Timely news thodupuzha

ഡിജിറ്റൽ യുഗത്തിലും കത്തെഴുത്തിന്റെ മധുരം പകർന്ന് തപാൽ ദിനാചരണം

ഏഴല്ലൂർ: സെന്റ് സെബാസ്റ്റ്യൻ യു.പി. സ്കൂളിന്റെ നേതൃത്വത്തിൽ തപാൽ ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. ഏഴല്ലൂർ പോസ്റ്റ് ഓഫീസ് സന്ദർശിച്ച് അവിടുത്തെ പ്രവർത്തനങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു. തപാൽ ദിനത്തോടനുബന്ധിച്ച് അധ്യാപകർ കുട്ടികൾക്ക് കത്തുകൾ എഴുതുകയും കുട്ടികൾക്ക് ലഭിച്ച കത്തുകളുമായി പോസ്റ്റ് ഓഫീസ് സന്ദർശിക്കുകയും ചെയ്തു.ചടങ്ങിൽ പോസ്റ്റ്മാസ്റ്റർ തസ്തികയിൽ നിന്ന് വിരമിച്ച ലൂസി സാം, പി.സി. ശിവരാമൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.കുട്ടികളുമായി അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് തപാൽ ഓഫീസിൽ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ലിസാ ജോസഫ്, ആര്യ ദാസ്, ജയലക്ഷ്മി എന്നിവർ തപാൽ ഓഫീസിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഡിജിറ്റൽ കാലഘട്ടത്തിലും തപാൽ വകുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും ക്ലാസുകൾ എടുത്തു.ചടങ്ങിൽ വാർഡ് മെമ്പർ ശാലിനി എരപ്പനാൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും ആശംസകൾ നേരുകയും ചെയ്തു. സ്കൂൾ അധികൃതരും അധ്യാപകരും വിദ്യാർത്ഥികളും പരിപാടികൾക്ക് നേതൃത്വം നൽകി. തപാൽ വകുപ്പിന്റെ പ്രവർത്തനരീതികൾ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചത് കുട്ടികൾക്ക് നവ്യാനുഭവമായി മാറി.

Leave a Comment

Your email address will not be published. Required fields are marked *