Timely news thodupuzha

വനം വന്യജീവി വാരാചരണത്തിന്റെ ഭാഗമായിതങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ജൂനിയർ എൻ സി സി വിഭാഗം കേഡറ്റുകൾ ഇടുക്കി വന്യജീവി സങ്കേതത്തിൽ ട്രക്കിങ്ങ് നടത്തി

ഇടുക്കി: ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ സംസ്ഥാനത്ത് നടത്തുന്ന വനം വന്യജീവി വാരാചരണത്തിന്റെ ഭാഗമായിട്ടാണ് ട്രക്കിങ് സംഘടിപ്പിച്ചത്. കുട്ടികൾക്ക് വനത്തെ കൂടുതൽ അടുത്തറിയുന്നതിനും മൃഗങ്ങളുടെ ആവാസ വ്യവസ്ഥ, വനത്തിലെ ഔഷധസസ്യങ്ങൾ, ചിത്രശലഭ ഇനങ്ങൾ, എന്നിവയെക്കുറിച്ചും വനത്തിൽ നിശബ്ദത പാലിക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികൾക്ക് വനപാലകർ വിശദീകരിച്ച് നൽകി. 60 എൻസിസി കേഡറ്റുകളാണ് ട്രക്കിങിൽ പങ്കെടുത്തത്. വനം വന്യജീവി സംരക്ഷണ പ്രതിജ്ഞ, ആവാസ വ്യവസ്ഥയെക്കുറിച്ചുള്ള പഠനം, പക്ഷി നിരീക്ഷണം,’പങ്കിട്ട ഭാവി ആഘോഷിക്കുന്ന – മനുഷ്യനും വന്യജീവികളും ഒരുമിച്ച് ‘ എന്ന വിഷയത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടത്തുന്ന സെമിനാർ എന്നിവയും പരിപാടിയുടെ ഭാഗമായി നടത്തി. തുടർന്ന് കേഡറ്റുകൾ വനത്തിലൂടെ പോകുന്ന തൊടുപുഴ പുളിയൻമല റോഡിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പ്രസാദ് കുമാർ ബി, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനീഷ് പി പി, റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീഷ് പി ആർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കണ്ണൻ, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് ഓഫീസർ ഗോപാലൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനീഷ് എന്നിവർ സംസാരിച്ചു.എൻ സി സി 33ബറ്റാലിയൻ സി ക്യു എം എസ് ഹർമേന്ദ്ര സിംഗ്, സുബൈധാർ ദേവേന്ദ്ര സിംഗ്, എൻസിസി ഫസ്റ്റ് ഓഫീസർ മധു കെ ജയിംസ്, ബിനോയി വർഗീസ്, കേഡറ്റുകളായ സി പി എൽ നവനീത് കൃഷ്ണ എൻ, സി പി എൽ അൻസു മാർട്ടിൻ എന്നിവർ ഈ പരിപാടിയ്ക്ക് നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *