കോഴിക്കോട്: വിശ്വനാഥെന്ന ആദിവാസി യുവാവിന്റെ മരണത്തിൽ പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ പൊലീസ് റിപ്പോർട്ട് പൂർണ്ണമായി തള്ളി. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇൻക്വസ്റ്റ് നടത്താത്തത് വീഴ്ചയാണെന്നും കമ്മീഷൻ നിരീക്ഷിച്ചു. നാല് ദിവസത്തിനകം പുതിയ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പൊലീസിന് നൽകിയ നിർദേശം. എന്നാൽ, ദേശീയ പട്ടിക വർഗ കമ്മീഷൻ കേസെടുത്തു. ഇതൊരു സാധാരണ കേസായാണോ കണ്ടതെന്ന ചോദ്യവും ഉയർത്തി. അസ്വാഭാവിക മരണത്തിന് മാത്രമായി കേസെടുക്കുന്നത് ശരിയല്ലെന്നും പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം തന്നെ കുറ്റം ചുമത്തണമെന്നും പൊലീസിനോട് കമ്മീഷൻ നിർദേശിച്ചു.