കൊൽക്കത്ത: ഗ്രാമീണ റിപ്പോർട്ടിങ്ങിനുള്ള പ്രശസ്തമായ സ്റ്റേറ്റ്സ്മാൻ ദേശീയ മാധ്യമ പുരസ്കാരത്തിന് ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആർ സാംബൻ അർഹനായി. കൊൽക്കത്ത കലാമന്ദിറിൽ നടന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി. ‘പാതിവിരിഞ്ഞ കാട്ടുപൂക്കൾ’ എന്ന ശീർഷകത്തിൽ ഡിസംബർ 18 മുതൽ 27 വരെ ജനയുഗം പ്രസിദ്ധീകരിച്ച പരമ്പരയാണ് അവാർഡിന് അർഹനാക്കിയത്. കേരളത്തിലെ ഏക ഗോത്രവർഗപഞ്ചായത്തായ ഇടമലക്കുടിയുടെ വികസനം സംബന്ധിച്ചായിരുന്നു പരമ്പര. സ്റ്റേറ്റ്സ്മാൻ അവാർഡ് 2024, 2014 വർഷങ്ങളിലും സ്റ്റേറ്റ്സ്മാൻ പരിസ്ഥിതി അവാർഡായ കുഷ്റോ ഇറാനി പുരസ്കാരം 2011ലും നേടിയിരുന്നു. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ മാധ്യമ അവാർഡിന് രണ്ടുവട്ടം അർഹനായി. പരിസ്ഥിതി പത്രപ്രവർത്തനത്തിന് രാംനാഥ് ഗോയങ്ക അവാർഡ്, രാജ്യത്തെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള മാധ്യമ അവാർഡായ സരോജിനി നായിഡു പുരസ്കാരം, പരിസ്ഥിതി പത്രപ്രവർത്തനത്തിന് ജർമൻ എംബസി അവാർഡ്, ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ ഇന്ത്യൻ ലാംഗ്വേജ് റിപ്പോർട്ടർ അടക്കം 65 പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. തൊടുപുഴ ഓവൂർ കുടുംബാംഗമാണ്. ഭാര്യ സേതുമോൾ. മക്കൾ സാന്ദ്ര, വൃന്ദ. മരുമകൻ: എസ് അനൂപ്.
ആർ സാംബന് വീണ്ടും സ്റ്റേറ്റ്സ്മാൻ അവാർഡ്






