പത്തനംതിട്ട: റിംഗ് റോഡ് സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് ജില്ലാ കളക്ടറുടെതുൾപ്പെടെ അഞ്ചു വാഹനങ്ങൾ ജപ്തി ചെയ്യാൻ തീരുമാനിച്ചിരുന്നു. ഈ നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. പത്തനംതിട്ട സബ് കോടതിയായിരുന്നു വാഹനങ്ങൾ ജപ്തി ചെയ്യാൻ ഉത്തരവിട്ടത്. വാഹനങ്ങളെല്ലാം കളക്ടറേറ്റ് കോമ്പൗണ്ടിൽ നിന്നും ജപ്തി നടപടികൾ തുടങ്ങിയതോടെ മാറ്റിയിരുന്നു.
റിങ്ങ് റോഡിന് 2008ൽ സ്ഥലം ഏറ്റടുത്ത വകയിൽ മൂന്ന് സെന്റ് സ്ഥലം നൽകിയ ഒരാൾക്ക് നഷ്ടപരിഹാരവും പലിശയും ചേർത്ത് 38 ലക്ഷം രൂപയാണ് കൊടുക്കേണ്ടത്. പണം നൽകേണ്ട പൊതുമരാമത്ത് വകുപ്പിന് ജില്ലാ ഭരണകൂടം പല തവണ കത്ത് നൽകിയെങ്കിലും ഫലം ഉണ്ടായില്ല. ജില്ലാ ഭരണകൂടം, ജപ്തി വന്ന സാഹചര്യത്തിൽ വീണ്ടും പൊതുമരാമത്ത് വകുപ്പിനെ സമീപിക്കാൻ ഒരുങ്ങുകയാണ്.