Timely news thodupuzha

logo

‘എംവിഐപിയുടെ ഭൂമി വിട്ടു കൊടുക്കില്ല’; മന്ത്രി റോഷി

തൊടുപുഴ: എംവിഐപിയുടെ കൈവശത്തിലുള്ള ഒരിഞ്ച് ഭൂമിയും ഇനി വിട്ടുകൊടുക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പത്രസമ്മേളനത്തിൽ പറഞ്ഞു. മൂലമറ്റം ത്രിവേണി സംഗമം മുതൽ കാഞ്ഞാർ വരെയുള്ള പ്രദേശത്തും നാടുകാണി പവലിയൻ ഉൾപ്പെടെയുള്ള മേഖലകളിലും ടൂറിസ്റ്റുകളെ കൂടുതലായി അകർഷിക്കുന്നതിനായി പദ്ധതി തയാറാക്കി വരികയാണ്. മലങ്കര ടൂറിസം പ്രോജക്ടും നടപ്പാക്കും. കുടിവെള്ള പദ്ധതികൾക്കോ വികസന പ്രവർത്തനങ്ങൾക്കോ തടസം വരുന്ന ഒരു നടപടിയും സർക്കാർസ്വീകരിക്കില്ല.

1992-ൽ ഇടമലയാർ ജലസേചന പ്രോജക്ടിനായി വനം വകുപ്പ് 115.40 ഹെക്ടർ ജലസേചന വകുപ്പിന് വിട്ടുനൽകിയിരുന്നു. ഇതിനു പകരമായി 1996-ഡിസംബർ 24നു 52.59 ഹെക്ടർ വനംവകുപ്പിന് കൈമാറിയിരുന്നു. കാരാപ്പുഴ പ്രോജക്ടിനായി 65.46 ഹെക്ടർ ഭൂമി വയനാട്ടിലും വനംവകുപ്പിന് വിട്ടുകൊടുത്തു. പഴയ കരാർ അനുസരിച്ച് മലങ്കര വൃഷ്ടിപ്രദേശത്ത് വനംവകുപ്പിന് നേരത്തെ കൈമാറിയ സ്ഥലത്തിന്റെ തുടർ നപടിയുടെ ഭാഗമായാണ് സെറ്റിൽമെന്റ് ഓഫീസറായ സബ്കളക്ടർ നോട്ടീസ് അയച്ചത്.

പ്രദേശത്തെ ആളുകൾക്ക് ഈ നടപടിയിൽ ആക്ഷേപം അറിയിക്കുന്നതിന് അവസരം നൽകാനാണ് ഈ നടപടി. സെറ്റിൽമെന്റ് ഓഫീസറുടെ തീരുമാനം വന്ന ശേഷം സർക്കാർ ജനങ്ങൾക്ക് അനുകൂലമായ അന്തിമതീരുമാനമെടുക്കും. ആശങ്കപരത്തുന്ന പ്രചാരണമാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. പത്രസമ്മേളനത്തിൽ കേരള കോൺഗ്രസ്-എം നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറയും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *