ഇടുക്കി: കോൺഗ്രസ് രാജാക്കാട് മണ്ഡലം പ്രസിഡന്റും ടൗൺ വാർഡുമെമ്പറും
ജെ എൽ ജി അംഗങ്ങളും ചേർന്ന് പൊതുകിണർ വൃത്തിയാക്കി പൂന്തോട്ടമൊരുക്കി. രാജാക്കാട് ടൗൺ സൗന്ദര്യവത്കരരണത്തിന് തുടക്കം കുറിച്ചു.ടൗൺ വാർഡുമെമ്പറും
ജെഎൽജി ചേച്ചിമാരും പൊതുകിണർ വൃത്തിയാക്കി പൂന്തോട്ടമൊരുക്കി.ടൗൺ സൗന്ദര്യവത്കരണത്തിന് തുടക്കം കുറിച്ചു.
രാജാക്കാട് ടൗൺ വാർഡു മെമ്പർ ജോഷി കന്യാക്കുഴിയും ജമന്തി ജെ എൽ ജിയിലെ ജിജി ബെന്നി,ജിപ്‌സി ടൈറ്റസ്,
സിജി നോബി,ഉഷാദ് സുമേഷ് എന്നിവരും ചേർന്ന് രാജാക്കാട് ബസ് സ്റ്റാൻഡ് പരിസരത്തുള്ള പൊതുകിണറിൻ്റെ പരിസരത്തുള്ള പ്ലാസ്‌റ്റിക് അടക്കമുള്ള ചപ്പുചവറുകൾ നീക്കം ചെയ്ത് ഓണത്തിന് മുൻപായി ഹൈബ്രീഡ്
ജമന്തി ചെടികൾ നട്ടുപിടിപ്പിച്ചത്.3 മാസം കഴിഞ്ഞ് മഞ്ഞ കളറിലുള്ള ജമന്തി ചെടികളെല്ലാം പൂത്ത് മനോഹരക്കാഴ്ചയാണ് സമ്മാനിക്കുന്നത്.അതിനായി രാജാക്കാട് കൃഷി ഓഫീസർ ബി എസ് ഇന്ദുലേഖയുടെ പ്രോത്സാഹനവും പിന്തുണയും ലഭിച്ചു.കൂടാതെ പത്തോളം പുഷ്പിച്ച റോസാച്ചെടികളും വാങ്ങി വച്ചാണ് കിണർ പരിസരത്തെ പൂന്തോട്ടം മനോഹരമാക്കി ടൗൺ സൗന്ദര്യവത്ക്കരത്തിന് തുടക്കം കുറിച്ചത്.കടുത്ത വേനലിലും പല പ്രാവശ്യം നനച്ചാണ് മനോഹരമായ പുഷ്പങ്ങൾ നിറഞ്ഞ ഉദ്യാനം ഒരുക്കിയത്.പൊതു സ്ഥലത്ത് നിൽക്കുന്നതിനാൽ പലരും പൂക്കൾ പറിച്ച് അതിൻ്റെ മനോഹാരിതയും കുറയ്ക്കുന്നുണ്ട്. വൃത്തിഹീനമായി കിടന്ന പൊതുക്കിണറും പരിസരവും മനോഹരമായ പൂന്തോട്ടമാക്കിയതിൻ്റെ സന്തോഷത്തിലാണ് ടൗൺ വാർഡു മെമ്പറും ജെ എൽ ജി അംഗങ്ങളും
പൊതുകിണർ വൃത്തിയാക്കി പൂന്തോട്ടമൊരുക്കി





