കട്ടപ്പന: ഉന്നത വിദ്യാഭ്യാസ വകുപ്പ്, നാഷ്ണൽ സർവ്വീസ് സ്‌കീം സംസ്ഥാന കാര്യാലയം എന്നിവ സംയുക്തമായി നടത്തുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാമ്പയിന് ഇടുക്കി ജില്ല ഗവ: ഐ.ടി.ഐയിൽ ലഹരിക്കെതിരെ വർണ്ണ മരത്തിൽ ട്രെയിനികളുടെ കൈമുദ്ര പതിച്ചു വർണ്ണ മരം തീർത്ത് സമാപനമായി. എൻ.എസ്.എസിന്റെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെയും യുവജനങ്ങൾക്കിടയിലെ അക്രമവാസനക്കെതിരെയും വിദ്യാർത്ഥികളിലൂടെ പൊതു സമൂഹത്തെ സജ്ജരാക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന ജന ജാഗ്രതാ ബോധവൽക്കരണത്തിന്റെ ഭാഗമായി ഏഴു ദിവസങ്ങളിലായിട്ടാണ് ലൈഫ് ഈസ് ബ്യൂട്ടിഫുൾ ക്യാമ്പയിൻ സംഘടിപ്പിച്ചത്.

സമാപന ദിനത്തിൽ പ്രോഗ്രാം ഓഫീസർ സാദിക്ക് എയുടെ അധ്യക്ഷതയിൽ ഗ്രൂപ്പ് ഇൻസ്ട്രക്ർ പി.എം ജോസഫ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസിന് വിമുക്തി നോഡൽ ഓഫീസർ എം.സി സാബുമോൻ നേതൃത്വം നൽകി. ട്രെയിനിങ്ങ് അഡ്വൈസർ അനിൽകുമാർ, അസിസ്റ്റൻ്റ് പ്രോഗ്രാം ഓഫീസർ ശ്രീജ ദിവാകരൻ എന്നിവർ സംസാരിച്ചു. മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ പങ്കെടുത്ത ട്രെയിനികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഗ്രൂപ്പ് ഇൻസ്ട്രക്ർ പി.സി ചന്ദ്രൻ നിർവ്വഹിച്ചു. ഡ്രോയിങ്ങ് മത്സരത്തിൽ വിജയിച്ച ട്രെയിനീസിനുള്ള സമ്മാനവിതരണം ഗ്രൂപ്പ് ഇൻസ്ട്രക്ടർ പി.കെ സനിൽ നിർവ്വഹിച്ചു.
വർണ്ണ മരത്തിൽ കൈമുദ്ര പതിപ്പിച്ചു ലഹരിക്കെതിരെ വർണ്ണ മരം എന്ന പരിപാടി ഗ്രൂപ്പ് ഇൻസ്ട്രക്ർ ബിനോ തോമസ് ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ബോധവൽക്കരണം, ലഹരി വിരുദ്ധ പ്രതിജ്ഞ, ചിത്രരചന മത്സരം, പെനാൽറ്റി ഷൂട്ടൗട്ട് എന്നിവ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.