മുംബൈ: പ്രണയത്തിൽ നിന്നും പിന്മാറിയ 17 കാരിയെ പെട്രോളൊഴിച്ച് തീകൊളുത്തി കാമുകൻ. മുംബൈ അന്തേരിയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം.
60 ശതമാനത്തോളം പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വീടിന് പുറത്തിരിക്കുകയായിരുന്ന പെൺകുട്ടിക്ക് നേരെയായിരുന്നു യുവാവിൻറെ ക്രൂരത. ജിത്തു താബേ എന്ന 30 കാരനും 17 കാരിയായ പെൺകുട്ടിയും മുൻപ് പ്രണയത്തിലായിരുന്നു. മാതാപിതാക്കൾ ഇടപെട്ടതിനെ തുടർന്ന് അടുത്തിടെ പെൺകുട്ടി ബന്ധത്തിൽ നിന്നും പിന്മാറി.
ഇതിൽ പ്രകോപിതനായ യുവാവ് പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. 17 വയസുകാരി കൂട്ടുകാരികളെ വീട്ടിൽ അത്താഴത്തിന് ക്ഷണിച്ചിരുന്നു. ഇവരുടെ കൺമുന്നിൽ വച്ചാണ് ജിത്തു പെട്രോളൊഴിച്ച് തീകൊളുത്തിയത്. പെൺകുട്ടിയുടെ മുഖത്തും വയറിലും സ്വകാര്യ ഭാഗങ്ങളിലുമടക്കം ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കുട്ടിക്ക് സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. പ്രതിയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. ഇയാൾ നിലവിൽ പൊലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്.