തിരുവനന്തപുരം: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എമ്പുരാനിൽ 24 ഭാഗങ്ങൾ വെട്ടിയതായി റിപ്പോർട്ട്. റീ എഡിറ്റിങ്ങിൻറെ സെൻസർ രേഖയിലാണ് ഇക്കാര്യമുള്ളത്. 17 ഭാഗങ്ങൾ വെട്ടുമെന്നായിരുന്നു ആദ്യറിപ്പോർട്ടുകൾ. ചിത്രത്തിലെ വില്ലൻറെ പേര് ബജ്‌രംഗി എന്നതിനു പകരം ബൽദേവ് എന്നാക്കി മാറ്റിയിട്ടുണ്ട് . അതു പോലെ തന്നെ നന്ദി പറഞ്ഞു കൊണ്ടുള്ള കാർഡിൽ നിന്ന് എം.പി സുരേഷ് ഗോപിയുടെ പേരും വെട്ടി മാറ്റി. തൻറെ പേര് കാർഡിൽ നിന്ന് ഒഴിവാക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു.
പുതിയ വേർഷൻ ചൊവ്വാഴ്ച വൈകിട്ടോടെ പ്രദർശനത്തിനെത്തിയേക്കും. സിനിമയുടെ തുടക്ക ഭാഗത്തിലുള്ള അതിക്രമങ്ങളുടെ ദൃശ്യങ്ങൾ ഒഴിവാക്കും. സിനിമയിൽ എൻഐഎയെക്കുറിച്ചുള്ള പരാമർശവും ഒഴിവാക്കിയിട്ടുണ്ട്.