നെന്മാറ: പാലക്കാട് നെന്മാറ കയറാടിയിൽ യുവാവിന് വെട്ടേറ്റു. കയറാടി വീഴ്ലി സ്വദേശി ഷാജിക്കാണ് വെട്ടേറ്റത്. ഷാജിയെ തൃശൂർ ജനറൽ ആശുപത്രയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുതരമല്ലെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം. മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനു പിന്നാലെ സുഹൃത്തു തന്നെയാണ് ഷാജിയെ വെട്ടിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ നെന്മാറ പൊലീസ് അന്വേഷണമാരംഭിച്ചു.
നെന്മാറയിൽ മദ്യപാനത്തിടെ ഉണ്ടായ വാക്കുതർക്കത്തിനിടയിൽ യുവാവിന് വെട്ടേറ്റു
