തിരുവനന്തപുരം: മൂലമറ്റം എ കെ ജി നഗറിൽ തൊടുപുഴ ആറിന് കുറകെ ത്രിവേണി സംഗമത്തിൽ കോൺക്രീറ്റ് പാലം നിര്‍മാണത്തിന് സംസ്ഥാന ബജറ്റില്‍ തുക അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇവിടുത്തെ ജനങ്ങളുടെ ഏറെ നാളായുള്ള ആവശ്യമാണ് നടപ്പാകുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. മൂലമറ്റം സെന്റ് ജോര്‍ജ് സ്‌കൂളിന് സമീപമുള്ള റോഡിലൂടെ തൊടുപുഴയാറിന് കുറുകേ എകെജി ജംഗ്ഷനില്‍ പാലം നിര്‍മിക്കുന്നതിനാണ് ബജറ്റില്‍ തുക അനുവദിച്ചിട്ടുള്ളത്. നിലവിലുള്ള തൂക്ക് പാലത്തിന് സമീപത്തായാണ് പുതിയ കോണ്‍ക്രീറ്റ് പാലം നിലവില്‍ വരിക.
11 മീറ്റര്‍ വീതിയിലാകും പുതിയ പാലം നിര്‍മിക്കുകയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സംസ്ഥാന ബജറ്റിന്റെ പൊതുചര്‍ച്ചയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടത്തിയ മറുപടി പ്രസംഗത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് ഈ രണ്ടു പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതായി അറിയിച്ചത്. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ മൂലമറ്റം അറക്കുളം ഭാഗങ്ങളിലേക്ക് എത്തിച്ചേരാന്‍ മൂന്നു കിലോമീറ്ററോളം ദൂരം കുറയും.