കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള സർവ്വകലാശലാ വൈസ് ചൻസിലറായി സിസ തോമസിനെ നിയമിച്ചത് താത്കാലികമെന്ന് ഹൈക്കോടതി. വിസിയെ നിയമിക്കേണ്ടത് സർക്കാരാണെന്നും നിയമനവുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രത്യേക സാഹചര്യത്തിൽ ചാൻസിലർ നടത്തിയ നിയമനമാണിത്.
ചട്ടപ്രകാരമുള്ള നിയമനമല്ല. അതിനാൽ തന്നെ സർക്കാരിന് നിയമനവുമായി മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു. സിസ തോമസിൻറെ നിയമനം ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലായിരുന്നു ഡിവിഷൻ ബെഞ്ച് നടപടി.