Timely news thodupuzha

logo

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു

ഇടുക്കി: അണക്കെട്ടിലെ ജലനിരപ്പ്, വേനലിന്റെ ആരംഭത്തോടെ കുറഞ്ഞു തുടങ്ങി. ഇപ്പോഴത്തെ ജലനിരപ്പ് 2354.74 അടിയാണ്. 22 അടിയോളം ജലനിരപ്പ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവാണിപ്പോൾ. വൈദ്യുതി നിലവിലെ അളവിൽ ഉൽപ്പാദിപ്പിച്ചാൽ രണ്ടു മാസത്തേക്കുള്ള വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. സംഭരണ ശേഷിയുടെ 71 ശതമാനം വെള്ളം കഴിഞ്ഞ വർഷം ഇതേ ദിവസം അണക്കെട്ടിലുണ്ടായിരുന്നു. അതായത് 2376.24 അടി. എന്നാലിപ്പോൾ 49.50 ശതമാനം മാത്രമാണുള്ളത്.

2199 അടിയിലേക്ക് ജലനിരപ്പെത്തിയാൽ മൂലമറ്റത്ത് വൈദ്യുതി ഉൽപ്പാദനം നിർത്തേണ്ടി വരും. മാത്രമല്ല വൈദ്യുതി പ്രതിസന്ധിക്കും കാരണമാകും. മൂലമറ്റത്ത് ഒരു യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ 670 ലിറ്ററോളം വെള്ളമാണ് വേണ്ടത്. ജലനിരപ്പ് വേഗത്തിൽ കുറയാൻ പ്രധാന കാരണം തുലാവർഷം പ്രതീക്ഷിക്കാതെ നിലച്ചതായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *