Timely news thodupuzha

logo

മുതലക്കോടം ഫൊറോന പള്ളിയിൽ വി.​ഗീവർ​ഗീസ് സഹദായുടെ തിരുനാൾ

തൊടുപുഴ: ഇന്ത്യയിലെ തന്നെ പുരാതന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ മുതലക്കോടം ഫൊറോന പള്ളിയിൽ വി.​ഗീവർ​ഗീസ് സഹദായുടെ തിരുനാൾ 21,22,23,24 തീയതികളിൽ നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. തിരനാളിന്റെ സു​ഗമമായ നടത്തിപ്പിനായി വികാരി റവ.ഫാ.ജോർജ്ജ് താനത്തുപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോ​ഗത്തിൽ 151 പേർ അടങ്ങുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു. ജോർജ് ജോൺ കൊച്ചുപറമ്പിൽ(ജനറൽ കൺവീനർ), ആൽബിൻ ജോസ് കുറുമ്പാലക്കാട്ട്(കൺവീനർ), ജോയി ജോൺ പഴുക്കാക്കുളത്ത്(കൺവീനർ), ടൈറ്റസ് മാനുവൽ(കൺവീനർ), അറക്കൽ ബിജോ ജോസഫ് തയ്യിൽ(കൺവീനർ) എന്നിവരെയാണ് അം​ഗങ്ങളായി തീരുമാനിച്ചിരിക്കുന്നത്.

സഹവികാരി ഫാ.ആന്റണി മരുത്വാമലയിൽ, ഫാ.ജെസ്റ്റിൻ ചേറ്റൂർ, കൈക്കാരന്മാരായ കുര്യാക്കോസ്.കെ.കെ.കല്ലിങ്കക്കുടിയിൽ, ജെസ്റ്റിൻ പനച്ചിക്കാട്ട്, റ്റി.യു.ഫ്രാൻസിസ് തുറയ്ക്കൽ, സാന്റോ പോൾ ചെമ്പരത്തി തുടങ്ങിയവർ യോ​ഗത്തിൽ പങ്കെടുത്തു. മുത്തിയുടെ കിണർ, ​ഗീവർ​ഗീസിന്റെ തിരുസ്വരൂപം, അതിപുരാതനമായ കൽക്കുരിശ് തുടങ്ങിയ പ്രത്യേകതകൾ സംരക്ഷിക്കുന്ന എ.ഡി 800 മുതൽ തീർത്ഥാടകരെത്തിയിരുന്ന മുതലക്കോടം പള്ളിയിലെ പെരുന്നാൾ എല്ലാ വർഷത്തെയും പോലെ ​ഗംഭീരമാക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *