ന‍്യൂഡൽഹി: ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത‍്യു. കശ്മീരിലെ കിഷ്ത്വറിലാണ് ഏറ്റുമുട്ടലുണ്ടായത്. ജെയ്ഷെ മുഹമ്മദ് കമാൻഡറടക്കം മൂന്ന് ഭീകരരെ സൈന‍്യം വധിച്ചു. ഇവരിൽ നിന്നും നാല് തോക്കുകൾ കണ്ടെടുത്തതായി സുരക്ഷാസേന അറിയിച്ചു. ജമ്മുവിലെ അഖ്നൂരിലും സൈന‍്യവും ഭീകരരും ഏറ്റുമുട്ടി.
സൈന‍്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ, ജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ വധിച്ചു
