തൊടുപുഴ: പാചക വാതകത്തിന്റെ അമിതമായ വില വർധനവ് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും എത്രയും വേഗം വില വർധന പിൻവലിക്കണമെന്നും സിപിഐ തൊടുപുഴ മണ്ഡലം സെക്രട്ടറി വി ആര്‍ പ്രമോദ് ആവശ്യപ്പെട്ടു.
എഐവൈഎഫ് തൊടുപുഴ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പിൽ കെ എസ് ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം അസി.സെക്രട്ടറി മുഹമ്മദ് അഫ്സൽ,എഐവൈഎഫ് മണ്ഡലം സെക്രട്ടറി ഇ കെ അജിനാസ്, അമൽ അശോകൻ എന്നിവർ സംസാരിച്ചു. മാർച്ച് 8,9 തീയതികളിൽ കുമളിയിൽ ചേരുന്ന ജില്ലാ ക്യാമ്പിലേക്ക് തൊടുപുഴയില്‍ നിന്നുള്ള പ്രവർത്തകരെ തെരഞ്ഞെടുത്തു.