ന്യൂഡൽഹി: എല്ലാ നേതാക്കളെയും പോലെ ശശി തരൂരും കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് വരാൻ യോഗ്യനാണെന്ന് ജനറൽ സെക്രട്ടറി താരിഖ് അൻവർ. അതേസമയം, ജാതി സമവാക്യങ്ങളടക്കം പരിഗണിക്കേണ്ടതുണ്ടെന്നും ശശി തരൂരിനെ പരിഗണിക്കണോയെന്ന് മല്ലികാർജുൻ ഖർഗെ തീരുമാനിക്കും. കേരളത്തിലെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും പ്ലീനറിയുടെ സന്ദേശം നേതാക്കൾ മറക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.