മുംബൈ: അടൂർ സ്വദേശി ഇനോസിനെ മുംബൈ തീരത്തെ ഓയിൽ റിഗിൽ നിന്നും കടലിൽ വീണ് കാണാതായ സംഭവത്തിൽ ദുരൂഹത. സ്വയം കടലിലേക്ക് എടുത്തുചാടിയെന്ന വാദത്തിൽ കമ്പനി ഉറച്ച് നിൽക്കുക്കുമ്പോഴും, മകൻ ആത്മഹത്യ ചെയ്യില്ലെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അച്ഛൻ വർഗീസ്.
മകനെ അപായപ്പെടുത്തുകയോ തട്ടിക്കൊണ്ടു പോവുകയോ ചെയ്തതാകാമെന്ന് വർഗീസ് പറയുന്നു. ഇതിനടെയാണ് കാണാതാവുന്നതിന് തൊട്ടുമുമ്പ് ഇനോസ് വർഗീസ് സുഹൃത്തിന് അയച്ച സന്ദേശം മാധ്യമങ്ങൾക്ക് ലഭിച്ചത്. അതിലൂടെ ഒപ്പം ജോലി ചെയ്യുന്ന കരൺ എന്നയാൾ അപായപ്പെടുത്തിയേക്കുമെന്നും കരയിൽ എത്തിയശേഷം വിശദമായി പറയാമെന്നും കരണിന് തന്നെ സംശയമുണ്ടെന്നും ചോദ്യം ചെയ്തതായും ഇനോസ് വ്യക്തമാക്കുന്നു.