Timely news thodupuzha

logo

പരിഹാസ പോസ്റ്റുമായി പ്രശാന്ത് എൻ പ്രശാന്ത് ഐ.എ.എസ്

തിരുവനന്തപുരം: ഐ.എഎ.സ് ചേരിപ്പോരിൽ സസ്പെൻഷനിൽ കഴിയുന്ന എൻ പ്രശാന്ത് ഐ.എ.എസിൻറെ പുതിയ ഫെയ്സ് ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു. ആരോപണ വിധേയരായ ഐ.എ.എസുകാർ എങ്ങനെ പെരുമാറണമെന്ന് വിവരിക്കുന്നതാണ് ഫെയ്സ് ബുക്ക് പോസ്റ്റ്. പഴയകാല സിനിമയിലെ ഒരു വീഡിയോയാണ് പോസ്റ്റിനൊപ്പം പങ്കുവച്ചിരിക്കുന്നത്. അതിൽ ഷീണ ഭയന്ന് വിറച്ച് സംസാരിക്കുന്നതായി കാണാം. ആരോപണ വിധേയരായ ഐഎഎസുകാർ ഇത്തരത്തിൽ പെരുമാറണമെന്നാണ് ഈ വിഡിയോയിലൂടെ പ്രശാന് ഉദ്ദേശിക്കുന്നത്. ചീഫ് സെക്രട്ടറി പ്രശാന്തിനെ ഹിയറിങ്ങിന് വിളിച്ചതിനു പിന്നാലെ അദ്ദേഹം ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇത് സർക്കാർ നിരസിച്ചതിനു പിന്നാലെയാണ് പരിഹാസ പോസ്റ്റ്. ഇതിൽ ഐഎഎസിലെ മേൽ ഉദ്യോഗസ്ഥരെയും ലക്ഷ്യം വയ്ക്കുന്നുണ്ട്.

ഫെയ്സ് ബുക്ക് പോസ്റ്റിൽ നിന്നും; ഓൾ കേരളാ സിവിൽ സർവ്വീസ്‌ അക്കാദമി:

പിച്ചി-മാന്തി-നുള്ളി എന്നീ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഒരു IAS ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരോടും മാധ്യമങ്ങളോടും പെരുമാറേണ്ട രീതി എങ്ങനെ? നല്ല വിധേയത്വം വേണം. ഈ വിഷയം പഠിപ്പിക്കുന്ന പ്രൊഫ. അടിമക്കണ്ണ്‌ അതിനായി ഉപയോഗിക്കുന്ന വീഡിയോ നമുക്ക്‌ കാണാം. ബ്ലാക്ക്‌ & വൈറ്റ്‌ വീഡിയോ ആണ്‌ നാസ പുറത്ത്‌ വിട്ടത്‌. ഒന്നും തോന്നരുത്‌.

ഗോഡ്ഫാദറില്ലാത്ത, വരവിൽ കവിഞ്ഞ്‌ വരുമാനമില്ലാത്ത, ക്രിമിനൽ കേസുകളൊന്നും ഇല്ലാത്ത, പീഡോഫീലിയ കേസ്‌ ഒതുക്കിത്തീർക്കാനില്ലാത്ത, തമിഴ്‌നാട്ടിൽ ടിപ്പറും കാറ്റാടിപ്പാടങ്ങളുമില്ലാത്ത, ബന്ധുക്കൾക്ക്‌ ബാറില്ലാത്ത, പത്രക്കാർ പോക്കറ്റിലില്ലാത്ത, ഡാൻസും പാട്ടുമറിയാത്ത, മതാടിസ്ഥാനത്തിൽ ഗ്രൂപ്പുകളില്ലാത്തവർക്ക്‌ മാത്രമാണീ ക്ലാസ്‌ ബാധകം.

പ്രൊഫ. അടിമക്കണ്ണിൻറെ ക്ലാസ്സിൽ ശ്രദ്ധിക്കാതിരുന്നവർ ആത്മാഭിമാനം, നീതി, ന്യായം, സുതാര്യത, നിയമം, ഭരണഘടന എന്നൊക്കെ പുലമ്പും. കാര്യമാക്കണ്ട.

ധർമ്മോ രക്ഷതി രക്ഷതി രക്ഷിതഃ

Leave a Comment

Your email address will not be published. Required fields are marked *