ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു
പാറ്റ്‌ന : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. വൈകീട്ട് 4 മണിയോടെ രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജികത്ത് നൽകി. ബിജെപിയുമായുള്ള ദീർഘകാലബന്ധം ഇതോടെ അവസാനിപ്പികയാണ് നിതീഷ് കുമാർ. പാര്‍ട്ടി എംപിമാരുടെയും നിയമസഭാംഗങ്ങളുടെയും യോഗം അദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു തിരുമാനം. നിതീഷിന്റെ ജനതാദള്‍ യുണൈറ്റഡ് എന്‍ഡിഎയില്‍ നിന്ന് വേര്‍പിരിയുന്നതിന്റെ ഭാഗമായിയാണ് രാജി. ബിജെപി സഖ്യം ഉപേക്ഷിച്ച് പുറത്തുവന്നാല്‍ ജെഡിയുവിനെ പിന്തുണയ്ക്കുമെന്ന് ആര്‍ജെഡിയും കോണ്‍ഗ്രസും പ്രഖ്യാപിച്ചു. ഇരു പാര്‍ട്ടികളും പിന്തുണയറിയിച്ച് നിതീഷ് കുമാറിന് കത്ത് നല്‍കി. മഹാരാഷ്ട്രയിലെ മാതൃകയില്‍ ജെഡിയു-ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ …