തൊടുപുഴ: കാർഷിക വികസന ബാങ്ക് തൊടുപുഴ താലൂക്കിലെ മികച്ച കർഷകനെ കണ്ടെത്തി ക്യാഷ് അവാർഡും ഉപഹാരവും നൽകി ആദരിച്ചു. ബാങ്കിൻ്റെ 27 ആമത് വാർഷിക പൊതുയോഗത്തിൽ വച്ചാണ് ആദരവ് സംഘടിപ്പിച്ചത്. അതോടൊപ്പം ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മൊമെൻ്റോയും, ഉപഹാരവും നൽകി. ബാങ്കിൽ നിന്നും വായ്പയെടുത്ത മികച്ച കർഷകനാണ് ക്യാഷ് അവാർഡ് നൽകി ആദരിച്ചത്. തൊടുപുഴ തെക്കുംഭാഗം സ്വദേശി തേക്കുംകാട്ടിൽ സ്കറിയ കുര്യനാണ് സമ്മാനത്തിന് അർഹനായത്. ACCA പരീക്ഷയിൽ ഓൾ ഇന്ത്യ തലത്തിൽ മൂന്നാം റാങ്കും, വേൾഡ് റാങ്കിൽ ഏഴാം സ്ഥാനവും കരസ്ഥമാക്കിയ പുത്തിരിയിൽ പി എ സലിം കുട്ടിയുടെ മകൾ ദിയ സലിമിനും, സൈക്കിൾ പോളോയിൽ ഇന്ത്യൻ ടീമിൽ ഇടം നേടിയ ഇലഞ്ഞിക്കുഴിയിൽ റിയാസിൻ്റെ മകൻ അൽദിൻ റിയാസിനും ഉപഹാരം നൽകി ആദരിച്ചു. ബാങ്ക് പ്രസിഡൻ്റ് റോയി കെ പൗലോസ് എം എൽ എ യുടെ അദ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ കോ.ഓപ്പറേറ്റീവ് അസിസ്റ്റൻ്റ് റജിസ്ട്രാർ ശാലിനി പി ആർ, യൂണിറ്റ് ഇൻസ്പെക്ടർ റഫീഖ്, ബാങ്ക് വൈസ് പ്രസിഡൻ്റ് ബൈജു ജോർജ്ജ് ഡയറക്ടർമാരായ കെ എം സലിം, രാജേഷ് കെ, ഇന്ദു സുധാകരൻ, ആർ ജയൻ, ഷേർളി അഗസ്റ്റ്യൻ, ടെസ്സി ജോണി, സഫിയ ജബ്ബാർ ബാങ്ക് സെക്രട്ടറി ഹണിമോൾ എം എന്നിവർ പ്രസംഗിച്ചു.
കാർഷിക വികസന ബാങ്ക് തൊടുപുഴ താലൂക്കിലെ മികച്ച കർഷകനെ ആദരിച്ചു





