്തി കുട്ടികളെ ഇടിക്കും അവർ. അപമാനവും ഉപദ്രവവും സഹിക്കാനാകാത്തതാണെന്നും വിദ്യാർഥികൾ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *