Timely news thodupuzha

logo

മുൻകൂട്ടി ബുക്ക് ചെയ്ത വീൽ ചെയർ നൽകാത്തതിനെ തുടർന്ന് വയോധികയ്ക്ക് വീണ് പരുക്കേറ്റു, എയർ ഇന്ത‍്യക്കെതിരേ പരാതിയുമായി യുവതി

ന‍്യൂഡൽഹി: എയർ ഇന്ത‍്യക്കെതിരേ പരാതിയുമായി യുവതി. എയർ ഇന്ത‍്യ അധികൃതർ ഡൽഹി വിമാനത്താവളത്തിൽ മുൻകൂട്ടി ബുക്ക് ചെയ്ത വീൽ ചെയർ നൽകാത്തതിനെ തുടർന്ന് തൻറെ 82 കാരിയായ മുത്തശി നടക്കാൻ ശ്രമിക്കുന്നതിനിടെ വീണു പരുക്കേറ്റെന്നാണ് യുവതിയുടെ പരാതി. 82 കാരിയായ പ്രസിച്ച രാജിനാണ് പരുക്കേറ്റത്.

മാർച്ച് നാലിന് ഡൽഹിയിൽ കൊച്ചുമകൻറെ വിവാഹത്തിൽ പങ്കെടുത്ത് ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. നടക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ച്ചയിൽ പരുക്കേറ്റ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വയോധിക.

ആവർത്തിച്ച് ആവശ‍്യപ്പെട്ടിട്ടും എയർ ഇന്ത‍്യ വീൽ ചെയർ നൽകിയില്ലെന്നും കൃത‍്യമായ ചികിത്സ ലഭിച്ചത് ബംഗളൂരുവിൽ എത്തിയതിന് ശേഷം മാത്രമാണെന്നും കൊച്ചുമകൾ പാറുൾ കൻവർ സമൂഹമാധ‍്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറ‍യുന്നു. വെള്ളിയാഴ്ചയാണ് യുവതി പരുക്കേറ്റ മുത്തശിയുടെ ചിത്രങ്ങൾ അടങ്ങിയ കുറിപ്പ് എക്സിൽ പങ്കുവച്ചത്. യുവതിയുടെ കുറിപ്പ് സമൂഹമാധ‍്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. സംഭവത്തിൽ യുവതി ഡിജിസിഎയ്ക്ക് പരാതി നൽകിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *