Timely news thodupuzha

logo

latest news

കരമനയിലെ യുവാവിന്‍റെ കൊലപാതകത്തികത്തിന്‍റെ സി.സി.റ്റി.വി ദൃശങ്ങൾ പുറത്ത്

തിരുവനന്തപുരം: കരമന സ്വദേശി അഖിലാണ്(22) കൊല്ലപ്പെട്ടത്. യുവാവിനെ അക്രമികൾ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തുക ആയിരുന്നു. കരമന അനന്ദുവധക്കേസിലെ പ്രതികളാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ കാറിലെത്തിയ സംഘം കമ്പിവടികൊണ്ട് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ശരീരത്തിലേക്ക് കല്ലെടുത്ത് എറിയുന്നതും, ഹോളിബ്രിക്സു കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുന്നതും ദൃശങ്ങളിലുണ്ട്. തലയോട്ടി പിളർന്ന നിലയിലായിരുന്നു അഖിലിനെ ആശുപത്രിയിലെത്തിച്ചത്. മൂന്നംഗ സംഘമാണ് ഇതിനു പിന്നിലെന്നാണ് വിവരം. കഴിഞ്ഞാഴ്ച ബാറിൽവെച്ച് നടന്ന സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മുൻകൂട്ടി ഗൂഢാലോചന ചെയ്തുള്ള …

കരമനയിലെ യുവാവിന്‍റെ കൊലപാതകത്തികത്തിന്‍റെ സി.സി.റ്റി.വി ദൃശങ്ങൾ പുറത്ത് Read More »

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; 2 പേർ മരിച്ചു

ന്യൂഡല്‍ഹി: ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ഡല്‍ഹിയിലുണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കുകയും 23 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരം വീണുണ്ടായ അപകടത്തിലാണ് മരണമുണ്ടായത്. വെള്ളിയാഴ്ച രാത്രി രാത്രി ഒമ്പതു മണിക്കും 11 മണിക്കും ഇടയിലുണ്ടായ കാറ്റില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായത്. 200ലധികം താമസക്കാർക്ക് വൈദ്യുതി തടസപ്പെട്ടു. കാറ്റില്‍ ചില വീടുകളുടെ മേല്‍ക്കൂരകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും മരങ്ങൾ കടപുഴകി വീണതായും വിവരം ലഭിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിലും നേരിയ മഴ ലഭിച്ചു. മരങ്ങൾ കടപുഴകി വീണത് …

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; 2 പേർ മരിച്ചു Read More »

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഒന്നരക്കോടിയുടെ സ്വർണം പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണവേട്ട. ഒന്നരക്കോടിയുടെ സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ ദുബായിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൊയ്തീനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ജീൻസിനകത്തു പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. തിരിച്ചറിയാതിരിക്കാൻ ജീൻസ് തുന്നിച്ചേർത്തിരുന്നു. ഗ്രീൻ ചാനനലിലൂടെ കടക്കാൻ ശ്രമിച്ച ഇയാളെ കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് 2332 ഗ്രാം വരുന്ന 20 സ്വർണക്കട്ടികൾ കണ്ടെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്.

മെയ് 14 വരെ മഴ ലഭിക്കും, ഇടുക്കിയിലും പത്തനംതിട്ടയിലും യെല്ലോ അലർട്ട്

തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ പരക്കെ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. മെയ് 10 മുതൽ 14 വരെ എല്ലാ ദിവസവും എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ …

മെയ് 14 വരെ മഴ ലഭിക്കും, ഇടുക്കിയിലും പത്തനംതിട്ടയിലും യെല്ലോ അലർട്ട് Read More »

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; എം സ്വരാജ് സുപ്രീം കോടതിയിലേക്ക്

ന്യൂഡൽഹി: തൃപ്പൂണുത്തുറ തെരഞ്ഞെടുപ്പു കേസിൽ സുപ്രീം കോടതിയെ സമീപിച്ച് എം സ്വരാജ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കെ ബാബുവിന്‍റെ വിജയം ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരേയാണ് സ്വരാജ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കെ ബാബു ശബരിമല ശാസ്താവിന്‍റെ ചിത്രം ഉപയോഗിച്ചുവെന്ന് ആരോപിച്ച് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ഈ ഹർജി തള്ളി. ഹൈക്കോടതിയിൽ കേസ് നടക്കവേ എം സ്വരാജിന്‍റെ ഹർജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ ബാബു സുപ്രീംകോടതിയെ …

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; എം സ്വരാജ് സുപ്രീം കോടതിയിലേക്ക് Read More »

മാളയിൽ അപകടം; ബസുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

മാള: മേലഡൂരിൽ യാത്രക്കാരുമായി പോയിരുന്ന ഓട്ടോറിക്ഷയിൽ ബസ്സിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് അപകടം സംഭവിച്ചത്. മാള പരനാട്ടുകുന്ന് സ്വദേശി കമ്മാന്തറ വീട്ടിൽ മുഹമ്മദ് അസ്പാൻ ആണ് മരണപ്പെട്ടത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന പത്തനംതിട്ട സ്വദേശികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസ്പാൻ മാളയിലെ ചുമട്ട് തൊഴിലാളിയായിരുന്നു. പിന്നീട് ഓട്ടോറിക്ഷ വാങ്ങി ഡ്രൈവറായി ജോലി ചെയ്ത് വരുകയായിരുന്നു. ഭാര്യ സുബൈദ. മക്കൾ: പരേതനായ റാഷിദ്, അക്ബർ, അൻസാരി, അമീർ.

ദക്ഷിണേന്ത്യൻ അണക്കെട്ടുകളിൽ അവശേഷിക്കുന്നത് സംഭരണ ശേഷിയുടെ 15 ശതമാനം വെള്ളം മാത്രമെന്ന് സി.ഡബ്ല്യു.സി

ന്യൂഡൽഹി: ദക്ഷിണേന്ത്യയിലെ അണക്കെട്ടുകളിൽ ഇനി അവശേഷിക്കുന്നത് ആകെ സംഭരണ ശേഷിയുടെ 15 ശതമാനം മാത്രം വെള്ളമെന്ന് കേന്ദ്ര ജല കമ്മിഷൻ(സി.ഡബ്ല്യു.സി). കഴിഞ്ഞ 10 വർഷത്തിനിടെ ഈ സമയത്ത് ഏറ്റവും കുറഞ്ഞ ജലനിരപ്പാണിതെന്നും കമ്മിഷൻറെ കണക്കുകൾ. ദേശീയ തലത്തിൽ 150 അണക്കെട്ടുകളാണ് കമ്മിഷൻറെ മേൽനോട്ടത്തിലുള്ളത്. 17,878.4 കോടി ഘനമീറ്റർ ജലമാണ് ഇവയുടെ ആകെ സംഭരണ ശേഷി. രാജ്യത്തെ മൊത്തം അണക്കെട്ടുകളുടെ ജലസംഭരണശേഷിയുടെ(25,781.2 കോടിഘനമീറ്റർ) 69.35 ശതമാനമാണിത്. കമ്മിഷൻറെ മേൽനോട്ടത്തിലുള്ള അണക്കെട്ടുകളിൽ നിലവിൽ സംഭരണശേഷിയുടെ 27 ശതമാനം മാത്രമാണു വെള്ളമുള്ളത്. …

ദക്ഷിണേന്ത്യൻ അണക്കെട്ടുകളിൽ അവശേഷിക്കുന്നത് സംഭരണ ശേഷിയുടെ 15 ശതമാനം വെള്ളം മാത്രമെന്ന് സി.ഡബ്ല്യു.സി Read More »

എ.കെ.വി.എം.എസ് തൊടുപുഴ താലൂക്ക് യൂണിയന് എതിരെ കൊടുത്ത നിരോധന ഉത്തരവ് കോടതി തള്ളി

തൊടുപുഴ: അഡ്വ. പി.ആർ ദേവദാസ് നേതൃത്വം നൽകുന്ന അഖില കേരള വിശ്വകർമ്മ മഹാസഭയുടെ തൊടുപുഴ താലൂക്ക് യൂണിയൻ ഭാരവാഹികളോ അവരുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന സഭ അംഗങ്ങളോ അഖില കേരള വിശ്വകർമ്മ മഹാസഭ തൊടുപുഴ താലൂക്ക് യൂണിയൻ ഓഫീസ് ഉപയോഗിക്കുന്നതിനെ തടഞ്ഞു കൊണ്ട് കെ.കെ അജിത് കുമാർ, കെ.ജി ബിനു എന്നിവർ തൊടുപുഴ മുൻസിപ്പ് കോടതിയിൽ നിന്ന് നേടിയ താൽക്കാലിക നിരോധന ഉത്തരവ് തൊടുപുഴ മുൻസി കോടതി തള്ളി. യഥാർത്ഥ വസ്തുതകൾ മറച്ചു വെച്ചാണ് കോടതിയിൽ ഹർജി സമർപ്പിച്ചതെന്ന് …

എ.കെ.വി.എം.എസ് തൊടുപുഴ താലൂക്ക് യൂണിയന് എതിരെ കൊടുത്ത നിരോധന ഉത്തരവ് കോടതി തള്ളി Read More »

മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിൽ കഴിഞ്ഞിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജൂൺ‌ ഒന്നു വരെയാണ് ജാമ്യം നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പു പ്രചാരണത്തിനായാണ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. 50 ദിവസത്തോളമാണ് കെജ്‌രിവാൾ ജുഡീഷ്യൽ, ഇ.ഡി കസ്റ്റഡികളിലായി കഴിഞ്ഞത്. സുപ്രീം കോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ജാമ്യം നൽകിയത് ഉപാധികളോടെയായിരുന്നു. ജാമ്യം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാത്രമാണ്. ഈ കാലയളവിൽ കേസിനെക്കുറിച്ച് സംസാരിക്കാൻ പാടില്ല, മുഖ്യമന്ത്രിയുടേതായ …

മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന് ഇടക്കാല ജാമ്യം Read More »

മെയ് 14 വരെ എല്ലാ ജില്ലകളിലും മഴ, 12ന് 5 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. ഇന്ന് വിവിധ ജില്ലകളിൽ പരക്കെ മഴ ലഭിക്കുമെന്നും വയനാട് ജില്ലയിൽ മാത്രം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു – വെള്ളി(10): വയനാട്, ശനി(11): ഇടുക്കി, പത്തനംതിട്ട, ഞായർ(12): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തിങ്കൾ(13): പത്തനംതിട്ട, ഇടുക്കി. ഇന്ന് മുതൽ മെയ് 14 വരെ എല്ലാ ദിവസവും …

മെയ് 14 വരെ എല്ലാ ജില്ലകളിലും മഴ, 12ന് 5 ജില്ലകളിൽ യെലോ അലർട്ട് Read More »

കണ്ണൂരിൽ സ്വിഫ്റ്റ് ബസ് തടഞ്ഞ് ഡ്രൈവർക്കു നേരെ ആക്രമണം: 7 യുവാക്കൾക്കെതിരെ കേസ്

കണ്ണൂർ: അർധ രാത്രിയിൽ കെ.എസ്.ആർ.റ്റി.സി ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ച ഏഴ് പേർക്കെതിരെ കേസ്. എറണാകുളത്തു നിന്നു കൊല്ലൂർ മൂകാംബിക വരെ പോകുന്ന സ്വിഫ്റ്റ് ബസ്, കണ്ണൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയപ്പോഴാണ് സംഭവം. ബൈക്കുകളിലെത്തിയ യുവാക്കൾ ഡ്രൈവറെ അസഭ്യം പറയുന്നതിന്‍റെയും ബസിന്‍റെ സൈഡ് മിറ്ററിൽ അടിക്കുന്നതിന്‍റെയും ദൃശങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂട്ടത്തിലൊരാൾ ഡ്രൈവർ ഡോറിലൂടെ ബസിനുള്ളിൽ പ്രവേശിച്ച് ഡ്രൈവറം മർദിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തുവെന്ന് കെ.എസ്.ആർ.റ്റി.സി കണ്ണൂർ സ്റ്റേഷൻ മാസ്റ്റർ കെ അരുൺദാസ് നൽകിയ പരാതിയിൽ പറയുന്നു.

കോഴിക്കോട് മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരെ ആക്രമിച്ചു: 150 പേർക്കെതിരെ കേസ്

കോഴിക്കോട്: പൂളങ്കരയില്‍ കാര്‍ മോഷണക്കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസ് സംഘത്തെ നാട്ടുകാർ‌ തടഞ്ഞു വച്ചു. എറണാകുളത്തു നിന്നും പന്തിരാങ്കാവിൽ എത്തിയ അന്വേഷ സംഘത്തേയാണ് ആൾകൂട്ടം തടഞ്ഞത്. തുടർന്ന് നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും പ്രതി രക്ഷപ്പെടുകയും ചെയ്തു. പൊലീസിനെ തടഞ്ഞ് സംഘർഷം സൃഷ്ടിച്ചതിന് 150 പേർക്കെതിരെ കേസെടുത്തു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. എറണാകുളം ഞാറയ്ക്കലില്‍ നിന്ന് മോഷണം പോയ കാര്‍ അന്വേഷിച്ച് സ്വകാര്യ വാഹനത്തിലെത്തിയ 3 പൊലീസ് ഉദ്യോഗസ്ഥരെയാണ് നാട്ടുകാർ തടഞ്ഞുവച്ചത്. ഇവർ സിവിൽ വേഷത്തിലായിരുന്നു …

കോഴിക്കോട് മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരെ ആക്രമിച്ചു: 150 പേർക്കെതിരെ കേസ് Read More »

സംസ്ഥാനത്ത് ഈ വർഷം മുതൽ 4 വർഷ ബിരുദം

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം മുതൽ നാല് വർഷ ബിരുദ കോഴ്സുകൾ പ്രബല്യത്തിൽ വരുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. നാല് വർഷ കോഴ്‌സിന്‍റെ ഉദ്ഘാടനം ജൂലൈ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പ്രവേശനത്തിനുള്ള വിജ്ഞാപനം ഈ മാസം 20ന് മുമ്പ് പ്രസിദ്ധികരിക്കുമെന്നും മന്ത്രി പറഞ്ഞു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ ഏഴിനാണ്. മൂന്ന് വർഷം കഴിഞ്ഞാൽ ഡിഗ്രി ലഭിക്കും. നാല് വർഷമായാൽ ഹോണേഴ്സ് ബിരുദം ലഭിക്കും. ഇങ്ങനെയെങ്കിൽ പിജിക്ക് ഒരു …

സംസ്ഥാനത്ത് ഈ വർഷം മുതൽ 4 വർഷ ബിരുദം Read More »

ടെസ്റ്റ് ഗ്രൗണ്ടിൽ കുഴിയെടുത്ത് ഡ്രൈവിങ്ങ് സ്കൂളുകാരുടെ പ്രതിഷേധം

തിരുവനന്തപുരം: ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കാരത്തെ ചൊല്ലിയുള്ള ഗാതഗത മന്ത്രി ഗണേഷ് കുമാറും ഡ്രൈവിങ്ങ് സ്കൂൾ ഉടമകളുടെ സംഘടനകൾ തമ്മിലുള്ള തർക്കം പ്രതിഷേധത്തിലേക്ക്. ഡ്രൈവിങ്ങ് ടെസ്റ്റ് നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ സംസ്ഥാനത്തിന്‍റെ വിവധ ഭാഗങ്ങളിൽ ഡ്രൈവിങ്ങ് സ്കൂളുകാർ പ്രതിഷേധിച്ചു. സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിന് എത്തണമെന്ന് ആയിരുന്നു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. എന്നാൽ പലയിടത്തും അപേക്ഷകർ എത്തിയിരുന്നില്ല. തൃശൂർ, തിരുവനന്തപുരം അടക്കം ചിലയിടങ്ങളിൽ ആണ് സമര സമിതിയുടെ പ്രതിഷേധമുണ്ടായത്. തിരുവനന്തപുരം മുട്ടത്തറയിൽ ഇന്ന് ഡ്രൈവിങ് …

ടെസ്റ്റ് ഗ്രൗണ്ടിൽ കുഴിയെടുത്ത് ഡ്രൈവിങ്ങ് സ്കൂളുകാരുടെ പ്രതിഷേധം Read More »

അക്ഷയ തൃതീയ ദിനത്തിൽ സ്വര്‍ണ വില രണ്ട് തവണ വര്‍ധിച്ചു

കൊച്ചി: അക്ഷയ തൃതീയ ദിനത്തിൽ സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധന. ഗ്രാമിന് 45 രൂപ വർധിച്ച് 6,660 രൂപയായിരുന്നു. പിന്നീട് ഗ്രാമിന് 85 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന് 6,700 രൂപയിലെത്തി. മൊത്തം 680 രൂപ കൂടി ഇന്ന് പവന് വില 53,600 രൂപയിലെത്തി. അക്ഷയ തൃതീയ ദിനമായതിനാൽ തന്നെ സ്വര്‍ണം വാങ്ങാന്‍ ജ്വല്ലറികളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പലരും മുന്‍കൂട്ടി ബുക്ക് ചെയ്തും അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാറുണ്ട്.

ബാം​ഗ്ലൂരിൽ ശൈശവ വിവാഹത്തില്‍ നിന്നു പിന്‍മാറിയ പത്താം ക്ലാസുകാരിയെ 32 വയസുകാരൻ കഴുത്തറുത്ത് കൊന്നു

ബാംഗ്ലൂർ: ബാല വിവാഹത്തില്‍ നിന്ന് കുടുംബം പിന്‍മാറിയതിനെ തുടർന്ന് പത്താം ക്ലാസുകാരിയെ 32 വയസുകാരൻ കഴുത്തറുത്ത് കൊന്നു. കർണാടകയിലെ മടിക്കേരിയിൽ ആണ് സംഭവം. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച പ്രകാശെന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ശൈശവ വിവാഹത്തിനുള്ള ശ്രമം നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് ബാലാവകാശ കമ്മീഷൻ അംഗങ്ങൾ സ്ഥലത്തെത്തി ചടങ്ങുകൾ തടഞ്ഞു. തുടർന്ന് വിവാഹത്തിൽ നിന്ന് കുടുംബം പിന്മാറി. ഇതിൽ പ്രകോപിതനായി പ്രകാശ് മണിക്കൂറുകൾക്ക് ശേഷം പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി …

ബാം​ഗ്ലൂരിൽ ശൈശവ വിവാഹത്തില്‍ നിന്നു പിന്‍മാറിയ പത്താം ക്ലാസുകാരിയെ 32 വയസുകാരൻ കഴുത്തറുത്ത് കൊന്നു Read More »

നരേന്ദ്ര ദാഭോൽക്കർ വധം കേസിൽ 2 പ്രതികൾക്ക് ജീവപര്യന്തം

പുനെ: സാമൂഹ്യ പ്രവർത്തകനും യുക്തിവാദിയും ഡോക്‌ടറുമായിരുന്ന നരേന്ദ്ര ദാഭോൽക്കറുടെ കൊലപാതകത്തിൽ രണ്ട് പ്രതികൾ കുറ്റക്കാരാണെന്ന് പുനെ കോടതി. കുറ്റക്കാരാണെന്ന് കണ്ടെത്തിയ സച്ചിൻ അന്ദുരെ, ശരദ് കലാസ്കർ എന്നിവർക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. മൂന്നു പേരെ വെറുതെവിട്ടു. ഡോ. വിരേന്ദ്രസിങ് താവ്ദെ, വിക്രം ഭവെ, സഞ്ജീവ് പുനലേകർ എന്നീ പ്രതികളെയാണ് കോടതി വെറുതെവിട്ടത്. മൂന്നു വർഷം നീണ്ട വിചാരണക്കൊടുവിൽ പുനെ സെഷൻസ് കോടതി ജഡ്ജി പി.പി. ജാദവാണ് വിധി പ്രസ്താവിച്ചത്. മഹാരാഷ്ട്ര അന്ധശ്രദ്ധ …

നരേന്ദ്ര ദാഭോൽക്കർ വധം കേസിൽ 2 പ്രതികൾക്ക് ജീവപര്യന്തം Read More »

ജെസ്ന തിരോധാനകേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

തിരുവനന്തപുരം: ജെസ്ന നിരോധാനകേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്. ജെസ്നയുടെ പിതാവിന്‍റെ ഹർജിയിൽ തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ഉത്തരവിട്ടത്. പിതാവ് നൽകിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തണമെന്നാണ് ഉത്തരവ്. സി.ബി.ഐ അന്വേഷണം കാര്യക്ഷമമല്ലെന്ന് കാട്ടി സി.ജെ.എം കോടതിയിൽ പിതാവ് ജയിംസ് ജോസഫ് ഹർജി സമർപ്പിച്ചിരുന്നു. മുദ്ര വച്ച കവറിൽ കേസിലെ തെളിവുകളും പിതാവ് കൈമാറിയിരുന്നു. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ തെളിവുകളുണ്ടെന്നും ആറു മാസം കൂടി സി.ബി.ഐ അന്വേഷണം നടത്തണമെന്നുമായിരുന്നു പിതാവ് ആവശ്യപ്പെട്ടത്. പുതിയ തെളിവുകളുണ്ടെങ്കിൽ തുടരന്വേഷണത്തിനു …

ജെസ്ന തിരോധാനകേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി Read More »

ഇന്ത്യ പാക്കിസ്ഥാനെ ബഹുമാനിക്കണമെന്ന് കോൺ​ഗ്രസ് നേതാവ് മണിശങ്കർ അയ്യർ

ന്യൂഡല്‍ഹി: ഇന്ത്യ പാക്കിസ്ഥാനെ ബഹുമാനിക്കണമെന്ന വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. പാക്കിസ്താന്‍റെ പരമാധികാരത്തെ ബഹുമാനിച്ചാല്‍ പാക്കിസ്ഥാനും സമാധാനപരമായി നില്‍ക്കും. പ്രകോപിപ്പിച്ചാല്‍ അണുവായുധം പ്രയോഗിക്കാൻ മടിക്കാത്തവരാണ് പാക്കിസ്ഥാനെന്നും അതിന്‍റെ റേഡിയേഷന്‍ അമൃത്‌സറിലെത്താന്‍ എട്ട് സെക്കന്‍ഡ് എടുക്കില്ലെന്നും അദേഹം പറഞ്ഞു. അതേസമയം, പ്രസ്താവനയ്‌ക്കെതിരേ ബി.ജെ.പി രംഗത്തെത്തി. കോണ്‍ഗ്രസിന്‍റെ പാക് പ്രണയം അവസാനിക്കില്ലെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നായപ്പോൾ കോൺ​ഗ്രസ് നേതാക്കൾ പരിഭ്രാന്തിയിലാണ്. ലോകത്തെ മികച്ച പ്രതിരോധ സംവിധാനമുള്ള ഇന്ത്യയിൽ വിശ്വാസമില്ലാത്തവർ ഇവിടെ തുടരരുത്. മണിശങ്കർ അയ്യർ …

ഇന്ത്യ പാക്കിസ്ഥാനെ ബഹുമാനിക്കണമെന്ന് കോൺ​ഗ്രസ് നേതാവ് മണിശങ്കർ അയ്യർ Read More »

പാ​നൂ​ർ വി​ഷ്ണു​പ്രി​യ കൊ​ല​ക്കേ​സ്: പ്ര​തി ശ്യാംജി​ത്ത് കു​റ്റ​ക്കാ​ര​ൻ

ക​ണ്ണൂ​ർ: പ്ര​ണ​യ​ത്തി​ൽ നി​ന്നു പി​ൻ​മാ​റി​യ​തി​ന് പാ​നൂ​ർ സ്വ​ദേ​ശി​യാ​യ വി​ഷ്ണു​പ്രി​യയെന്ന പെ​ൺ​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി ശ്യാം​ജി​ത്ത് കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്ത​ൽ. കൂ​ത്തു​പ​റ​മ്പി​ന​ടു​ത്ത് മാ​ന​ന്തേ​രി താ​ഴെ​ക​ള​ത്തി​ല്‍ വീ​ട്ടി​ല്‍ എം. ​ശ്യാം​ജി​ത്തിനെ​യാ​ണ്(28) കോ​ട​തി കു​റ്റക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ശി​ക്ഷാ വി​ധി ഉ​ച്ച​യ്ക്ക് ശേ​ഷ​മു​ണ്ടാ​കും. 2022 ഒ​ക്ടോ​ബ​ര്‍ 22നാ​ണ് നാ​ടി​നെ ന​ടു​ക്കി​യ അ​രും കൊ​ല ന​ട​ന്ന​ത്. കാ​ല​ങ്ങ​ളാ​യി വി​ഷ്ണു​പ്രി​യ​യും പ്ര​തി​യും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ പെ​ൺ​കു​ട്ടി പി​ന്നീ​ട് അ​തി​ൽ നി​ന്ന് പി​ൻ​മാ​റി​യി​രു​ന്നു. താ​നു​മൊ​ത്തു​ള്ള …

പാ​നൂ​ർ വി​ഷ്ണു​പ്രി​യ കൊ​ല​ക്കേ​സ്: പ്ര​തി ശ്യാംജി​ത്ത് കു​റ്റ​ക്കാ​ര​ൻ Read More »

ഫുൾ എ ​പ്ല​സ് ഒ​ന്നു​മി​ല്ല, എ​ങ്കി​ലും അ​ഭി​മാ​ന​മാ​ണ​വ​ൻ; കേരളത്തിലെ അച്ഛനമ്മമാർക്ക് മാതൃകയായി ഒരു പിതാവിന്റെ കുറിപ്പ്

കഴിഞ്ഞ ദിവസമാണ് എസ്എസ്എൽസി റിസൾട്ട് പ്രസിദ്ധീകരിച്ചത്. 99. 69 ശ​ത​മാ​ന​മാ​ണ് ഈ ​വ​ര്‍​ഷ​ത്തെ വി​ജ​യം. 71831 വി​ദ്യാ​ര്‍​ഥിക​ളാ​ണ് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​ത്.​ എല്ലാവരും ഫുൾ എ പ്ലസ് നേടിയ കുട്ടികളെ ആശംസകൾ കൊണ്ട് പൊതിയുമ്പോൾ ഫുള്‍ എ പ്ലസ് ഒന്നും ഇല്ലാത്ത മകനായ മുഹമ്മദ് ഹാഷിമിനെ കുറിച്ച് പിതാവ് മുഹമ്മദ് അബ്ബാസ് എഴുതിയ ഹൃദയാഹാരിയായ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ ഭൂമിയിൽ എന്‍റെ മകനായി പിറന്നതിന് ഞാനവനോട് നന്ദി പറയുന്നു. ഏറ്റവും സ്നേഹത്തോടെ …

ഫുൾ എ ​പ്ല​സ് ഒ​ന്നു​മി​ല്ല, എ​ങ്കി​ലും അ​ഭി​മാ​ന​മാ​ണ​വ​ൻ; കേരളത്തിലെ അച്ഛനമ്മമാർക്ക് മാതൃകയായി ഒരു പിതാവിന്റെ കുറിപ്പ് Read More »

തൃശൂര്‍ കാട്ടൂരിൽ ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

തൃശൂര്‍: ഇരിങ്ങാലക്കുട കാട്ടൂരില്‍ ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. ചെമ്മണ്ട സ്വദേശി സാബുവാണ് ഭാര്യ ദീപ്തിയെ വെട്ടി പരുക്കേല്‍പ്പിച്ചത്. ഇരുവരെയും തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കാട്ടൂര്‍ കാറളം ചെമ്മണ്ട സ്വദേശി സാബു ഭാര്യയെ ആക്രമിച്ചതെന്നാണ് വിവരം. ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സാബുവിന്‍റെ നിലയും ഗുരുതരമായി തുടരുകയാണ്. ഭാര്യ ദീപ്തിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പാലക്കാട് 67കാരൻ മരിച്ച സംഭവം; വെസ്റ്റ് നൈൽ ബാധിച്ചെന്ന് സംശയം

പാലക്കാട്: പാലക്കാട് കാഞ്ഞിക്കുളം സ്വദേശിയായ 67കാരന്‍റെ മരണം വെസ്റ്റ് നൈൽ ബാധിച്ചെന്ന് സംശയം. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സുകുമാരന്‍റെ മരണം. മെയ് അഞ്ചിന് വീട്ടിൽ വെച്ച് ഛർദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു. ഇതോടെ വടക്കൻ ജില്ലകളിൽ ആരോ​ഗ്യ വകുപ്പ് നിരീക്ഷണം ഏർപ്പെടുത്തി. സംസ്ഥാനത്ത് ഈ മാസം ഏഴ് പേർക്കാണ് വെസ്റ്റ്‌ നൈൽ പനി ബാധിച്ചത്. തൃശൂരിൽ കഴിഞ്ഞ ദിവസം വെസ്റ്റ് ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചിരുന്നു. ഇതിനു പുറമേ പത്തോളം പേർ പനി ലക്ഷണങ്ങളോടെ ചികിത്സയിൽ …

പാലക്കാട് 67കാരൻ മരിച്ച സംഭവം; വെസ്റ്റ് നൈൽ ബാധിച്ചെന്ന് സംശയം Read More »

എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കരിപ്പൂരും കണ്ണൂരും നെടുമ്പാശ്ശേരിയിലും ഇന്നും മുടങ്ങി

കണ്ണൂർ: സമരം ഒത്തുതീർപ്പായതോടെ ജീവനക്കാർ ജോലിയിൽ പ്രവേശിക്കാൻ തുടങ്ങിയെങ്കിലും കരിപ്പൂർ, കണ്ണൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽ ഇന്നും സർവീസ് മുടങ്ങി. കണ്ണൂരിൽ പുലർച്ചെ മുതലുള്ള അഞ്ച് സർവീസുകൾ റദ്ദാക്കി. ഷാർജ, ദമാം, ദുബായ്, റിയാദ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശേരിയിൽ രണ്ട് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. രാവിലെ 8.35 ന് പുറപ്പെടേണ്ട ദമാം, 8.50 ന് പുറപ്പെടേണ്ട മസ്കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. കരിപ്പൂരിൽ നിന്നുള്ള 6 സർവീസുകളും റദ്ദാക്കി. റാസൽഖൈമ, ദുബായ്, കുവൈറ്റ്, ദോഹ,ബഹ്‌റൈൻ, ദമാം …

എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കരിപ്പൂരും കണ്ണൂരും നെടുമ്പാശ്ശേരിയിലും ഇന്നും മുടങ്ങി Read More »

കു​ട്ടി​ക്കാ​ന​ത്ത് കാ​ർ കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് ര​ണ്ടു ​പേ​ർ മ​രി​ച്ചു: പ​രി​ക്കേ​റ്റ നാ​ലു ​പേ​ർ ആ​ശു​പ​ത്രി​യി​ൽ

പീ​രു​മേ​ട്: കൊ​ട്ടാ​ര​ക്ക​ര – ഡി​ണ്ടി​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ൽ കു​ട്ടി​ക്കാ​നം മു​റി​ഞ്ഞ​പു​ഴ​യ്ക്കു സ​മീ​പം ക​ടു​വാ​പ്പാ​റ​യി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് ര​ണ്ടു ​പേ​ർ മ​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ​ ആയാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ 600 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. നാ​ലു​ പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ആ​റ്റി​ങ്ങ​ൽ നാ​വാ​യി​ക്കു​ളം വെ​ട്ടു​ചി​റ വെ​ള്ളാ​യി​ൽ സ്വ​ദേ​ശി​ക​ളാ​യ ഭ​ദ്ര(18), സി​ന്ധു(45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ഷി​ബു(51), ഇ​യാ​ളു​ടെ ഭാ​ര്യ മ​ഞ്ജു(43), മ​ക്ക​ളാ​യ ഭാ​ഗ്യ(13), ആ​ദി​ദേ​വ്(20) എ​ന്നി​വ​രെ മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു …

കു​ട്ടി​ക്കാ​ന​ത്ത് കാ​ർ കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് ര​ണ്ടു ​പേ​ർ മ​രി​ച്ചു: പ​രി​ക്കേ​റ്റ നാ​ലു ​പേ​ർ ആ​ശു​പ​ത്രി​യി​ൽ Read More »

തിരുവനന്തപുരം മേയറും കെ.എസ്.ആർ.ടി.സി ‍ഡ്രൈവറുമായുള്ള വിഷയത്തിൽ ബസ് കണ്ടക്‌ടറെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് കണ്ടക്‌ടർ സുബിനെ ചോദ്യം ചെയ്യുന്നു. തർക്കത്തിനു പിന്നാലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിലാണു സുബിനെ ചോദ്യം ചെയ്യുന്നത്. സംഭവത്തെപ്പറ്റി താൻ നൽകിയ മൊഴിയെന്ന പേരിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് നേരത്തെ സുബിൻ പറഞ്ഞിരുന്നു. മേയർക്കെതിരെ യദു ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് അറിയില്ലെന്നും സുബിൻ പറഞ്ഞിരുന്നു. എന്നാൽ, തർക്കമുണ്ടായ ദിവസം ബസിലുണ്ടായിരുന്ന കണ്ടക്‌ടർ സുബിൻ ഡി.വൈ.എഫ്.ഐ പ്രവർത്തകനാണെന്നും അദ്ദേഹം പൊലീസിനു നൽകിയ മൊഴികൾ …

തിരുവനന്തപുരം മേയറും കെ.എസ്.ആർ.ടി.സി ‍ഡ്രൈവറുമായുള്ള വിഷയത്തിൽ ബസ് കണ്ടക്‌ടറെ ചോദ്യം ചെയ്യുന്നു Read More »

വിദ്വേഷ വീഡിയോ പ്രചരണം: ബി.ജെ.പി ഐ.ടി സെൽ സംസ്ഥാന കൺവീനറിനെ ചോദ്യം ചെയ്ത് കർണാടക പൊലീസ്

ബാംഗ്ലൂർ: മുസ്ലീം സംവരണ വിഷയത്തിൽ വിദ്വേഷ വീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ ബിജെപി ഐടി സെൽ സംസ്ഥാന കൺവീനർ പ്രശാന്ത് മാക്കന്നൂരിനെ ചോദ്യം ചെയ്ത് പൊലീസ്. പ്രശാന്തിന് നേരത്തെ മുൻകൂർ ജാമ്യമെടുത്തിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയും ചേർന്ന് ദലിതർക്കും പിന്നാക്ക വിഭാഗങ്ങൾ‌ക്കും ലഭിക്കേണ്ട ആനുകൂല്യങ്ങൾ മുസ്ലീങ്ങൾക്കു നൽകുന്നെന്ന് ആരോപിക്കുന്ന ആനിമേഷൻ വീഡിയോയാണ് പ്രചരിപ്പിച്ചത്. ഈ കേസിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, ദേശീയ ഐടി സെൽ മേധാവി അമിത് മാളവ്യ, സംസ്ഥാന പ്രസിഡന്‍റ് ബി.വൈ വിജയേന്ദ്ര എന്നിവർക്ക് …

വിദ്വേഷ വീഡിയോ പ്രചരണം: ബി.ജെ.പി ഐ.ടി സെൽ സംസ്ഥാന കൺവീനറിനെ ചോദ്യം ചെയ്ത് കർണാടക പൊലീസ് Read More »

കുന്നംകുളത്ത് വാഹനാപകടം; കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് 16 പേർക്ക് പരുക്ക്

തൃശൂർ: കുന്നംകുളം കുറുക്കൻപാറയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. പതിനാറ് പേർക്ക് പരുക്കേറ്റു. ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരയിക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. രണ്ടു വാഹനങ്ങളിലെ ഡ്രൈവർമാർക്കും ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽ പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശക്തമായ മഴ പെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

പത്തനംതിട്ടയിൽ അജ്ഞാതർ വീടിന് തീയിട്ടു

പത്തനംതിട്ട: പത്തനംതിട്ട വടശേരിക്കരയിൽ അജ്ഞാതർ വീടിന് തീയിട്ടു. 17 ഏക്കർ കോളനിയിലെ വീടിനാണ് അജ്ഞാതർ തീ വെച്ചത്. രാത്രി ഒരു മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്തെ ബൈക്കിനും അജ്ഞാതർ തീയിട്ടു. ഈ സമയം വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. തീപിടിത്തത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

8 ജില്ലകളിൽ ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന് ആശ്വസമായി ഇന്നും മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത മൂന്നു മണിക്കൂറിൽ എട്ട് ജില്ലകളിൽ മഴ‍യ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

ഹ​​​രി​​​യാ​​​ന​​​യി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ അ​​​നി​​​ശ്ചി​​​ത​​​ത്വം തു​​​ട​​​രു​​​ന്നു

ച​​​ണ്ഡി​​​ഗ​​​ഡ്: ന്യൂ​​​ന​​​പ​​​ക്ഷ സ​​​ർ​​​ക്കാ​​​രി​​​നെ താ​​​ഴെ​​​യി​​​റ​​​ക്കാ​​​ൻ പ്ര​​​തി​​​പ​​​ക്ഷ​​​വും നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ബി​​​ജെ​​​പി​​​യും അ​​​ണി​​​യ​​​റ നീ​​​ക്ക​​​ങ്ങ​​​ൾ തു​​​ട​​​രു​​​ന്ന ഹ​​​രി​​​യാ​​​ന​​​യി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ അ​​​നി​​​ശ്ചി​​​ത​​​ത്വം തു​​​ട​​​രു​​​ന്നു. സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് വി​​​ശ്വാ​​​സ വോ​​​ട്ട് തേ​​​ടാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ കോ​​​ൺ​​​ഗ്ര​​​സും ജെ​​​ജെ​​​പി​​​യും ഗ​​​വ​​​ർ​​​ണ​​​ർ ബ​​​ണ്ഡാ​​​രു ദ​​​ത്താ​​​ത്രേ​​​യ​​​യെ സ​​​മീ​​​പി​​​ച്ചു. ഗ​​​വ​​​ർ​​​ണ​​​ർ​​​ക്ക് ക​​​ത്തു ന​​​ൽ​​​കി​​​യ ഇ​​​രു പാ​​​ർ​​​ട്ടി​​​ക​​​ളും ഇ​​​ന്നു നേ​​​രി​​​ട്ടു കാ​​​ണാ​​​ൻ സ​​​മ​​​യം തേ​​​ടി. സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള പി​​​ന്തു​​​ണ പി​​​ൻ​​​വ​​​ലി​​​ച്ച മൂ​​​ന്നു സ്വ​​​ത​​​ന്ത്ര​​​രും കോ​​​ൺ​​​ഗ്ര​​​സി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​മെ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം, മു​​​ൻ സ​​​ഖ്യ​​​ക​​​ക്ഷി ജെ​​​ജെ​​​പി​​​യി​​​ൽ പി​​​ള​​​ർ​​​പ്പു​​​ണ്ടാ​​​ക്കാ​​​നാ​​​ണു ബി​​​ജെ​​​പി​​​യു​​​ടെ ശ്ര​​​മം. ജെ​​​ജെ​​​പി​​​യു​​​ടെ നാ​​​ല് എം​​​എ​​​ൽ​​​എ​​​മാ​​​ർ …

ഹ​​​രി​​​യാ​​​ന​​​യി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ അ​​​നി​​​ശ്ചി​​​ത​​​ത്വം തു​​​ട​​​രു​​​ന്നു Read More »

കോട്ടയത്ത് ലോട്ടറി മോഷ്ടിക്കാൻ എത്തിയവരെ പെൻ ക്യാമറയിൽ കുടുക്കി കാ​ഴ്ച​ ശക്തിയി​ല്ലാത്ത ലോട്ടറി വിൽപ്പനക്കാരി

കോ​ട്ട​യം: “ഞാ​നൊ​രു ക്രി​സ്ത്യാ​നി​യാ​ണ്, എ​ല്ലാ ഞാ​യ​റാ​ഴ്ച​യും പ​ള്ളി​യി​ല്‍ പോ​കു​ന്ന വ്യ​ക്തി​യാ​ണ്. ക്ഷ​മ​യു​ടെ​യും സ​ഹി​ഷ്ണു​ത​യു​ടെ​യും സ്‌​നേ​ഹ​ത്തി​ന്‍റെ​യും പാ​ഠ​മാ​ണ് അ​വി​ടെ​നി​ന്നു ല​ഭി​ക്കു​ന്ന​ത്. ലോ​ക​ത്തി​നു മു​മ്പി​ല്‍ ഞാ​ന്‍ ദ​രി​ദ്ര​യാ​ണെ​ങ്കി​ലും ദൈ​വ​ത്തി​നു മു​മ്പി​ല്‍ സ​മ്പ​ന്ന​യാ​ണ്’’- ത​ന്‍റെ കാ​ഴ്ച പ​രി​മി​തി മു​ത​ലാ​ക്കി ലോ​ട്ട​റി മോ​ഷ്ടി​ച്ച​വ​രോ​ട് ക്ഷ​മി​ച്ചു​കൊ​ണ്ട് ക​ള​ത്തി​പ്പ​ടി പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി റോ​സ​മ്മ സു​ഭാ​ഷ് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​ത്. ലോ​ട്ട​റി​ക്ക​ള്ള​ന്‍​മാ​രെ പെ​ന്‍​കാ​മ​റ​യി​ല്‍ കു​ടു​ക്കി താ​ര​മാ​യ​തി​നു പി​ന്നാ​ലെ റോ​സ​മ്മ​യു​ടെ വാ​ക്കു​ക​ളും വൈ​റ​ലാ​യി. കെ.​കെ റോ​ഡി​ല്‍ ക​ള​ത്തി​പ്പ​ടി​ക്കു സ​മീ​പം ത​ട്ടി​ല്‍ ലോ​ട്ട​റി വി​ല്‍​ക്കു​ക​യാ​ണ് റോ​സ​മ്മ. വി​ല്‍​പ്പ​ന ക​ഴി​ഞ്ഞ് പ​ണ​വും ലോ​ട്ട​റി​യു​മാ​യി …

കോട്ടയത്ത് ലോട്ടറി മോഷ്ടിക്കാൻ എത്തിയവരെ പെൻ ക്യാമറയിൽ കുടുക്കി കാ​ഴ്ച​ ശക്തിയി​ല്ലാത്ത ലോട്ടറി വിൽപ്പനക്കാരി Read More »

ശിവകാശിയിലെ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി; 5 സ്ത്രീകൾ ഉൾപ്പെടെ 8 മരണം

ചെന്നൈ: ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ പൊട്ടിത്തെറി. അപകടത്തില്‍ 5 സ്ത്രീകള്‍ അടക്കം 8 പേര്‍ മരിച്ചു എന്നാണ് വിവരം. മരിച്ച 8 പേരും പടക്ക നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്നവരാണ്. കൂടാതെ 7 പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. പരുക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അപകടം നടന്ന സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

ഇമ്രാൻ ഖാൻ്റെ ഭാര്യയെ ജയിലിലേക്ക് മാറ്റാൻ ഉത്തരവ്

ഇസ്ലാമാബാദ്‌: വീട്ടുതടങ്കലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ഭാര്യ ബുഷറ ബീബിയെ അദ്യല ജയിലിലേക്ക്‌ മാറ്റാൻ ഇസ്ലാമാബാദ്‌ കോടതി ഉത്തരവ്. ബുഷറ നൽകിയ ഹർജി മുൻനിർത്തിയാണ് കോടതിയുടെ നടപടി. സുരക്ഷ പ്രശ്‌നങ്ങൾ പരിഗണിച്ച് ജയിലിലേക്ക് മാറ്റാനാണ് ഉത്തരവ് വീട്ടു തടങ്കലിൽ മലിനമായ ഭക്ഷണം നൽകുന്നതായി ബുഷറ ബീബി പരാതിപ്പെട്ടിരുന്നു. സ്വകാര്യതയെ ഹനിക്കും വിധം സി.സി.റ്റി.വി മുറിയിൽ ഘടിപ്പിച്ചതിന് എതിരെയും അവർ പരാതിപ്പെട്ടു. ജനുവരിയിലാണ്‌ ഇരുവരും ശിക്ഷയുടെ ഭാഗമായി വീട്ടുതടങ്ങലിലായത്.

കോളേജ് അധ്യാപക ഒഴിവ്

തിരുവനന്തപുരം: താനൂർ സി.എച്ച്.എം.കെ.എം സർക്കാർ കോളേജിൽ വിവിധ വിഭാഗങ്ങളിലെ അധ്യാപക ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 25 രാവിലെ 10 നും ബിസിനസ് മാനേജ്മെന്റ്, ഇലക്‍ട്രോണിക്സ് വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 30 രാവിലെ 10 നും കൊമേഴ്സ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് മെയ് 30 രാവിലെ 11 നും മാത്തമാറ്റിക്സ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് മെയ് 30 ഉച്ചയ്ക്ക് ഒരു മണിക്കും അഭിമുഖം നടക്കും. നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ …

കോളേജ് അധ്യാപക ഒഴിവ് Read More »

ഹൈറേഞ്ചിലേക്ക് നടത്താം… സുരക്ഷിത യാത്ര

ഇടുക്കി: ഈ അവധി കാലത്ത് കുടുംബവുമൊത്ത് ഹൈറേഞ്ചിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർ ധാരാളം. അവരുടെ സുരക്ഷിത യാത്രയ്ക്ക് വേണ്ട നിർദേശങ്ങൾ നൽകുകയാണ് മോട്ടോർ വാഹന വകുപ്പ്. നിങ്ങൾ ഗാട്ട് റോഡുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ..? സർക്കാർ ഉത്തരവ് പ്രകാരം കേരളത്തിൽ 45 ഗാട്ട് റോഡുകൾ (മലമ്പാതകൾ ) ആണ് ഉള്ളത്. എന്നാൽ ഈ പാതകളുടെ സ്വഭാവ സാദൃശ്യമുള്ള ചെറുതും വലുതുമായ ധാരാളം വഴികൾ പശ്ചിമഘട്ടത്തിൻ്റെ ഭാഗമായ കിഴക്കൻ ജില്ലകളിലുണ്ട്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മഞ്ഞും ,തണുപ്പും,കോടയും സഞ്ചാരികളെ ഇവിടേക്ക് ആകർഷിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ …

ഹൈറേഞ്ചിലേക്ക് നടത്താം… സുരക്ഷിത യാത്ര Read More »

ഇടവെട്ടിയിൽ നഷ്ടപരിപഹാരം എത്രയും വേഗം നൽകും: ഇടുക്കി ജില്ലാ കളക്ടർ

തൊടുപുഴ: ബ്ലോക്കിലെ ഇടവെട്ടി പഞ്ചായത്തിൽ നാശനഷ്ടമുണ്ടായ വീടുകൾക്ക് എത്രയും വേഗം നഷ്ടപരിപഹാരം നൽകുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു.     കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നാല് വീടുകളുടെ മേൽക്കൂര നഷ്ടപ്പെടുകയും , മരം വീണ് രണ്ട് വീടുകൾക്ക് ഭാഗിക കേടുപാടുകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. നാശനഷ്ടം തിട്ടപ്പെടുത്തുവാൻ പഞ്ചായത്ത് അസി.എൻജിനീയറെയും കാരിക്കോട് വില്ലേജ് ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു.   എല്ലാ വീടുകളിലും ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി. ഇടവെട്ടി …

ഇടവെട്ടിയിൽ നഷ്ടപരിപഹാരം എത്രയും വേഗം നൽകും: ഇടുക്കി ജില്ലാ കളക്ടർ Read More »

കർഷക സമരം; പഞ്ചാബ് അതിർത്തിയിൽ വനിതാ കർഷക കുഴഞ്ഞു വീണ് മരിച്ചു

ഛത്തീസ്ഗഢ്: പഞ്ചാബ് അതിർത്തിയിൽ കർഷക സമരത്തിൽ പങ്കെടുത്ത വനിതാ കർഷക മരിച്ചു. 22 ദിവസമായി ഖനൗകിൽ നടത്തിവന്ന ട്രെയിൻ തടയൽ സമയത്തിനിടെ സുഖ്മിന്ദർ കൗൾ എന്ന കർഷക കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. സമരത്തിൽ പങ്കെടുക്കവെ ജീവൻ നഷ്ടപ്പെടുന്ന 21ആമത്തെ വ്യക്തിയാണിവരെന്ന് കർഷക സംഘടന നേതാക്കൾ പറഞ്ഞു. കർഷക സമരം ഇന്ന് 85 ദിവസം പിന്നിട്ടു.

ഇന്ത്യൻ വിദ്യാർഥിയെ കുത്തി കൊലപ്പെടുത്തി; ഓസ്ട്രേലിയയിൽ സഹോദരങ്ങൾ അറസ്റ്റിൽ

മെൽബൺ: ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തി കേസിൽ ഹരിയാന സ്വദേശികളായ സഹോദരങ്ങൾ അറസ്റ്റിൽ. ഹരിയാന കർണാൽ സ്വദേശിയായ എംടെക് വിദ്യാർഥി നവജീത് സന്ധു(22)വാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പ്രാദേശിക സമയം ഒമ്പതിനായിരുന്നു സംഭവം. വാടകയുമായി ബന്ധപ്പെട്ട് ചില വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടായപ്പോൾ ഇടപെട്ടപ്പോഴാണ് നവ്ജീത് സന്ധുവിന് കുത്തേറ്റത്. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ അഭിജിത് (26), റോബിൻ ​ഗാർതൻ (27) എന്നിവരെ ചൊവ്വാഴ്ച രാവിലെ ​ഗോൾബേണിൽ നിന്നാണ് വിക്ടോറിയ പൊലീസ് സംഘം പിടികൂടിയത്. പ്രതികളും കർണാൽ സ്വദേശികളാണ്. നവജീത് …

ഇന്ത്യൻ വിദ്യാർഥിയെ കുത്തി കൊലപ്പെടുത്തി; ഓസ്ട്രേലിയയിൽ സഹോദരങ്ങൾ അറസ്റ്റിൽ Read More »

ഹയർസെക്കണ്ടറി, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് വിജയം. 3,73755 പേരാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 2,94,888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 82.95ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം. മുന്‍ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം ഇത്തവണ കുറഞ്ഞു. സയൻസ് വിഭാഗത്തിൽ 84.84 ശതമാനവും കോമേഴ്സ് വിഭാഗത്തിൽ 67.09 ശതമാനവും ഹ്യുമാനിറ്റീസിൽ 76.11 ശതമാനവുമാണ് വിജയം. വിജയശതമാനം …

ഹയർസെക്കണ്ടറി, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു Read More »

അരളിപ്പൂവ് ഇനി മുതൽ പ്രസാദമായി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: അരളിപ്പൂവില്‍ വിഷാംശമുണ്ടെന്ന സംശയം ശക്തമാകുന്ന സാഹചര്യത്തിൽ നിര്‍ണായക തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കു കൊടുക്കുന്ന പ്രസാദങ്ങളിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കാന്‍ തീരുമാനിച്ചു. എന്നാൽ പൂജയ്ക്കായി അരളിപ്പൂവ് ഉപയോഗിക്കുന്നതില്‍ തടസമില്ല. നിവേദ്യസമര്‍പ്പണം, അര്‍ച്ചന, പ്രസാദം തുടങ്ങിയവയ്ക്ക് ഉപയോഗിക്കില്ല. അരളിക്ക് പകരം പിച്ചിയും തുളസിയുമെല്ലാം ഉപയോഗിക്കും. നാളെ മുതല്‍ തന്നെ തീരുമാനം പ്രാബല്യത്തില്‍ വരും. അരളിയിലെ വിഷാംശമുണ്ടെന്ന് സംബന്ധിച്ചുള്ള ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് …

അരളിപ്പൂവ് ഇനി മുതൽ പ്രസാദമായി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ് Read More »

കാട്ടാക്കടയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കാട്ടാക്കടക്കടയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരൂർക്കട സ്വദേശിനിയായ മായ മുരളിയാണ് മരിച്ചത്. വീടിനു സമീപമുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിൽ കാട്ടാക്കട ഡി.വൈ.എസ്.പി ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വാടകയ്ക്ക് താമസിക്കുന്ന വീടിനു സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ ഭർത്താവും ഓട്ടോ ഡ്രൈവറുമായ രഞ്ജിത്തിനെ കാണാനില്ല. സംഭവം കൊലപാതകമാണോ എന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ജീവനക്കാർക്ക് എയർ ഇന്ത്യയുടെ അന്ത്യശാസനം, കേന്ദ്ര സർക്കാർ യോഗം വിളിച്ചു

ന്യൂഡൽഹി: വിമാന സർവീസുകൾ പ്രതിസന്ധിയിലാവും വിധം പ്രതിഷേധം തുടരുന്ന ജീവനക്കാർ അന്ത്യശാസനം നൽകി എയർ ഇന്ത്യ എക്സ്പ്രസ്. വ്യാഴാഴ്ച വൈകിട്ടോടെ ജോലിയിൽ പ്രവേശിക്കണമെന്നാണ് ജീവനക്കാർക്ക് കമ്പനി നൽകിയ നിർദേശം. നേരത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് 30 ഓളം ജീവനക്കാരെ എയർ ഇന്ത്യ സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു. പിന്നാലെയാണ് അന്ത്യശാസനം. അതേസമയം, പ്രതിസന്ധിക്ക് പരിഹാരം തേടി കേന്ദ്ര സർക്കാർ യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ഡൽഹിയിലാണ് യോഗം വിളിച്ചിരിക്കുന്നത്. മാനേജ്മെന്‍റും പ്രതിഷേധിക്കുന്ന ജീവനക്കാരും യോ​ഗത്തിൽ പങ്കെടുക്കും. കൂട്ടത്തോടെ …

ജീവനക്കാർക്ക് എയർ ഇന്ത്യയുടെ അന്ത്യശാസനം, കേന്ദ്ര സർക്കാർ യോഗം വിളിച്ചു Read More »

അടിച്ചു വീഴ്ത്തിയ ശേഷം വീണ് പരുക്കേറ്റതെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു; കോഴിക്കോട് പിതാവിനെ കൊന്നത് മകൻ

കോഴിക്കോട്: അച്ഛനെ മകൻ അടിച്ചു കൊന്നു. ഏകരൂർ സ്വദേശി ദേവദാസാണ് മകൻ അക്ഷയ് ദേവിന്‍റെ മർദനത്തിൽ കൊല്ലപ്പെട്ടത്. അക്ഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പരുക്കേറ്റ നിലയിൽ ദേവദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കട്ടിലില്‍ നിന്ന് വീണ് പരുക്കേറ്റുവെന്ന് പറഞ്ഞാണ് അക്ഷയ് ദേവ് അച്ഛനെ ആശുപത്രിയില്‍ കൊണ്ടുവന്നത്. ചൊവ്വാഴ്ചയോടെ ദേവദാസ് മരിക്കുകയും ചെയ്തിരുന്നു. എന്നാൽ പരിശോധനയിൽ മർദനത്തിന്‍റെ നിരവധി പാടുകൾ ഉണ്ടായിരുന്നു. ഇത് കണ്ട് സംശയം തോന്നിയ ഡോക്‌ടർമാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മകനെ കസ്റ്റഡിയിലെടുപ്പ് പൊലീസ് ചോദ്യം …

അടിച്ചു വീഴ്ത്തിയ ശേഷം വീണ് പരുക്കേറ്റതെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു; കോഴിക്കോട് പിതാവിനെ കൊന്നത് മകൻ Read More »

ഹരിയാനയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ദുഷ്യന്ത് ചൗട്ടാല

ചണ്ഡീഗഡ്: ഹരിയാന നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച് ജെ.ജെ.പി അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാല. ഏഴ് സ്വതന്ത്ര എം.എൽ.എമാരുടെ പിന്തുണയോടെയാണ് സംസ്ഥാനത്ത് ബി.ജെ.പി സർക്കാർ ഭരണം നിലനിർത്തിയത്. എന്നാൽ ഇതിൽനിന്ന് മൂന്നു പേർ കോൺഗ്രസിൽ ചേർന്നതോടെ നയാബ് സിങ്ങ് സൈനി സർക്കാരിന്‍റെ നിലനിൽപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്. അടിയന്തരമായി വിശ്വാസ വോട്ടെടുപ്പ് നടത്താനും ഭൂരിപക്ഷം തെളിയിക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്നപക്ഷം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ദുഷ്യന്ത് കത്തിൽ ആവശ്യപ്പെടുന്നു. 2019 ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ …

ഹരിയാനയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ദുഷ്യന്ത് ചൗട്ടാല Read More »

കഞ്ചാവ് കൃഷി നിയമ വിധേയമാക്കാൻ പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: മെഡിക്കൽ ആവശ്യങ്ങൾക്കായി കഞ്ചാവ് നിയമ വിധേയമാക്കാൻ ഒരുങ്ങി പാക്കിസ്ഥാൻ. ഇതുമായി ബന്ധപ്പെട്ട് കനാബിസ് കൺട്രോൾ ആന്‍റ് റെഗുലേറ്ററി അതോറിറ്റി രീപവത്കരിക്കാനുള്ള ഓർഡിനൻസ് സർക്കാർ പാസാക്കി. മെഡിക്കൽ, വ്യവസായിക ആവശ്യങ്ങൾക്കായുള്ള കഞ്ചാവ് കൃഷ് ചെയ്യുന്നതും, വേർതിരിച്ചെടുക്കൽ, ശുദ്ധീകരണം, നിർമാണം, വിൽപ്പന തുടങ്ങിയ പ്രക്രിയകൾക്കും ഈ റെഗുലേറ്ററി ബോർഡിനായിരിക്കും ഉത്തരവാദിത്വം. 13 അംഗങ്ങളാണ് ഇതിലുള്ളത്. വിവിധ സർക്കാർ ഡിപ്പാർട്മെന്‍റുകൾ, ഇന്‍റലിജൻസ് ഏജൻസികൾ, സ്വകാര്യ മേഖലകൾ എന്നിവിടങ്ങളിലുള്ളവർ ഈ അതോറിറ്റിയുടെ ഭാഗമാകും. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറിക്കടക്കാണ് ഈ …

കഞ്ചാവ് കൃഷി നിയമ വിധേയമാക്കാൻ പാക്കിസ്ഥാൻ Read More »

മുംബൈ വിമാനത്താവളം 6 മണിക്കൂറോളം അടച്ചിടും

മുംബൈ: മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ഇന്‍റർനാഷണൽ എയർപോർട്ട് (സിഎസ്എംഐഎ) ഇന്ന് (09/05/2024) 6 മണിക്കൂർ നേരത്തേക്ക് പൂർണമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. പ്രൈമറി റൺവേ 09/27, സെക്കൻഡറി റൺവേ 14/32 എന്നിവ മൺസൂൺ അറ്റകുറ്റപ്പണികൾക്കായി രാവിലെ 11 മുതൽ വൈകിട്ട് 5 വരെ അടച്ചിടും. വിമാന താവളത്തിന്‍റെ അറ്റകുറ്റപ്പണികളും റൺവേകളുടെ അറ്റകുറ്റപ്പണികളുമാണ് കാരണം. മൺസൂൺ സമയത്ത് ലാൻഡിംഗും ടേക്ക് ഓഫും സമയത്ത് വെള്ളക്കെട്ടും മറ്റ് പ്രശ്‌നങ്ങളും കാരണം തടസ്സങ്ങൾ പല പ്രശ്നങ്ങളും നേരിടേണ്ടിവരും, അതിന്‍റെ ഭാഗമായാണ് …

മുംബൈ വിമാനത്താവളം 6 മണിക്കൂറോളം അടച്ചിടും Read More »

ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് 2 ജില്ലകളിൽ ഇടിയോട് കൂടിയ മഴ ലഭിച്ചേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നണിയിപ്പ്. മലപ്പുറം, വയനാട് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ പ്രദേശങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്നു മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. …

ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് Read More »

ഇ-ഗ്രാന്റ്സ് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്

തിരുവനന്തപുരം: 2023 – 2024 അധ്യയന വർഷത്തെ ഇ-ഗ്രാന്റ്സ് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാന അവസരമായി മെയ് 20 വരെ ഇ-ഗ്രാന്റ്സ് പോർട്ടൽ ഓപ്പൺ ചെയ്യും. അർഹരായ എല്ലാ പട്ടികജാതി/ പിന്നാക്ക വിഭാഗ/ ജനറൽ വിദ്യാർഥികളും ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അവസാന തീയതിക്കു ശേഷമുള്ള അപേക്ഷകൾ സ്വീകരിക്കില്ല.

പ്രവേശനോത്സവ ഗാനം: രചനകൾ ക്ഷണിച്ചു

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്രവേശനോത്സവ ഗാനത്തിനായി കേരളത്തിന്റെ വിദ്യാഭ്യാസ സാസ്കാരിക ചരിത്രം ഉൾക്കൊള്ളുന്ന രചനകൾ ക്ഷണിച്ചു. ഗാനത്തിന്റെ ദൃശ്യാവിഷ്കാരം കൂടി ഉൾപ്പെട്ടിരിക്കുന്നതിനാൽ രചനകൾ അഞ്ചു മിനിട്ട് കവിയാൻ പാടുള്ളതല്ല. രചനകൾ മേയ് 14നു മുമ്പായി പൊതുവിദ്യാഭ്യാസ ഡയറക്ടർ, ക്യു.ഐ.പി സെക്ഷൻ, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം, പിൻ- 695014 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഇ-മെയിൽ: supdtqip.dge@kerala.gov.in