Timely news thodupuzha

Positive

അരുൺ സെബാസ്റ്റ്യൻ്റെ നോവൽജൽ ജംഗൽ ജമീൻ നാളെ (ശനിയാഴ്ച) പ്രകാശനം ചെയ്യും

കട്ടപ്പന: അരുൺ സെബാസ്റ്റ്യൻ്റെ നോവൽജൽ ജംഗൽ ജമീൻ നാളെ (ശനിയാഴ്ച) രാവിലെ 10.30 ന് ദർശനയുടെ ആഭിമുഖ്യത്തിൽ കട്ടപ്പന സി.എസ്.ഐ.ഗാർഡനിലെ വൈ.എം.സി.എ.ഹാളിൽ ചേരുന്ന സാംസ്കാരിക കൂട്ടായ്മയിൽ വച്ച് പ്രകാശനം ചെയ്യും. നാടക് സംസ്ഥാന സെക്രട്ടറിയും അഭിനേത്രിയും പ്രഭാഷകയുമായ ജെ. ശൈലജ പ്രകാശന കർമ്മം നിർവ്വഹിക്കും. നോവലിസ്റ്റ് പുഷ്പമ്മ ആദ്യ കോപ്പി ഏറ്റുവാങ്ങും.ജോസ് കോനാട്ട് പുസ്തക പരിചയം നടത്തും.ഖനി മാഫിയക്കും നക്സലേറ്റുകൾക്കും അവരെ നേരിടാൻ പോലിസ് നിയോഗിച്ച ഏറ്റുമുട്ടൽ സംഘത്തിനുമിടയിൽ ജീവിതം പ്രതിസന്ധിയിലായ ബസ്തർ മേഖലയിലെ സാധാരണക്കാരുടെ ജീവിതം

അരുൺ സെബാസ്റ്റ്യൻ്റെ നോവൽജൽ ജംഗൽ ജമീൻ നാളെ (ശനിയാഴ്ച) പ്രകാശനം ചെയ്യും Read More »

വേഗ താരങ്ങളായി അഫ്സിനും മരിയയും

നെടുങ്കണ്ടം: തന്റെ മികച്ച സമയം പുറത്തെടുക്കാൻ ആയില്ലെങ്കിലും 100 മീറ്റർ ജൂനിയറിൽ സ്വർണ്ണതിളക്കത്തിന്റെ ആഹ്ലാദത്തിലാണ് അഫ്‍സിൽ. എൻ ആർ സി റ്റി എസ് എൻ വി സ്കൂളിലെ 10 ആം ക്ലാസ് വിദ്യാര്ഥിയാണ് അഫ്‍സിൻ. പെരുവന്താനം സെന്റ് ജോസഫ് സ്‌കൂളിലെ താരമായ മരിയ ജേക്കബ് ആണ് പെൺകുട്ടികളിൽ സുവർണ്ണ നേട്ടം കൊയ്തത്. കാല് വേദനയോട് പൊരുതിയായിരുന്നു മരിയയുടെ സുവർണ്ണ നേട്ടം.

വേഗ താരങ്ങളായി അഫ്സിനും മരിയയും Read More »

ബസ്റ്റോപ്പിൽ ഉപേക്ഷിക്കപ്പെട്ട വയോധികയെ സ്നേഹമന്ദിരത്തിൽ എത്തിച്ചു

പടമുഖം: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ കാത്തിരിപ്പുകേന്ദ്രത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വയോധികയായ ആനന്ദവല്ലിക്ക് സംരക്ഷണവും കരുതലുമായി പടമുഖം മുരിക്കാശ്ശേരിയിലെ സ്നേഹമന്ദിരം. രോഗബാധിതയായ വയോധികയ്ക്ക് സംസാരിക്കുന്നതിനും നടക്കുന്നത്തിനും പ്രയാസമുണ്ടായിരുന്നു.ഭക്ഷണമോ കിടപ്പാടമോ ഇല്ലാതെ അവശയായ ആനന്ദവല്ലിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ റോഡരികിലുള്ള കാത്തിരിപ്പുകേന്ദ്രത്തിൽ കാണുകയും നാട്ടുകാർ പഞ്ചായത്തധികൃതരെ വിവരം അറിയിക്കുകയും ചെയ്തു.തുടർന്ന് സ്നേഹമന്ദിരം മാനേജിങ്ങ് ഡയറക്ടർ ബ്ര.രാജു V C യെ അറിയിക്കുകയും ഏറ്റെടുക്കുവാൻ ആരുമില്ലാത്തതിനാൽ തുടർസംരക്ഷണത്തിനായി സ്നേഹമന്ദിരത്തിലെത്തിക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തു.പോലീസ് അധികൃതരും വാർഡ് മെമ്പർമാരായ ബിനോയ്‌ കുറ്റിപ്പുറത്ത്‌,സുലോചന ചന്ദ്രൻ, പഞ്ചായത്ത്‌ ഹെഡ്

ബസ്റ്റോപ്പിൽ ഉപേക്ഷിക്കപ്പെട്ട വയോധികയെ സ്നേഹമന്ദിരത്തിൽ എത്തിച്ചു Read More »

ചികിത്സ രംഗത്തെ നൂതന സാധ്യതകൾ ചർച്ച ചെയ്ത് കെ എൽ എസ് സി അഗോയ് വാർഷിക കോൺഫറൻസ് ‘കഗോകോൺ 2026

കൊച്ചി: ഗൈനക്കോളജിക് ഓങ്കോളജി ചികിത്സ രംഗത്തെ നൂതന സാധ്യതകൾ ചർച്ച ചെയ്ത് അസോസിയേഷൻ ഓഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യ (കെ.എൽ.എസ്.സി അഗോയ്) കേരള ഘടകം വാർഷിക കോൺഫറൻസ് കഗോകോൺ 2026. ഐ.എം.എ ഹൗസിൽ ആരംഭിച്ച ദ്വിദിന കോൺഫറൻസിൽ രാജ്യത്തിൻ്റെ വിവിധ കോണുകളിൽ നിന്നുള്ള നിരവധി പ്രമുഖരാണ് പങ്കെടുക്കുന്നത്.ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. രോഗങ്ങളിൽ നിന്ന് സംരക്ഷിച്ച് ജീവിതങ്ങൾ തിരികെ പിടിക്കുന്ന മഹത്വപൂർണമായ പ്രവർത്തനങ്ങളാണ് ഗൈനകോളജിക് ഓങ്കോളജിസ്റ്റുമാർ നിർവഹിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.വി.പി.എസ് ലേക്‌ഷോര്‍ മാനേജിംഗ് ഡയറക്ടർ

ചികിത്സ രംഗത്തെ നൂതന സാധ്യതകൾ ചർച്ച ചെയ്ത് കെ എൽ എസ് സി അഗോയ് വാർഷിക കോൺഫറൻസ് ‘കഗോകോൺ 2026 Read More »

ട്രാക്കിൽ കൊടുങ്കാറ്റായി കരിമണ്ണൂർ സെന്റ് ജോസഫ്സ്: അഞ്ചാം തവണയും കിരീടം സ്വന്തം

കരിമണ്ണൂർ: 2026 – 2027 അധ്യയന വർഷത്തെ സബ് ജില്ലാ അത്‌ലറ്റിക് മീറ്റിൽതൊട്ടടുത്ത സ്കൂളിൽ നിന്നും361 പോയിന്റ് വ്യക്തമായ ലീഡ് നിലനിർത്തി 461 പോയിന്റ് നേടിയാണ് കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ തുടർച്ചയായി അഞ്ചാം തവണയും ആധിപത്യം നിലനിർത്തിയത്. കഠിനാധ്വാനം, ചിട്ടയായ പരിശീലനം, അർപ്പണബോധം, കൂട്ടായ പ്രവർത്തനം എന്നിവയുടെ ഫലമാണ് ഈ നേട്ടം. മത്സരങ്ങളിൽ ആത്മവിശ്വാസത്തോടെ പങ്കെടുത്ത വിദ്യാർഥികൾ തങ്ങളുടെ കായികമികവ് തെളിയിക്കുകയും സ്കൂളിന്റെ വിജയത്തിന് വിലപ്പെട്ട സംഭാവന നൽകുകയും ചെയ്തു. കായികാധ്യാപകൻ ആൽവിൻ

ട്രാക്കിൽ കൊടുങ്കാറ്റായി കരിമണ്ണൂർ സെന്റ് ജോസഫ്സ്: അഞ്ചാം തവണയും കിരീടം സ്വന്തം Read More »

വി പി എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

കൊച്ചി: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിൽ പൊതുജന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മാനസികാരോഗ്യമെന്ന് പറയുന്നത് ഒരു ആഡംബരമല്ല, ഒരു ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ എത്തുന്നവർ ആരും ഒറ്റക്കല്ല, ഈ ആശുപത്രിയൊന്നാകെ നിങ്ങൾക്കൊപ്പമുണ്ടെന്ന സന്ദേശമാണ് പകർന്നുനൽകാനുള്ളത്. എല്ലാവരുടെയും മാനസികാരോഗ്യം തങ്ങൾക്ക് പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. സി.ഇ.ഒ ജയേഷ് വി. നായർ അധ്യക്ഷത വഹിച്ചു. പുഞ്ചിരിക്കുന്ന മുഖങ്ങൾക്ക് പിന്നിലും പ്രയാസങ്ങളനുഭവിക്കുന്ന മനസ്സുകളുണ്ടെന്നും അവരുടെ വാക്കുകൾ കേൾക്കാൻ തയ്യാറാകണമെന്നും

വി പി എസ് ലേക്‌ഷോറിൽ മാനസികാരോഗ്യ പൊതുജന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു Read More »

2026 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്

കാനഡ: 2026 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക്. മനുഷ്യാവകാശ പ്രവര്‍ത്തകയും നീതിന്യായ വിദഗ്ധയുമാണ്. ദക്ഷിണാഫ്രിക്കന്‍ പൗരത്വമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകയാണ്. 2008 മുതല്‍ 2014 വരെ യു എന്‍ മനുഷ്യാവകാശ സംഘടനയുടെ ഹൈക്കമ്മീഷണറായിരുന്നു.. മനുഷ്യാവകാശ പ്രവര്‍ത്തകയും നീതിന്യായ വിദഗ്ധയുമാണ്. ദക്ഷിണാഫ്രിക്കന്‍ പൗരത്വമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകയാണ്. 2008 മുതല്‍ 2014 വരെ യു എന്‍ മനുഷ്യാവകാശ സംഘടനയുടെ ഹൈക്കമ്മീഷണറായിരുന്നു.

2026 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഇന്ത്യന്‍ വംശജ നവനീതം നവി പിള്ളയ്ക്ക് Read More »

2026 ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സന്

കാനഡ: സാഹിത്യത്തിലെ ക്ലാസിക്കൽ ശൈലിയോടു ചേർന്നു നിൽക്കുമ്പോൾത്തന്നെ, സമകാലിക സാഹിത്യത്തിന് പുതിയ ഭാവതലങ്ങൾ സമ്മാനിച്ച ധീരവും വൈവിധ്യമാർന്നതുമായ എഴുത്തിനാണ് പുരസ്കാരം. കനേഡിയൻ കവിയും, വിവർത്തകയുമായ ആൻ പുരാതന ഗ്രീക്ക് പുരാവൃത്തങ്ങളെ ആധുനികവും സാഹിത്യശാഖകളുടെ പരമ്പരാഗത അതിർവരമ്പുകൾ ഭേദിക്കുന്നതുമായ എഴുത്തുരീതികളുമായി സംയോജിപ്പിക്കുന്നതിൽ പ്രമുഖയാണ്. കവിത, ഉപന്യാസം, തത്ത്വചിന്ത, സാഹിത്യ വിമർശനം എന്നിവയെ ഒന്നിച്ചുചേർത്ത് പരമ്പരാഗത സാഹിത്യ അതിർവരമ്പുകളെ മാറ്റിമറിക്കുന്നതാണ് അവരുടെ രചനകൾ.

2026 ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സന് Read More »

പഴയരിക്കണ്ടം വെള്ളച്ചാട്ടം ടൂറിസം പദ്ധതി യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ

ഇടുക്കി: പ്രകൃതിഭംഗി കൊണ്ട് ശ്രദ്ധേയമായ പഴയരിക്കണ്ടം വെള്ളച്ചാട്ടം കേന്ദ്രീകരിച്ചുള്ള ടൂറിസം വികസന പദ്ധതി യാഥാർഥ്യമാകുമെന്ന വിശ്വാസത്തിലാണ് നാട്ടുകാർ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച പദ്ധതിക്ക് 2024 നവംബർ 7-ന് ഭരണാനുമതി ലഭിച്ചിരുന്നു. എന്നാൽ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാലതാമസം കാരണം സാങ്കേതിക അനുമതി ലഭിക്കാൻ പിന്നെയും കാത്തിരിക്കേണ്ടിവന്നു. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് പദ്ധതിക്ക് സാങ്കേതിക അനുമതി ലഭിച്ചത്. ജലസേചന വകുപ്പ് നബാർഡിന്റെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ചെക്ക് ഡാമുകൾ നിർമ്മിച്ച് അവിടെ നിന്നും ജലം പമ്പ്

പഴയരിക്കണ്ടം വെള്ളച്ചാട്ടം ടൂറിസം പദ്ധതി യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ Read More »

ഡിജിറ്റൽ യുഗത്തിലും കത്തെഴുത്തിന്റെ മധുരം പകർന്ന് തപാൽ ദിനാചരണം

ഏഴല്ലൂർ: സെന്റ് സെബാസ്റ്റ്യൻ യു.പി. സ്കൂളിന്റെ നേതൃത്വത്തിൽ തപാൽ ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. ഏഴല്ലൂർ പോസ്റ്റ് ഓഫീസ് സന്ദർശിച്ച് അവിടുത്തെ പ്രവർത്തനങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു. തപാൽ ദിനത്തോടനുബന്ധിച്ച് അധ്യാപകർ കുട്ടികൾക്ക് കത്തുകൾ എഴുതുകയും കുട്ടികൾക്ക് ലഭിച്ച കത്തുകളുമായി പോസ്റ്റ് ഓഫീസ് സന്ദർശിക്കുകയും ചെയ്തു.ചടങ്ങിൽ പോസ്റ്റ്മാസ്റ്റർ തസ്തികയിൽ നിന്ന് വിരമിച്ച ലൂസി സാം, പി.സി. ശിവരാമൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.കുട്ടികളുമായി അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് തപാൽ ഓഫീസിൽ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ലിസാ ജോസഫ്, ആര്യ ദാസ്, ജയലക്ഷ്മി എന്നിവർ

ഡിജിറ്റൽ യുഗത്തിലും കത്തെഴുത്തിന്റെ മധുരം പകർന്ന് തപാൽ ദിനാചരണം Read More »

തപാൽ സേവനത്തിലൂടെ ജനഹൃദയങ്ങളിലേക്ക്; മനുഷ്യസ്നേഹത്തിന്റെ ആഗോള സന്ദേശവുമായി ഡോ. ഗിന്നസ് മാടസാമി, ഇന്ത്യ പോസ്റ്റിന്റെ അഭിമാനമായി ഒരു പൊതുസേവകന്റെ മാനവിക യാത്ര: ഇന്നു ദേശീയ തപാൽ ദിനം

പീരുമേട്: തപാൽ എന്നത് കത്തുകളും പാഴ്സലുകളും കൈമാറുന്ന ഒരു സംവിധാനം മാത്രമല്ല; അത് മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ പാലമാണ്. രാജ്യത്തിന്റെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ജനങ്ങളിലേക്ക് എത്തുന്ന തപാൽ വകുപ്പിന്റെ സേവനങ്ങൾ, സാധാരണക്കാരുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനം ചെലുത്തുന്നു. ഈ മഹത്തായ ജനസേവന പാരമ്പര്യത്തിന്റെ ഭാഗമായിക്കൊണ്ട് ഔദ്യോഗിക ഉത്തരവാദിത്വങ്ങൾക്കപ്പുറം മാനവികതയുടെയും സമാധാനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന വ്യക്തിയാണ് ഡോ. ഗിന്നസ് മാടസാമി. കേരളത്തിലെ ഇടുക്കി ജില്ലയിലെ കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസിൽ പോസ്റ്റ് മാസ്റ്ററായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം,

തപാൽ സേവനത്തിലൂടെ ജനഹൃദയങ്ങളിലേക്ക്; മനുഷ്യസ്നേഹത്തിന്റെ ആഗോള സന്ദേശവുമായി ഡോ. ഗിന്നസ് മാടസാമി, ഇന്ത്യ പോസ്റ്റിന്റെ അഭിമാനമായി ഒരു പൊതുസേവകന്റെ മാനവിക യാത്ര: ഇന്നു ദേശീയ തപാൽ ദിനം Read More »

വനം വന്യജീവി വാരാചരണത്തിന്റെ ഭാഗമായിതങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ജൂനിയർ എൻ സി സി വിഭാഗം കേഡറ്റുകൾ ഇടുക്കി വന്യജീവി സങ്കേതത്തിൽ ട്രക്കിങ്ങ് നടത്തി

ഇടുക്കി: ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ സംസ്ഥാനത്ത് നടത്തുന്ന വനം വന്യജീവി വാരാചരണത്തിന്റെ ഭാഗമായിട്ടാണ് ട്രക്കിങ് സംഘടിപ്പിച്ചത്. കുട്ടികൾക്ക് വനത്തെ കൂടുതൽ അടുത്തറിയുന്നതിനും മൃഗങ്ങളുടെ ആവാസ വ്യവസ്ഥ, വനത്തിലെ ഔഷധസസ്യങ്ങൾ, ചിത്രശലഭ ഇനങ്ങൾ, എന്നിവയെക്കുറിച്ചും വനത്തിൽ നിശബ്ദത പാലിക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികൾക്ക് വനപാലകർ വിശദീകരിച്ച് നൽകി. 60 എൻസിസി കേഡറ്റുകളാണ് ട്രക്കിങിൽ പങ്കെടുത്തത്. വനം വന്യജീവി സംരക്ഷണ പ്രതിജ്ഞ, ആവാസ വ്യവസ്ഥയെക്കുറിച്ചുള്ള പഠനം, പക്ഷി നിരീക്ഷണം,’പങ്കിട്ട ഭാവി ആഘോഷിക്കുന്ന – മനുഷ്യനും വന്യജീവികളും ഒരുമിച്ച് ‘

വനം വന്യജീവി വാരാചരണത്തിന്റെ ഭാഗമായിതങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ജൂനിയർ എൻ സി സി വിഭാഗം കേഡറ്റുകൾ ഇടുക്കി വന്യജീവി സങ്കേതത്തിൽ ട്രക്കിങ്ങ് നടത്തി Read More »

കരകൗശലത്തിൽ വ്യക്തിഗത ഗിന്നസ് വേൾഡ് റെക്കോർഡ് നേടി മലയാളി വനിത

തിരുവനന്തപുരം: കരകൗശലത്തിൽ വ്യക്തിഗത ഗിന്നസ് വേൾഡ് റെക്കോർഡ് നേടി മലയാളി വനിത; തിരുവനന്തപുരം ഇടപ്പഴിഞ്ഞി സ്വദേശിനി ലേഖ രാധാകൃഷ്ണന് ലോക അംഗീകാരം മനസ്സുവെച്ചാൽ ഏത് കൊടുമുടിയും കീഴടക്കാം എന്ന് തെളിയിച്ച് തിരുവനന്തപുരം സ്വദേശിനി. ഇടപ്പഴിഞ്ഞി സി.എസ്.എം നഗർ സ്വദേശിനി ലേഖ രാധാകൃഷ്ണനാണ് കരകൗശല രംഗത്ത് വ്യക്തിഗത ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി കേരളത്തിന് അഭിമാനമായിരിക്കുന്നത്. സ്വന്തം കൈകൾ കൊണ്ട് 1535 വ്യത്യസ്ത തരം ഹെയർ ക്ലിപ്പുകൾ നിർമ്മിച്ചാണ് ലേഖ ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. ഗിന്നസ് വേൾഡ്

കരകൗശലത്തിൽ വ്യക്തിഗത ഗിന്നസ് വേൾഡ് റെക്കോർഡ് നേടി മലയാളി വനിത Read More »

കലയന്താനിയിൽ ശുചിത്വ ബോധവൽക്കരണവുമായി എൻ.എസ്.എസ്. ഫ്ലാഷ് മോബ്

കലയന്താനി: ഗാന്ധി ജയന്തി വാരാചരണത്തോടനുബന്ധിച്ച് നാടിന് ശുചിത്വ സന്ദേശമേകി കലയന്താനി സെന്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ്. സംസ്ഥാന സർക്കാരിന്റെ ‘നിർമ്മലം’ ശുചിത്വ പരിപാലന ക്യാമ്പയിനുമായി സഹകരിച്ച് കലയന്താനി ടൗണിൽ എൻ എസ് എസ് വോളന്റിയർമാർ സംഘടിപ്പിച്ച ഫ്ലാഷ് മോബും ടൗൺ ശുചീകരണവും പൊതുജന ശ്രദ്ധയാകർഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജിജി ഫിലിപ്പ് ചടങ്ങിൽ സ്വാഗതം ആശംസിക്കുകയും വിദ്യാർത്ഥികൾക്ക് പ്രചോദനാത്മകമായ സന്ദേശം നൽകുകയും ചെയ്തു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജയകുമാർ പി കെ

കലയന്താനിയിൽ ശുചിത്വ ബോധവൽക്കരണവുമായി എൻ.എസ്.എസ്. ഫ്ലാഷ് മോബ് Read More »

ഫാർമസി രംഗത്തെ ശ്രദ്ധേയമായ പ്രവർത്തനം; സിസ്റ്റർ ലിനറ്റ് പാറത്തലക്കലിന് ഫാർമ രത്ന അവാർഡ്

തൊടുപുഴ: ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ ഈ വർഷത്തെ ഫാർമ രത്ന അവാർഡ് തിരുഹൃദയ സന്യാസിനി സഭാംഗമായ സിസ്റ്റർ ലിനറ്റ് പാറത്തലയ്ക്കലിന്(മോളി മാത്യു). ഒക്ടോബർ 27 ന് ന്യൂഡൽഹിയിൽ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ ഓഫിസിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. മുതലക്കോടം പാറത്തലക്കൽ പി വി മാത്യു – തങ്കമ്മ ദമ്പതികളുടെ മകളായ മോളി മുവാറ്റുപുഴ നിർമ്മല കോളേജിൽ നിന്നും പ്രീഡിഗ്രിയും തൊടുപുഴ ന്യൂമാൻ കോളേജിൽ നിന്നും ബി എസ്‌ സിയും പൂർത്തിയാക്കിയ ശേഷമാണു സന്യാസ

ഫാർമസി രംഗത്തെ ശ്രദ്ധേയമായ പ്രവർത്തനം; സിസ്റ്റർ ലിനറ്റ് പാറത്തലക്കലിന് ഫാർമ രത്ന അവാർഡ് Read More »

എൽനിനോ പ്രതിഭാസം; ഇറിഗേഷൻ കനാലുകളിൽ നിന്ന് ജലം എടുക്കുന്നതിനുള്ള അനുവാദം കർഷകർക്ക് നൽകണം; ചീഫ് വിപ്പ് അപു ജോൺ ജോസഫിന് നിവേദനം സമർപ്പിച്ചു

എൽനിനോ പ്രതിഭാസം മൂലം വരുന്ന കടുത്ത വരൾച്ചയെ നേരിടുന്നതിനും കർഷകരെ സഹായിക്കുന്നതിനുമായി ഇറിഗേഷൻ കനാലുകളിൽ നിന്ന് ലിഫ്റ്റ് ഇറിഗേഷൻ മുഖേന ജലം എടുക്കുന്നതിനുള്ള അനുവാദം കർഷകർക്ക് നൽകണമെന്നും ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ കൃഷിപാഠം ശാസ്ത്ര പാഠപുസ്തകത്തിന്റെ ഉപപാഠപുസ്തകവുമായി ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നിവേദനവും കാഡ്സ്‌ ട്രഷറർ സജി മാത്യു, ഡയറക്ടർ കെ എം മത്തച്ചൻ എന്നിവർ ചേർന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം പി യുടെ സാന്നിധ്യത്തിൽ ഗവ. ചീഫ് വിപ്പ് അപു ജോൺ

എൽനിനോ പ്രതിഭാസം; ഇറിഗേഷൻ കനാലുകളിൽ നിന്ന് ജലം എടുക്കുന്നതിനുള്ള അനുവാദം കർഷകർക്ക് നൽകണം; ചീഫ് വിപ്പ് അപു ജോൺ ജോസഫിന് നിവേദനം സമർപ്പിച്ചു Read More »

ചെമ്മണ്ണ് ശ്രീ ശുഭാനന്ദ ആശ്രമത്തിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് ശുഭാനന്ദ കീർത്തി പുരസ്കാരം നൽകി ആദരിച്ചു

ചെമ്മണ്ണ്: ശ്രീ ശുഭാനന്ദ ആശ്രമത്തിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് ശുഭാനന്ദ കീർത്തി പുരസ്കാരം നൽകി ആദരിച്ചു. എം.ബി.ബി.ബി.സ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുമാരി അക്ഷയ സദൻ, ബി. ഡി. എസ് യോഗ്യത നേടിയ ലക്ഷ്മി സോമനാഥൻ, അസിസ്റ്റന്റ് പ്രൊഫസർ UGC NET പരീക്ഷയിൽ നാഷണൽ ഫെലോഷിപ്പിന് അർഹയായ കുമാരി ശ്രുതി എം എസ്,മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട ഗൃഹനാഥനെ സഹസികമായി രക്ഷപ്പെടുത്തിയ ശ്രീ സോമരാജൻ, ശ്രീ മനോജ് എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ശ്രീ ശുഭനന്ദാ കീർത്തി

ചെമ്മണ്ണ് ശ്രീ ശുഭാനന്ദ ആശ്രമത്തിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് ശുഭാനന്ദ കീർത്തി പുരസ്കാരം നൽകി ആദരിച്ചു Read More »

വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800 ആമത് ചരമവാർഷികം, തൊടുപുഴ ടൗൺ പള്ളിയിൽ തിരുനാൾ

തൊടുപുഴ: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800 മത്ചരമവാർഷികം പ്രമാണിച്ച് ഫ്രാൻസിസ്കൻ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച തൊടുപുഴ ടൗൺ പള്ളിയിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെയും വിശുദ്ധ കാർലോ അക്വിറ്റസിന്റേയും തിരുനാളിന് ആരംഭം കുറിച്ചു. കോടിയേറ്റ്ന് കോതമംഗലം രൂപത വികാരി ജനറൽ മോൺ. വിൻസൻറ് നെടുങ്ങാട്ട് മുഖ്യ കാർമികത്വം വഹിച്ചു. പ്രധാന പെരുന്നാൾ ദിനമായ ഇന്ന് ഞായറാഴ്ച 9.30 ന് ആഘോഷമായ പൊന്തിഫിക്കൽ കുർബാന കോതമംഗലം രൂപത ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അർപ്പിക്കും. തുടർന്ന് കുരിശടി ചുറ്റി  പ്രദക്ഷിണംവും നേർച്ച

വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ 800 ആമത് ചരമവാർഷികം, തൊടുപുഴ ടൗൺ പള്ളിയിൽ തിരുനാൾ Read More »

നവതിയുടെ നിറവിൽ എത്തിയ അഗസ്റ്റിൻ വട്ടക്കുന്നേലിനെ ആദരിച്ചു

തൊടുപുഴ: 1964 ൽ കേരളാ കോൺഗ്രസ്‌ പാർട്ടിയുടെ ജന്മദിന സമ്മേളനത്തിൽ പങ്കെടുത്ത നേതാവ് അഗസ്റ്റിൻ വട്ടക്കുന്നേലിന്റെ നവതി പാർട്ടി സമുചിതമായി ആഘോഷിച്ചു. തൊടുപുഴ സിസിലിയ ഓഡിറ്റോറിയത്തിൽ ചേർന്ന പാർട്ടിസമ്മേളനത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി വട്ടക്കുന്നേലിനെ പൊന്നാട ചാർത്തി മെമെന്റോ നൽകി ആദരിച്ചു. പി ടി ചാക്കോയുടെയും കെ എം മാണിയുടെയുമെല്ലാം സഹപ്രവർത്തകനായി രാഷ്ട്രീയത്തിൽ വിളങ്ങിയ അഗസ്റ്റിൻ വട്ടക്കുന്നേൽ പാർട്ടിയിൽ ഏറ്റവും ആദരണിയനായ കർഷകനേതാവാണെന്നും റബർ കർഷകകർക്കും കുടിയേറ്റ കർഷകർക്കും വേണ്ടി വട്ടക്കുന്നേൽ

നവതിയുടെ നിറവിൽ എത്തിയ അഗസ്റ്റിൻ വട്ടക്കുന്നേലിനെ ആദരിച്ചു Read More »

തേക്കടിക്ക് പുതിയ സി.എൻ.ജി ബസ്സുകൾ സർവീസിന് ഒരുങ്ങുന്നു; 5 ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഫ്ലാഗ് ഓഫ് ചെയ്യും

തേക്കടി: ഹരിത ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പെരിയാർ ടൈഗർ റിസർവിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പുതിയ പദ്ധതി പ്രകാരം മൂന്ന് സി.എൻ.ജി ബസ്സുകൾ സർവീസിന് ഒരുങ്ങുന്നു. ഭാരതത്തിന്റെ വ്യവസായ വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകുന്ന പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് കൊച്ചി റിഫെനറിയുടെ വജ്ര ജൂബിലി വർഷത്തോടനുബന്ധിച്ചാണ് ഈ ബസ്സുകൾ കൈമാറുന്നത്. ബി.പി.സി.എല്ലിന്റെ സാമൂഹിക പ്രതിബദ്ധത ഫണ്ടിന്റെ ഭാഗമായി 88.37 ലക്ഷം രൂപ ചിലവഴിച്ചാണ് പെരിയാർ ഫൗണ്ടേഷനുമായി സഹകരിച്ച് ഈ ബസ്സുകൾ വാങ്ങിയിരിക്കുന്നത്. സി.എൻ.ജി.

തേക്കടിക്ക് പുതിയ സി.എൻ.ജി ബസ്സുകൾ സർവീസിന് ഒരുങ്ങുന്നു; 5 ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഫ്ലാഗ് ഓഫ് ചെയ്യും Read More »

കോതമംഗലംകന്നി 20 പെരുന്നാളിൽ ജനസഹസ്രങ്ങൾ പരി.ബാവായുടെ കബർ വണങ്ങി

കോതമംഗലം: കന്നി 20 പെരുന്നാളിൻറ പ്രധാന ദിവസങ്ങളായ 2ആം തീയതി നടന്ന വിശുദ്ധ കുർബ്ബാനക്ക് അഭിവന്ദ്യ ഡോ. മാത്യൂസ് മോർ അന്തിമോസ് തിരുമേനി വിശുദ്ധ മുന്നിന്മേൽ കുർബാനക്ക് പ്രധാന കാർമ്മികത്വം വഹിച്ചു. വന്നു ചേർന്ന എല്ലാ തീർത്ഥാടകർക്കും നേർച്ചക്കഞ്ഞി പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വിതരണം ചെയ്തു. മേമ്പൂട്ടിൽ നിന്നും പള്ളി ഉപകരണങ്ങളും 151 പൊൻ വെള്ളി കുരിശുകളും ആഘോഷപൂർവ്വം പള്ളിയകത്ത് കൊണ്ടു പോയി5 മണിക്ക് വിവിധ മേഖലകളിൽ നിന്ന് എത്തിച്ചേർന്ന കാൽനട തീർത്ഥാടക സംഘത്തിന് പള്ളി കാര്യത്തിൽ

കോതമംഗലംകന്നി 20 പെരുന്നാളിൽ ജനസഹസ്രങ്ങൾ പരി.ബാവായുടെ കബർ വണങ്ങി Read More »

പ്രമേഹ രോഗികളുടെ കണ്ണ് പരിശോധന ക്യാമ്പ്  ശനിയാഴ്ച തൊടുപുഴയിൽ

തൊടുപുഴ: ലോക നേത്ര സംരക്ഷണ ദിനത്തോടനുബന്ധിച്ച് ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിംഗ് മെഡിക്കൽ ക്യാമ്പ് ഒക്ടോബർ മൂന്നിന് തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ നടക്കും. ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽവെച്ചാണ് ക്യാമ്പ്. പ്രമേഹം മൂലം കണ്ണിന്റെ റെറ്റിനയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ യാതൊരു ലക്ഷണവും കാണിക്കാതെ കാഴ്ച നഷ്ടപ്പെടുത്തും. നേരത്തെയുള്ള കണ്ടെത്തൽ കാഴ്ച നഷ്ടം തടയാൻ സഹായിക്കും. ക്യാമ്പിൽ: ശ്രദ്ധിക്കുക :കണ്ണുകളിൽ മരുന്ന് ഒഴിച്ച്

പ്രമേഹ രോഗികളുടെ കണ്ണ് പരിശോധന ക്യാമ്പ്  ശനിയാഴ്ച തൊടുപുഴയിൽ Read More »

സംസ്ഥാനത്തുടനീളം മുതിർന്ന പൗരന്മാർക്കായി മുന്നൂറ് ‘108’ ആംബുലൻസുകൾ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം മുതിർന്ന പൗരന്മാർക്കായി മുന്നൂറ് ‘108’ ആംബുലൻസുകൾ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന വയോജനങ്ങൾക്ക് വീടുകളിൽ തന്നെ പരിചരണ സേവനങ്ങൾ (home-care services) ലഭ്യമാക്കുന്നതിനായി ഒരു പ്രത്യേക സംഘത്തെയും രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിച്ച ശേഷം സംസ്ഥാനത്ത് നടന്ന ആദ്യത്തെ ‘വയോജന ദിന’ ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി. മുഖ്യമന്ത്രി വി.ഡി സതീശൻ പരിപാടി ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തുടനീളം മുതിർന്ന പൗരന്മാർക്കായി മുന്നൂറ് ‘108’ ആംബുലൻസുകൾ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി Read More »

വയോജന ദിനം ആചരിച്ചു

കട്ടപ്പന: ലോകവയോജ ന ദിനാ ചരണത്തിന്റെ ഭാഗമായി കട്ടപ്പന താലൂക്ക് ആശുപത്രിയിൽ വയോജനങ്ങളെ ആദരിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ പൊന്നാടയും പൂച്ചെണ്ടും നൽകി വയോജനങ്ങളെ ആദരിച്ചു. കേരളത്തിൽ വയോജന വകുപ്പ് ഉദ്ഘാടനം ചെയ്യുന്ന ഈ ദിവസം മുതിർന്ന പൗരന്മാരെ ആദരിക്കുന്നതിൽ പ്രേത്യേക പ്രാധാന്യം ഉണ്ടെന്ന് തോമസ് മൈക്കിൾ പറഞ്ഞു. ആശുപത്രി സുപ്രണ്ട് ഡോ. മേഴ്‌സി അധ്യക്ഷത വഹിച്ചു. ഡോക്ടർ അജാസ്, ഡോക്ടർ അരുൺ , ഹെൽത്ത്‌ ഇൻസ്‌പെക്ടർ ദിലീപ്, പി ആർ

വയോജന ദിനം ആചരിച്ചു Read More »

കോയമ്പത്തൂരിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ വീണ്ടെടുത്ത് തങ്കമണി പോലീസ്

തങ്കമണി: നീലിവയൽ സ്വദേശി സുമേഷ് എം എസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തങ്കമണി പോലീസ് നടത്തിയ അന്വേഷണത്തിൽ അഞ്ച് മാസം മുൻപ് നഷ്ടപ്പെട്ട മൊബൈൽ ഫോൺ കണ്ടെത്തി. തങ്കമണി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജു ബേബിയുടെ നിർദ്ദേശപ്രകാരം, സബ് ഇൻസ്പെക്ടർ സന്തോഷ്‌ മാനുവൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ കാര്യക്ഷമമായ അന്വേഷണത്തിനൊടുവിലാണ് ഫോൺ കണ്ടെത്തിയത്. തുടർന്ന് സീനിയർ സിവിൽ പോലീസ് ഓഫീസർ ജോമോൻ കുര്യൻ, സിവിൽ പോലീസ് ഓഫീസർ മനു പി പി, ഹോം ഗാർഡ് പൗലോസ്

കോയമ്പത്തൂരിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ വീണ്ടെടുത്ത് തങ്കമണി പോലീസ് Read More »

പ്രതീക്ഷയുടെ കവിത : മൗനത്തിനപ്പുറം പ്രതീക്ഷ; നിഥിൻകുമാറിന്റെ ‘മൗനം പറഞ്ഞതും ഞാൻ കുറിച്ചതും’

കൊല്ലം: ജീവിതം എത്രത്തോളം നിശ്ശബ്ദമായാലും അതിനുള്ളിൽ ഒരു ചെറിയ പ്രതീക്ഷ ബാക്കിനിൽക്കും. നഷ്ടങ്ങളും വിരഹങ്ങളും ഒറ്റപ്പെടലും മനുഷ്യനെ തളർത്തുമ്പോഴും വീണ്ടും ജീവിതത്തിലേക്ക് തിരികെ നടക്കാനുള്ള മനസ്സിന്റെ ശക്തിയെ അന്വേഷിക്കുന്ന കവിതകളാണ് നിഥിൻകുമാർ ജെയുടെ ‘മൗനം പറഞ്ഞതും ഞാൻ കുറിച്ചതും’ എന്ന സമാഹാരത്തിലുള്ളത്. ബുക്ക് നെസ്റ്റ് പ്രസിദ്ധീകരിച്ച പുസ്തകത്തിൽ 34 കവിതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രണയം, വിരഹം, സ്വപ്നം, അതിജീവനം, ഏകാന്തത, ഒറ്റപ്പെടൽ, വെറുപ്പ്, പക, കുടുംബബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങളിലൂടെ മനുഷ്യന്റെ മനസ്സിന്റെ പല തലങ്ങളെയാണ് കവി സമീപിക്കുന്നത്.വേദനയെ മാത്രം

പ്രതീക്ഷയുടെ കവിത : മൗനത്തിനപ്പുറം പ്രതീക്ഷ; നിഥിൻകുമാറിന്റെ ‘മൗനം പറഞ്ഞതും ഞാൻ കുറിച്ചതും’ Read More »

ഹൃദയത്തെ ഹൃദയത്തോട് ചേർത്ത് നിർത്തി സെന്റ് മേരീസ് ഹോസ്പിറ്റൽ, ലോക ഹൃദയ ദിനം ആചരിച്ചു

തൊടുപുഴ: ലോക ഹൃദയ ദിനമായ സെപ്റ്റംബർ 29-ന് സെന്റ് മേരീസ് ഹോസ്പിറ്റൽ, തൊടുപുഴ, ലയൺസ് ക്ലബ് ഓഫ് തൊടുപുഴയുമായി സഹകരിച്ച് വാക്കത്തോണും സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. രാവിലെ 7 മണിക്ക് സെന്റ് മേരീസ് ഹോസ്പിറ്റലിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ ലയൺസ് ക്ലബ് ഹാളിൽ സമാപിച്ചു. ഗവ ചീഫ് വിപ്പ് ശ്രീ. അപു ജോൺ ജോസഫ് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ലയൺസ് ക്ലബ് ഹാളിൽ നടന്ന സമ്മേളനം അപു ജോൺ ജോസഫ്, അഡ്വ.

ഹൃദയത്തെ ഹൃദയത്തോട് ചേർത്ത് നിർത്തി സെന്റ് മേരീസ് ഹോസ്പിറ്റൽ, ലോക ഹൃദയ ദിനം ആചരിച്ചു Read More »

ശാന്തിഗിരി കോളേജ് ലഹരി വിമുക്ത ക്യാമ്പസായി പ്രഖ്യാപിച്ചു

വഴിത്തല: ശാന്തിഗിരി കോളേജിനെ ലഹരി വിമുക്ത ക്യാമ്പസായി പ്രഖ്യാപിച്ചു. കേരള എക്സൈസ് വകുപ്പ്, സാമൂഹ്യ സന്നദ്ധസേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് എംഎൽഎ പ്രഖ്യാപനം നിർവഹിച്ചു. ഇടുക്കിയുടെ ബ്രാൻഡ് അംബാസഡറായി സച്ചിൻ ബേബിയെ കൗൺസിലർ ഫോർ എഡ്യൂക്കേഷൻ റവ. ഫാ. രാജേഷ് തോലാനിക്കൽ സിഎംഐ പ്രഖ്യാപിച്ചു.വിമുക്തി ജില്ലാ മാനേജരും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുമായ ഹരികുമാർ പി.എസ് സ്വാഗതം പറഞ്ഞു. പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിപിത രവി അധ്യക്ഷത വഹിച്ചു.

ശാന്തിഗിരി കോളേജ് ലഹരി വിമുക്ത ക്യാമ്പസായി പ്രഖ്യാപിച്ചു Read More »

ഇടുക്കി ജില്ലാ സിവില്‍ സര്‍വീസ് കായികമേളയക്ക് തുടക്കം

ഇടുക്കി: ജില്ലാ സിവില്‍ സര്‍വീസ് കായികമേള തുടങ്ങി. അറക്കുളം സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ റോയി കെ പൗലോസ് എംഎല്‍എ കായിക മേള ഉദ്ഘാടനം ചെയ്തു. സിവില്‍ സര്‍വീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഇത്തരം മേളകള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫ. ഷീലാ സ്റ്റീഫന്‍, ജില്ലാ പഞ്ചായത്ത് അംഗം സജി പി ജോസ്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ.എല്‍

ഇടുക്കി ജില്ലാ സിവില്‍ സര്‍വീസ് കായികമേളയക്ക് തുടക്കം Read More »

കാർഷിക വികസന ബാങ്ക് തൊടുപുഴ താലൂക്കിലെ മികച്ച കർഷകനെ ആദരിച്ചു

തൊടുപുഴ: കാർഷിക വികസന ബാങ്ക് തൊടുപുഴ താലൂക്കിലെ മികച്ച കർഷകനെ കണ്ടെത്തി ക്യാഷ് അവാർഡും ഉപഹാരവും നൽകി ആദരിച്ചു. ബാങ്കിൻ്റെ 27 ആമത് വാർഷിക പൊതുയോഗത്തിൽ വച്ചാണ് ആദരവ് സംഘടിപ്പിച്ചത്. അതോടൊപ്പം ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മൊമെൻ്റോയും, ഉപഹാരവും നൽകി. ബാങ്കിൽ നിന്നും വായ്പയെടുത്ത മികച്ച കർഷകനാണ് ക്യാഷ് അവാർഡ് നൽകി ആദരിച്ചത്. തൊടുപുഴ തെക്കുംഭാഗം

കാർഷിക വികസന ബാങ്ക് തൊടുപുഴ താലൂക്കിലെ മികച്ച കർഷകനെ ആദരിച്ചു Read More »

പൊതുകിണർ വൃത്തിയാക്കി പൂന്തോട്ടമൊരുക്കി

ഇടുക്കി: കോൺഗ്രസ് രാജാക്കാട് മണ്ഡലം പ്രസിഡന്റും ടൗൺ വാർഡുമെമ്പറുംജെ എൽ ജി അംഗങ്ങളും ചേർന്ന് പൊതുകിണർ വൃത്തിയാക്കി പൂന്തോട്ടമൊരുക്കി. രാജാക്കാട് ടൗൺ സൗന്ദര്യവത്കരരണത്തിന് തുടക്കം കുറിച്ചു.ടൗൺ വാർഡുമെമ്പറുംജെഎൽജി ചേച്ചിമാരും പൊതുകിണർ വൃത്തിയാക്കി പൂന്തോട്ടമൊരുക്കി.ടൗൺ സൗന്ദര്യവത്കരണത്തിന് തുടക്കം കുറിച്ചു.രാജാക്കാട് ടൗൺ വാർഡു മെമ്പർ ജോഷി കന്യാക്കുഴിയും ജമന്തി ജെ എൽ ജിയിലെ ജിജി ബെന്നി,ജിപ്‌സി ടൈറ്റസ്,സിജി നോബി,ഉഷാദ് സുമേഷ് എന്നിവരും ചേർന്ന് രാജാക്കാട് ബസ് സ്റ്റാൻഡ് പരിസരത്തുള്ള പൊതുകിണറിൻ്റെ പരിസരത്തുള്ള പ്ലാസ്‌റ്റിക് അടക്കമുള്ള ചപ്പുചവറുകൾ നീക്കം ചെയ്ത് ഓണത്തിന്

പൊതുകിണർ വൃത്തിയാക്കി പൂന്തോട്ടമൊരുക്കി Read More »

അഡ്വക്കേറ്റ് പി റഹിം രചിച്ച നിയമം ബഹുജനങ്ങൾക്ക് എന്ന പുസ്തകം പ്രകാശനം ചെയ്തു

കൊച്ചി: അഡ്വക്കേറ്റ് പി റഹിം രചിച്ച് കാൻഫെഡ് പ്രസിദ്ധീകരിച്ച നിയമം ബഹുജനങ്ങൾക്ക് എന്ന പുസ്തകം പ്രകാശനം ചെയ്തു. സുപ്രീം കോടതി ജഡ്‌ജി ജസ്റ്റീസ് അഗസ്റ്റിൻ ജോർജ്ജിന് അഡ്വക്കേറ്റ് പി റഹിം പുസ്തകം നൽകി. സുപ്രീം കോടതി അഭിഭാഷകൻ വിഷ്ണുശങ്കർ , സുപ്രീം കോർട്ട് എക്സിക്യൂട്ടീവ് കമ്മിറ്റി ട്രഷററുംസുപ്രീം കോടതിയിലെ കേരള സർക്കാരിൻറെ സ്റ്റാൻഡിങ് കൗൺസലുമായ ആൽജോ കെ ജോസഫ്, പോക്സോ കോടതിയിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ കോവളം സി സുരേഷ് ചന്ദ്ര കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അഡ്വക്കേറ്റ് പി റഹിം രചിച്ച നിയമം ബഹുജനങ്ങൾക്ക് എന്ന പുസ്തകം പ്രകാശനം ചെയ്തു Read More »

നഷ്ടപ്പെട്ട പണവും സ്വർണവും അടങ്ങിയ പേഴ്സ് കണ്ടെത്തി തിരികെ നൽകി വണ്ടിപ്പെരിയാർ പോലീസ്

വണ്ടിപ്പെരിയാർ: ടൗണിൽ നഷ്ടപ്പെട്ട പണവും സ്വർണവും അടങ്ങിയ പേഴ്സ് വണ്ടിപ്പെരിയാർ പോലീസ് കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകി. വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശിനി കിഴക്കേ തോട്ടുങ്കൽ സെലീനാമ്മയുടെ 6,000/- രൂപയും രണ്ട് ഗ്രാം സ്വർണവും അടങ്ങിയ പേഴ്സായിരുന്നു നഷ്ടപ്പെട്ടത്. വണ്ടിപ്പെരിയാർ പോലീസ് ഇൻസ്പെക്ടർ അക്ബർ സാദത്തിന്റെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സതീഷ് ചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷംനാസ്, സിവിൽ പോലീസ് ഓഫീസർമാരായ വിഷ്ണു, പ്രവീൺ കെ.പി നടത്തിയ അന്വേഷണത്തിലാണ് പേഴ്സ് കണ്ടെത്തിയത്.

നഷ്ടപ്പെട്ട പണവും സ്വർണവും അടങ്ങിയ പേഴ്സ് കണ്ടെത്തി തിരികെ നൽകി വണ്ടിപ്പെരിയാർ പോലീസ് Read More »

കുടയത്തൂർ ഗവ. ന്യു. എൽ.പി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു

കുടയത്തൂർ: കുടയത്തൂർ ഗവ. ന്യു എൽ പി.സ്കൂളിൽ ഡിജിറ്റൽസ്ക്വയർ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക വിഭാഗമായ KITE (Kerala Infrastructure and Technology for Education) നടപ്പാക്കുന്ന പ്രാഥമിക ക്ലാസുകളിലെ ഡിജിറ്റൽ പഠന പദ്ധതിയാണ് ഡിജിറ്റൽ സ്ക്വയർ.2026-ലെ സംസ്ഥാന സർക്കാരിന്റെ 100-ദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് ഇത് ആരംഭിച്ചത്. വിദ്യാലയത്തിലെ1 മുതൽ 5 വരെ ക്ലാസുകളിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ അധിഷ്ഠിത പഠനാനുഭവം നൽകുന്നതിനുംപാഠഭാഗങ്ങൾ പഠിക്കാൻ വിദ്യാഭ്യാസ ഗെയിമുകളും ഡിജിറ്റൽ വർക്ക്‌ഷീറ്റുകളും ഉപയോഗിക്കുന്നതിനും സാധ്യമാക്കുന്നതിനാണ് ഈ പദ്ധതി.Scratch, Pencil2D,

കുടയത്തൂർ ഗവ. ന്യു. എൽ.പി സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു Read More »

വായനക്കാവ് ദേവീക്ഷേത്രത്തിൽ മഹാശിവപുരാണയജ്ഞം

മൂലമറ്റം: കുടയത്തൂർ വായനക്കാവ് ദേവീക്ഷേത്രത്തിൽശ്രീമദ് മഹാശിവപുരാണയജ്ഞം സെപ്റ്റംബർ 25 വെള്ളി മുതൽ ഒക്ടോബർ 4 ഞായർ വരെ നടക്കും.യജഞാചാര്യൻ വേദ ശ്രേഷ്ടൻ കണ്ണൻ വേദിക് ( കൃഷ്ണാലയം ആലപ്പുഴ).പഞ്ചാക്ഷരി മന്ത്ര ഹോമം രുദ്രാവതാരം,ഭാഗ്യസൂക്ത ഹോമം, ശത്രുസംഹാര ഹോമം, ഐകമത്യസൂക്ത ഹോമം, ദക്ഷിണാ മൂർത്തി പൂജ,അവദ്യുത സ്നാന ഘോഷയാത്ര തുടങ്ങിയ യഞ്ജത്തോടനുബന്ധിച്ച് ഉണ്ടായിരിക്കും. 25 ന് വൈകിട്ട് 4-30 ന് വിഗ്രഹഘോഷയാത്ര ക്ഷേത്ര കവാടത്തിൽ നിന്ന്‌ താലപ്പൊലിയുടെ അകമ്പടിയോടുകൂടി പുറപ്പെട്ട് വൈകിട്ട് 6ന് ക്ഷേത്രത്തിൽ എത്തി ചേരുന്നു, 6.30

വായനക്കാവ് ദേവീക്ഷേത്രത്തിൽ മഹാശിവപുരാണയജ്ഞം Read More »

കെ സി ജോർജിന്റെ ചരമവാർഷിക ദിനാചരണവും കെ സി നാടക പ്രതിഭ പുരസ്കാര സമർപ്പണവും 23ന്; ഇത്തവണ കെ.സി പുരസ്കാരം ജോസഫ് ചിലമ്പന്

കട്ടപ്പന: ഇടുക്കിയുടെ നാടക പ്രതിഭ കെ സി ജോർജിന്റെ രണ്ടാമത് ചരമവാർഷിക ദിനാചരണവും കെ സി നാടക പ്രതിഭ പുരസ്കാര സമർപ്പണവും സെപ്റ്റംബർ 23ന് കട്ടപ്പന സി എസ് ഐ ഗാർഡനിൽ നടക്കും. രണ്ടുതവണ സംസ്ഥാന സർക്കാരിൻ്റെ മികച്ച നാടക രചനയ്ക്കുള്ള പുരസ്കാരം നേടിയ കെ.സി. ജോർജ് 2024 സെപ്റ്റംബർ 23 നാണ് വിടപറഞ്ഞത്. നാടക – സീരിയൽ രംഗത്ത് സജീവമായി നിൽക്കുമ്പോഴായിരുന്നു കെ.സിയുടെ ആകസ്മിക വേർപാട്. കെ.സി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് അനുസ്മരണ സമ്മേളനവും പുരസ്കാര

കെ സി ജോർജിന്റെ ചരമവാർഷിക ദിനാചരണവും കെ സി നാടക പ്രതിഭ പുരസ്കാര സമർപ്പണവും 23ന്; ഇത്തവണ കെ.സി പുരസ്കാരം ജോസഫ് ചിലമ്പന് Read More »

കരുതല്‍ കൈവിടാതെ ശസ്ത്രക്രിയ: തൊടുപുഴ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ അപൂര്‍വ്വ നേട്ടം

തൊടുപുഴ: ഇടയ്ക്കിടെയുണ്ടാകുന്ന അപസ്മാരവും പേശികള്‍ വലിഞ്ഞുമുറുകുന്ന വേദനയും സഹിക്കാനാവാതെയാണ് കുമളി ഒന്നാം മൈൽ സ്വദേശിയായ 33-കാരി തൊടുപുഴ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടിയെത്തിയത്. ന്യൂറോളജിസ്റ്റ് ഡോ. ജിതിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് അവരുടെ തലച്ചോറിന്റെ ഇടത് ‘ഹൈ ഫ്രണ്ടല്‍ ലോബില്‍’ ഒരു മുഴ കണ്ടെത്തുന്നത്. ചലനശേഷിയെ പൂര്‍ണ്ണമായി നിയന്ത്രിക്കുന്ന ‘മോട്ടോര്‍ കോര്‍ടെക്‌സ്’, ‘സപ്ലിമെന്ററി മോട്ടോര്‍ കോര്‍ടെക്‌സ്’ എന്നീ അതീവ സൂക്ഷ്മമായ ഭാഗങ്ങളിലായിരുന്നു 3.6 × 2.7 × 3.4 സെന്റീമീറ്റര്‍ വലുപ്പമുള്ള ഈ

കരുതല്‍ കൈവിടാതെ ശസ്ത്രക്രിയ: തൊടുപുഴ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ അപൂര്‍വ്വ നേട്ടം Read More »

പ്രതിസന്ധികൾക്ക് മുൻപിൽ തളർന്നില്ല; കുമളി മൂന്നാർ സംസ്ഥാന പാതയിൽ അജയന്റെ കട വീണ്ടും പ്രവർത്തനമാരംഭിച്ചു

വി.ആർ വിജയൻ ഇടുക്കി: പ്രതിസന്ധികൾക്ക് മുൻപിൽ പതറാതെ കുമളി മൂന്നാർ സംസ്ഥാന പാതയിൽ അജയന്റെ കട വീണ്ടും പ്രവർത്തനമാരംഭിച്ചു. റോഡ് പുറമ്പോക്കിലാണ് പ്രവർത്തിക്കുന്നത് എന്ന് കാണിച്ച് പാതയോട് ചേർന്ന് നിർമ്മിച്ചിരുന്ന സ്ഥാപനം പൊതു മരാമത്ത് വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ പൊളിച്ചു നീക്കിയിരുന്നു.ഇതോടെ തന്റെ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ട്രെയിൻ മാതൃകയിൽ നിർമ്മിച്ചിരുന്ന കെട്ടിടത്തിലാണ് അജയന്റെ കട പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.അതിജീവന പാതയിൽ എത്തിയതങ്ങൾക്ക് മുൻ കാലങ്ങളിലേതു പോലെയാ ത്രികരുടെ സഹകരണ മുണ്ടാവണമെന്നും അജയനും കുടുംബവും അഭ്യർഥിച്ചു.

പ്രതിസന്ധികൾക്ക് മുൻപിൽ തളർന്നില്ല; കുമളി മൂന്നാർ സംസ്ഥാന പാതയിൽ അജയന്റെ കട വീണ്ടും പ്രവർത്തനമാരംഭിച്ചു Read More »

സംവിധായകനായി അരങ്ങേറാൻ ഉണ്ണി മുകുന്ദൻ, പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും കൈകോർക്കുന്ന, ഹൈ-വോൾട്ടേജ് ആക്ഷൻ ചിത്രം പ്രഖ്യാപിച്ചു

കൊച്ചി: ദേശീയ പുരസ്കാര ജേതാക്കളായ നിർമ്മാതാക്കൾ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരുടെ പ്രൊഡക്ഷൻ ഹൗസായ പനോരമ സ്റ്റുഡിയോസും നടൻ ഉണ്ണി മുകുന്ദന്‍റെ ഉണ്ണി മുകുന്ദൻ ഫിലിംസും പുതിയ മലയാള ചിത്രത്തിനായി ഒന്നിക്കുന്നു. ഹൈ-വോൾട്ടേജ് ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രത്തിലൂടെ ഉണ്ണി മുകുന്ദൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന അരങ്ങേറ്റ സംവിധായകനായി മാറും. ‘മാർക്കോ’യ്ക്ക് ശേഷം പാൻ ഇന്ത്യൻ തലത്തിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യൻ സിനിമയിലെ മുൻനിര നിർമ്മാണ കമ്പനികളിലൊന്നായ പനോരമ സ്റ്റുഡിയോസ്,

സംവിധായകനായി അരങ്ങേറാൻ ഉണ്ണി മുകുന്ദൻ, പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും കൈകോർക്കുന്ന, ഹൈ-വോൾട്ടേജ് ആക്ഷൻ ചിത്രം പ്രഖ്യാപിച്ചു Read More »

പുതിയ രംഗത്തെക്ക് ചുവട് വച്ച് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം, കൺസൾട്ടൻസി സേവനവുമായി സിയാൽ എയ്‌സസ്

കൊച്ചി: വിമാനത്താവള വികസന പ്രവർത്തന രംഗത്തെ രണ്ടര പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തമായി കൊച്ചി രാജ്യാന്തര വിമാനത്താവള ലിമിറ്റഡ് (സിയാൽ) ആഗോള വ്യോമയാന കൺസൾട്ടൻസി രംഗത്തേക്ക് ചുവടുവെക്കുന്നു. ഇതിന്റെ ഭാഗമായി രൂപവൽക്കരിച്ച സിയാൽ ഏവിയേഷൻ കൺസൾട്ടൻസി ആൻഡ് എക്സ്പെർട്ട് സർവീസസ് (എയ്‌സസ് ) എന്ന സംരംഭത്തിന്റെ ഉദ്ഘാടനം 2026 സെപ്റ്റംബർ 24-ന് കേരള മുഖ്യമന്ത്രിയും സിയാൽ ചെയർമാനുമാവി. ഡി. സതീശൻ നിർവഹിക്കും.വിമാനത്താവള നടത്തിപ്പിൽ നിന്ന് ആഗോളതലത്തിലുള്ള കൺസൾട്ടൻസി സേവനമാണ് എയ്‌സെസിലൂടെ സിയാൽ ലക്ഷ്യം വയ്ക്കുന്നത്. വിമാനത്താവള നിർമ്മാണം, എൻജിനീയറിങ്,

പുതിയ രംഗത്തെക്ക് ചുവട് വച്ച് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം, കൺസൾട്ടൻസി സേവനവുമായി സിയാൽ എയ്‌സസ് Read More »

വിദർശ കെ വിനോദിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

കൊച്ചി: ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ വെള്ളി മെഡൽ നേടി ചരിത്രമെഴുതിയ വിദർശ കെ. വിനോദിനെ മുഖ്യമന്ത്രി വി.ഡി സതീശൻ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.

വിദർശ കെ വിനോദിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി Read More »

കരിമണ്ണൂർ സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ച പുതിയ ആയോധനകല പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിയമസഭ ചീഫ് വിപ്പ് അപു ജോസഫ് എം.എൽ.എ നിർവഹിച്ചു

കരിമണ്ണൂർ: ആത്മരക്ഷാ പരിശീലനത്തിനും ശാരീരികക്ഷമതയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട്കേരള കരാട്ടെ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ കരിമണ്ണൂർ സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ച പുതിയ ആയോധനകല പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിയമസഭ ചീഫ് വിപ്പ് അപു ജോസഫ് എം.എൽ.എ നിർവഹിച്ചു. കുട്ടികൾക്ക് മികച്ച പരിശീലനം ഉറപ്പുവരുത്തുന്നതിനായി ആരംഭിച്ച ഈ പുതിയ കേന്ദ്രം നാടിന് വലിയൊരു മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ മാനേജർ ഫാദർ ഡോ. ജോസഫ് കൊച്ചുപറമ്പിൽ അധ്യക്ഷതവഹിച്ചയോഗത്തിൽ ഹെഡ്മാസ്റ്റർ ബിജോയ് മാത്യു സ്വാഗതം ആശംസിച്ചു ഇടുക്കി എംഎൽഎ

കരിമണ്ണൂർ സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ച പുതിയ ആയോധനകല പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിയമസഭ ചീഫ് വിപ്പ് അപു ജോസഫ് എം.എൽ.എ നിർവഹിച്ചു Read More »

റോളർ സ്കേറ്റിംഗ് ഹോക്കി ഇന്ത്യൻ ടീമിൽ ഇടം നേടിയ തൊടുപുഴ സ്വദേശിയെ ആദരിച്ച് കേരള കോൺഗ്രസ് എം സംസ്കാര വേദി

തൊടുപുഴ: റോളർ സ്കേറ്റിംഗ് ഹോക്കി ഇന്ത്യൻ ടീമിൽ ഇടം നേടിയ തൊടുപുഴ സ്വദേശിയായ ക്രിസ്റ്റഫർ സണ്ണിയെ ആദരിച്ച് കേരള കോൺഗ്രസ് എം സംസ്കാര വേദി തൊടുപുഴ സ്വദേശിയായ ക്രിസ്റ്റഫർ സണ്ണിയെ വീട്ടിലെത്തി ആദരിച്ച് കേരള കോൺഗ്രസ് എം ഉന്നത അധികാര സമിതി അംഗം പ്രൊഫസർ കെ എ ആന്റണി, കേരള കോൺഗ്രസ് എം സംസ്കാര വേദി സംസ്ഥാന ജനറൽ സെക്രട്ടറി സി ജയകൃഷ്ണൻ എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു.പരാഗ്വെയിലെഅസൂൺ സിയോണിൽ നടക്കുന്ന വേൾഡ് സ്കേറ്റ് ഗെയിംസ് 2026

റോളർ സ്കേറ്റിംഗ് ഹോക്കി ഇന്ത്യൻ ടീമിൽ ഇടം നേടിയ തൊടുപുഴ സ്വദേശിയെ ആദരിച്ച് കേരള കോൺഗ്രസ് എം സംസ്കാര വേദി Read More »

ആർ സാംബന് വീണ്ടും സ്റ്റേറ്റ്സ്മാൻ അവാർഡ്

കൊൽക്കത്ത: ഗ്രാമീണ റിപ്പോർട്ടിങ്ങിനുള്ള പ്രശസ്തമായ സ്റ്റേറ്റ്സ്മാൻ ദേശീയ മാധ്യമ പുരസ്കാരത്തിന് ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആർ സാംബൻ അർഹനായി. കൊൽക്കത്ത കലാമന്ദിറിൽ നടന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി. ‘പാതിവിരിഞ്ഞ കാട്ടുപൂക്കൾ’ എന്ന ശീർഷകത്തിൽ ഡിസംബർ 18 മുതൽ 27 വരെ ജനയുഗം പ്രസിദ്ധീകരിച്ച പരമ്പരയാണ് അവാർഡിന് അർഹനാക്കിയത്. കേരളത്തിലെ ഏക ഗോത്രവർഗപഞ്ചായത്തായ ഇടമലക്കുടിയുടെ വികസനം സംബന്ധിച്ചായിരുന്നു പരമ്പര. സ്റ്റേറ്റ്സ്മാൻ അവാർഡ് 2024, 2014 വർഷങ്ങളിലും സ്റ്റേറ്റ്സ്മാൻ പരിസ്ഥിതി അവാർഡായ കുഷ്റോ ഇറാനി പുരസ്കാരം 2011ലും നേടിയിരുന്നു.

ആർ സാംബന് വീണ്ടും സ്റ്റേറ്റ്സ്മാൻ അവാർഡ് Read More »

സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ പരിശോധനാ ലബോറട്ടറി സേവനം പീരുമേട് പഞ്ചായത്തിൽ

ഇടുക്കി: ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ പരിശോധനാ ലബോറട്ടറി സേവനം പീരുമേട് ഗ്രാമപഞ്ചായത്തിൽ ഏർപ്പെടുത്തി. സേവനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേഷ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് രാജൻ അധ്യക്ഷത വഹിച്ചു.മാസത്തിൽ ഒരാഴ്ച സഞ്ചരിക്കുന്ന ലബോറട്ടറിയുടെ സേവനം പീരുമേട് ഗ്രാമപഞ്ചായത്തിൽ ലഭ്യമാകും. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും പൊതുജനങ്ങൾക്ക് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുന്നതിനും ഈ സേവനം സഹായകരമാകും. ചടങ്ങിൽ ഫുഡ് സേഫ്റ്റി ഓഫീസർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷാ പരിശോധനാ ലബോറട്ടറി സേവനം പീരുമേട് പഞ്ചായത്തിൽ Read More »

മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുന്ന കെയർ @ ഹോം സേവനം മാർ സ്ലീവാ മെഡിസിറ്റിയിൽ ആരംഭിച്ചു

പാല: മാർ സ്ലീവാ മെഡിസിറ്റിയുടെ രോഗീപരിചരണ പ്രവർത്തനങ്ങളുടെ ഭാഗമായി മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുന്ന കെയർ @ ഹോം സേവനത്തിനു തുടക്കമായി. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മെഡിസിൻ സർവീസ് ഡെലിവറിയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു. ആശുപത്രിയുടെ 15 കി.മി. പരിധിയിലുള്ളവർക്കാണ് വീടുകളിൽ മരുന്നു ലഭ്യമാകുന്ന സേവനങ്ങളുടെ പ്രയോജനം ലഭിക്കുക. പ്രായമായ രോഗികൾക്കും, മറ്റ് ഗുരുതര രോഗങ്ങളിൽ കഴിയുന്നവർക്കും ആശുപത്രിയിൽ എത്താൻ ബുദ്ധിമുട്ടു നേരിടുന്നവർക്കും പ്രയോജനപ്പെടുന്നതിനു വേണ്ടിയാണ് പുതിയ സേവനത്തിനു തുടക്കം കുറിച്ചത്.

മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുന്ന കെയർ @ ഹോം സേവനം മാർ സ്ലീവാ മെഡിസിറ്റിയിൽ ആരംഭിച്ചു Read More »

സിബിഎസ്ഇ ഇടുക്കി സഹോദയ കലോത്സവത്തിന് തുടക്കമായി

ഇടുക്കി: സിബിഎസ്ഇ ഇടുക്കി സഹോദയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “തരംഗ 2K26” കലോത്സവത്തിൻ്റെ ഉദ്ഘാടനം രാജകുമാരി സെൻ്റ് മേരീസ് സെൻട്രൽ സ്‌കൂളിൽ വൈവിധ്യമാർന്ന കലാപരിപാടികളോടെ വിജയകരമായി നടന്നു. വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ കലാപരമായ കഴിവുകൾക്ക് വേദിയൊരുക്കിയ കലോത്സവം മികച്ച സംഘാടന മികവുകൊണ്ടും വിദ്യാർഥികളുടെ ആവേശകരമായ പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി.ഇപ്രാവശ്യം വിവിധ സ്‌കൂളുകളിൽ വിവിധ ദിവസങ്ങളിലായിട്ടാണ് കലോത്സവം സംഘടിപ്പിക്കുന്നത്.ഇടുക്കി സഹോദയ പ്രസിഡന്റ് ഫാ.സിജൻ പോൾ ഊന്നുകല്ലേൽ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനചടങ്ങിൽരാജകുമാരി സെന്റ് മേരീസ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ.ജോബി മാതാളികുന്നേൽ

സിബിഎസ്ഇ ഇടുക്കി സഹോദയ കലോത്സവത്തിന് തുടക്കമായി Read More »

സാൻജോ കോളേജിലെ റാങ്ക് ജേതാക്കളെ ആദരിച്ചു

രാജാക്കാട്: മുല്ലക്കാനം സാൻജോ കോളേജിൽ പഠിച്ച് 2024 – 2026 അധ്യയന വർഷം എംജി യൂണിവേഴ്സിറ്റി എം എസ് ഡബ്ല്യു പരീക്ഷയിൽ മികച്ച റാങ്കുകൾ കരസ്ഥമാക്കിയ സാൻജോ കോളേജ് വിദ്യാർത്ഥികളെ ആദരിച്ചു.കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ വെച്ച് രണ്ടാം റാങ്ക് കരസ്ഥമാക്കിയ അഞ്ജന ജോൺസൺ, അഞ്ചാം റാങ്ക് കരസ്ഥമാക്കിയ ആര്യ ഷാന്റി,പത്താം റാങ്ക് കരസ്ഥമാക്കിയ പി.പി ജ്യോതിക എന്നിവരെയാണ് ആദരിച്ചത്.കോളേജ് പ്രിൻസിപ്പൽ ഫാ.ഡോക്ടർ ജിജോ ഇണ്ടിപ്പറമ്പിൽ സി എസ് ടി അധ്യക്ഷത വഹിച്ചു. അഡ്വ. സേനാപതി വേണു

സാൻജോ കോളേജിലെ റാങ്ക് ജേതാക്കളെ ആദരിച്ചു Read More »

മൂവാറ്റുപുഴയിൽ കോൺഗ്രസ് – പ്രാദേശിക പോര് പുതിയ തലത്തിലേക്ക്, മാത്യു കുഴൽനാടൻ എം.എൽ.എ V/S ചെയർപേഴ്സൺ ജോയിസ് മേരി ആന്റണി, വള്ളംകളിയും വാഴയ്ക്കൻ പരാമർശവും ചർച്ചയാക്കി സോഷ്യൽ മീഡിയ

മൂവാറ്റുപുഴ: തദ്ദേശീയമായ ഭരണകാര്യങ്ങളെയും വികസന പദ്ധതികളുടെ പിതൃത്വത്തെയും ചൊല്ലി മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടനും നഗരസഭാ ചെയർപേഴ്സൺ ജോയിസ് മേരി ആന്റണിയും തമ്മിലുള്ള രാഷ്ട്രീയ വിയോജിപ്പുകൾ കൂടുതൽ പരസ്യവും രൂക്ഷവുമാകുന്നു. മൂവാറ്റുപുഴയെ മാറ്റിനിർത്തിയുള്ള ഭരണപരമായ ഏകോപനവും കോൺഗ്രസിലെ പ്രാദേശിക ഗ്രൂപ്പ് സമവാക്യങ്ങളും ചേരുമ്പോൾ വരും ദിവസങ്ങളിൽ മണ്ഡലത്തിലെ രാഷ്ട്രീയ അന്തരീക്ഷം കൂടുതൽ ചൂടുപിടിക്കുമെന്നാണ് സൂചന.വള്ളംകളിയും ജോസഫ് വാഴയ്ക്കനെ മൂവാറ്റുപുഴയുടെ വികസനനായക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റുംനഗരസഭയുടെ നേതൃത്വത്തിൽ 45 വർഷങ്ങൾക്ക് ശേഷം മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച വള്ളംകളി മത്സരത്തിന്റെ വിജയത്തിന് പിന്നാലെ,

മൂവാറ്റുപുഴയിൽ കോൺഗ്രസ് – പ്രാദേശിക പോര് പുതിയ തലത്തിലേക്ക്, മാത്യു കുഴൽനാടൻ എം.എൽ.എ V/S ചെയർപേഴ്സൺ ജോയിസ് മേരി ആന്റണി, വള്ളംകളിയും വാഴയ്ക്കൻ പരാമർശവും ചർച്ചയാക്കി സോഷ്യൽ മീഡിയ Read More »

ലയൺസ് ക്ലബ് ഓഫ് തൊടുപുഴ ഗോൾഡൻ, ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

തൊടുപുഴ: ലയൺസ് ക്ലബ് ഓഫ് തൊടുപുഴ ഗോൾഡൻ, ഈ വർഷത്തെ ഓണാഘോഷവും കുടുംബ സംഗമവും “ഗോൾഡൻ തിരുവോണം 2026” എന്ന പേരിൽ കൂടയത്തൂർ മലങ്കര പാലസ് റിസോർട്ടിൽ വച്ച് വിപുലമായി സംഘടിപ്പിച്ചു. ലയൺസ് കുടുംബാംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ വിവിധ കലാപരിപാടികളും ഓണക്കളികളും മത്സരങ്ങളും സംഘടിപ്പിച്ചു. കുടുംബാംഗങ്ങൾ ഒരുമിച്ചുകൂടി ഓണത്തിന്റെ സന്തോഷവും സൗഹൃദവും പങ്കുവെച്ചത് പരിപാടിക്ക് കൂടുതൽ മാറ്റുകൂട്ടി.ക്ലബ് പ്രസിഡന്റ് ലയൺ ആനന്ദ് എൻ, സെക്രട്ടറി ലയൺ അനിൽ എസ്. കോയിക്കൽ, ട്രഷറർ ലയൺ സജിത്ത്

ലയൺസ് ക്ലബ് ഓഫ് തൊടുപുഴ ഗോൾഡൻ, ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു Read More »