കൊച്ചി: സംസ്ഥാനത്ത് സ്വർണ വില സർവകാല റെക്കോർഡിൽ. ഇന്ന്(22/01/2025) പവന് 600 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിൻറെ വില 60,200 രൂപയിലെത്തി. ഗ്രാമിന് 75 രൂപ കൂടി.
ഒരു ഗ്രാം സ്വർണത്തിൻറെ വില 7525 രൂപയാണ്. 2024 ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് ഏറ്റവും ഉയർന്ന സ്വർണ വില. ഈ റെക്കോർഡും കടന്നാണ് ഇപ്പോൾ സ്വർണ വില കുതിക്കുന്നത്. ഈ മാസത്തിൻറെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻറെ വില.
![](https://timelynews.net/wp-content/uploads/2025/01/Timely-Add-682x1024.jpg)
ഇത് തന്നെയാണ് ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരം. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും ഡോളർ ദുർബലമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വർണ വിലയെ സ്വാധീനിച്ചത്. അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഗ്രാമിന് 99 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.