തൊടുപുഴ: അമിത മദ്യപാനം മൂലം കഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മധ്യാപാനികൾക്ക് അനുഭവങ്ങളും ശക്തിയും പ്രതീക്ഷയും പരസ്പരം പങ്കുവെച്ചുകൊണ്ട് ഗ്രൂപ്പ് മീറ്റിങ്ങുകളിലൂടെ പരിഹാരം കാണുന്നതിന് ലോകമെമ്പാടുമുള്ള ആൽക്കഹോളിക്സ് അനോനിമസ്(A A) കൂട്ടായ്മ സഹായിക്കുന്നു. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായി ആൽക്കഹോളിക്സ് അനോനിമസിന്റെ ഏഴോളം ഗ്രൂപ്പുകൾ പ്രവർത്തിച്ചുവരുന്നു.

എ.എ മീറ്റിങ്ങുകളിലേക്ക് കടന്നു ചെല്ലുവാനും പങ്കെടുക്കാനും മദ്യപാനത്തിൽ നിന്ന് മാറി നിൽക്കണമെന്ന് ആഗ്രഹിക്കുന്ന എതോരാൾക്കും സാധിക്കും. കുടുതൽ വിവരങ്ങൾക്കും സൗജന്യ സഹായത്തിനും ഈ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്: 9847452398, 9744080455, 8943100066.