പട്യാല: പന്ത്രണ്ട് വസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ശുഭം കനോജിയ എന്നയാളെയാണ് പട്യാല പൊലീസ് അറസ്റ്റു ചെയ്തത്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. പീഡനത്തിനിരയായ പെൺകുട്ടി ഗർഭിണിയാണെന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞു. നിലവിൽ പെൺകുട്ടി പട്യാല ആശുപത്രയിൽ ചികിത്സയിലാണ്.
പെൺകുട്ടി സ്കൂളിൽ പോയിരുന്നത് പ്രതിയുടെ ഓട്ടോയിലായിരുന്നു. പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയായിരുന്നു ഉയാൾ പീഡിപ്പിച്ചിരുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റു മുതൽ കുട്ടി പീഡനത്തിനിരയായിരുന്നു. വയറുവേദന സഹിക്കാനാവാതെ വന്നതോടെയാണ് പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം ആശുപത്രിയിലെത്തിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് കുട്ടി മാതാപിതാക്കളോട് കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.