കൊച്ചി: കേരളത്തിൽ രണ്ടു ദിവസംകൂടി കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പകൽ സമയത്ത് 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം തുടരുകയാണ്.
ഇപ്പോഴുള്ള ചൂടിനേക്കാൾ മൂന്നു മുതൽ 5 ഡിഗ്രി വരെ താപനില ഉയർന്നേക്കും. പാലക്കാട് ജില്ലയിൽ ഇന്നലത്തെ ഉയർന്ന താപനില 38.5 ഡിഗ്രി സെൽഷ്യസായിരുന്നു. കോഴിക്കോട് 35.2 ഡിഗ്രിയും കൊച്ചിയിൽ 33.4 ഡിഗ്രിയും ആലപ്പുഴയിൽ 34.2 ഡിഗ്രിയും തിരുവനന്തപുരത്ത് 32.8 ഡിഗ്രിയുമായിരുന്നു രേഖപ്പെടുത്തിയ താപനില.