Timely news thodupuzha

ലയൺസ് ക്ലബ് ഓഫ് തൊടുപുഴ ഗോൾഡൻ, ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

തൊടുപുഴ: ലയൺസ് ക്ലബ് ഓഫ് തൊടുപുഴ ഗോൾഡൻ, ഈ വർഷത്തെ ഓണാഘോഷവും കുടുംബ സംഗമവും “ഗോൾഡൻ തിരുവോണം 2026” എന്ന പേരിൽ കൂടയത്തൂർ മലങ്കര പാലസ് റിസോർട്ടിൽ വച്ച് വിപുലമായി സംഘടിപ്പിച്ചു. ലയൺസ് കുടുംബാംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ വിവിധ കലാപരിപാടികളും ഓണക്കളികളും മത്സരങ്ങളും സംഘടിപ്പിച്ചു. കുടുംബാംഗങ്ങൾ ഒരുമിച്ചുകൂടി ഓണത്തിന്റെ സന്തോഷവും സൗഹൃദവും പങ്കുവെച്ചത് പരിപാടിക്ക് കൂടുതൽ മാറ്റുകൂട്ടി.ക്ലബ് പ്രസിഡന്റ് ലയൺ ആനന്ദ് എൻ, സെക്രട്ടറി ലയൺ അനിൽ എസ്. കോയിക്കൽ, ട്രഷറർ ലയൺ സജിത്ത് ജെ. കാപ്പൻ, സോൺ ചെയർമാൻ ലയൺ ഷിബു സി. നായർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.വിവിധ കലാ-കായിക മത്സരങ്ങളിൽ പങ്കെടുത്തവർക്കും വിജയികൾക്കും ചടങ്ങിൽ ഉപഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *