തൊടുപുഴ: കേരളാ ഗ്രാമീൺ ബാങ്ക് മുട്ടം ശാഖയിൽ ഉപഭോക്ത യോഗം നടത്തി. മുട്ടം ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡൻ്റ് ബിജോയ് ജോൺ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് മാനേജർ അനൂപ് ടി ജി അധ്യക്ഷത വഹിച്ചു. യോഗത്തിൽ അപകടത്തിൽ കൈ നഷ്ടപ്പെട്ട അരുൺകുമാറിന് പ്രധാന മന്ത്രി സുരക്ഷ ഭീമ യോജന )ഇൻഷുറൻസിൻ്റെ ക്ലെയിം തുകയായ ഒരു ലക്ഷം രൂപ കൈമാറി. ഉപഭോക്താക്കളോടൊപ്പം സി.ഡി.എസ് ചെയർപേഴ്സൺ ഏലിയാമ ജോൺസൺ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ലിജു പി.ഡി എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.