Timely news thodupuzha

അരുൺ സെബാസ്റ്റ്യൻ്റെ നോവൽജൽ ജംഗൽ ജമീൻ നാളെ (ശനിയാഴ്ച) പ്രകാശനം ചെയ്യും

കട്ടപ്പന: അരുൺ സെബാസ്റ്റ്യൻ്റെ നോവൽജൽ ജംഗൽ ജമീൻ നാളെ (ശനിയാഴ്ച) രാവിലെ 10.30 ന് ദർശനയുടെ ആഭിമുഖ്യത്തിൽ കട്ടപ്പന സി.എസ്.ഐ.ഗാർഡനിലെ വൈ.എം.സി.എ.ഹാളിൽ ചേരുന്ന സാംസ്കാരിക കൂട്ടായ്മയിൽ വച്ച് പ്രകാശനം ചെയ്യും. നാടക് സംസ്ഥാന സെക്രട്ടറിയും അഭിനേത്രിയും പ്രഭാഷകയുമായ ജെ. ശൈലജ പ്രകാശന കർമ്മം നിർവ്വഹിക്കും. നോവലിസ്റ്റ് പുഷ്പമ്മ ആദ്യ കോപ്പി ഏറ്റുവാങ്ങും.ജോസ് കോനാട്ട് പുസ്തക പരിചയം നടത്തും.ഖനി മാഫിയക്കും നക്സലേറ്റുകൾക്കും അവരെ നേരിടാൻ പോലിസ് നിയോഗിച്ച ഏറ്റുമുട്ടൽ സംഘത്തിനുമിടയിൽ ജീവിതം പ്രതിസന്ധിയിലായ ബസ്തർ മേഖലയിലെ സാധാരണക്കാരുടെ ജീവിതം വസ്തുനിഷ്ടമായി ചിത്രീകരിച്ചിരിക്കുന്നനോവലാണ് ജൽ ജംഗൽ ജമീൻ.

Leave a Comment

Your email address will not be published. Required fields are marked *