Timely news thodupuzha

logo

പ്രായപൂർത്തിയായവരുടെ ഇഷ്ടങ്ങളിലും സ്വാതന്ത്ര്യത്തിലും മാതാപിതാക്കൾ ഇടപെടരുതെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി

അമരാവതി: ലെസ്ബിയൻ ദമ്പതികൾക്ക് ഒരുമിച്ച് ജീവിക്കാനും പങ്കാളികളെ തെരഞ്ഞെടുക്കാനും പൂർണ സ്വാതന്ത്ര്യമുണ്ടെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി.

തൻറെ ലെസ്ബിയൻ പങ്കാളിയെ പിതാവ് തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന സ്ത്രീയുടെ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കോടതി വിധി പുറപ്പെടുവിച്ചത്.

പ്രായപൂർത്തിയായ മകളുടെ ബന്ധത്തിലും ഇഷ്ടങ്ങളിലും മാതാപിതാക്കൾ ഇടപെടരുതെന്ന് കോടതി നിർദേശിച്ചു. കഴിഞ്ഞ ഒരു വർഷമായി വിജയവാഡയിൽ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

ഇതിനിടെ യുവതികളിലൊരാളെ കാണാതാവുകയും തുടർന്ന് പിതാവിൻറെ വീട്ടിൽ നിന്ന് കണ്ടെത്തി മോചിപ്പിക്കുകയുമായിരുന്നു. ഷെൽട്ടർ ഹോമിൽ അഭയം നേടിയ ഇവർ പിന്നീട് വിജയവാഡയിലേക്ക് താമസം മാറി.

ഇവിടെ നിന്നാണ് പിതാവ് യുവതിയെ ബലമായി പിടിച്ചു കൊണ്ടുപോയത്. ലെസ്ബിയനുകൾക്ക് ഒരുമിച്ച് ജീവിക്കാനും പങ്കാളികളെ തെരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി വിധിക്കുകയായിരുന്നു.

മകൾക്ക് പ്രായപൂർത്തിയായതാണെന്നും, അവരുടെ ഇഷ്ടത്തിലും, ദമ്പതികളുടെ ബന്ധത്തിലും ഇടപെടരുതെന്നും കോടതി മാതാപിതാക്കൾക്ക് നിർദേശം നൽകി.

കൂടാതെ പരാതി പിൻവലിക്കാനുള്ള പരാതിക്കാരിയുടെ സന്നദ്ധതകണക്കിലെടുത്ത് കുടുംബാംഗങ്ങൾക്കെതിരെ ക്രിമിനൽ നടപടിയെടുക്കുന്നില്ലെന്നും ഹർജി തീർപ്പാക്കിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *