Timely news thodupuzha

logo

പ്രയാഗ്‌രാജിൽ വീടുകൾ തകർത്തതിനെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: പ്രയാഗ്‌രാജിൽ വീടുകൾ ഇടിച്ചു തകർത്ത സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെയും പ്രയാഗ്‌രാജ് ഡെവലപ്മെൻറ് അഥോറിറ്റിയെയും രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ആറ് ആഴ്ചയ്ക്കുള്ളിൽ തകർത്ത വീടിൻറെ ഉടമകൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു.

അത്യന്തം മനുഷ്യരഹിതവും അന്യായവുമായ പ്രവൃത്തിയെന്നാണ് സുപ്രീം കോടതിയുടെ പരാമർശം. ജസ്റ്റിസ്മാരായ അഭയ് എസ് ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ചിൻറേതാണ് വിധി. ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്നും കോടതി വ്യക്തമാക്കി. 2023ലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായ ആതിഖ് അഹമ്മദിൻറെ സ്ഥലമാണെന്ന് തെറ്റിദ്ധരിച്ചാണ് പ്രദേശത്തെ വീടുകൾ തകർത്തത്. അഡ്വക്കേറ്റ് സുൽഫിക്കൽ ഹൈദർ, പ്രൊഫസർ അലി അഹമ്മദ്, എന്നിവരാണ് കോടതിയെ സമീപിച്ചിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *