പത്തനംതിട്ട: പീഡന കേസിൽ ഇരയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. അടൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്. അതേസമയം, കേസിൽ അറസ്റ്റിലായവരുടെ എണ്ണം 44 ആയി. ഇനി 15 പേരെ കൂടി അറസ്റ്റു ചെയ്യാനുണ്ടെന്നാണ് വിവരം. പിടിയിലാകാനുള്ളവരിൽ 2 പേർ വിദേശത്താണ്.
ഇവർക്കായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അന്വേഷണത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അജിത ബീഗം വ്യക്തമാക്കി. അഞ്ചുവർഷക്കാലത്തെ പീഡന വിവരങ്ങളായിരുന്നു പെൺകുട്ടി വെളിപ്പെടുത്തിയത്.
പെൺകുട്ടിയുടെ 13 വയസുമുതൽ 18 വയസുവരെ കാലയളവിൽ 60 ഓളം പേർ പീഡനത്തിനിരയാക്കിയെന്നാണ് വിവരം. അറസ്റ്റിലായവരിൽ സ്കൂൾ വിദ്യാർഥികൾ മുതൽ നവ വരനും വരെ ഉൾപ്പെടുന്നു.