Timely news thodupuzha

logo

പൊതുശ്മശാനം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സമുദായ സംഘടന ഇടവെട്ടിയിൽ മാർച്ചും ധർണ്ണയും നടത്തി

തൊടുപുഴ: ഇടവെട്ടി പഞ്ചായത്തിൽ പൊതുശ്മശാനം ഉടൻ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സമുദായ സംഘടനകളുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. സ്വാമി അയ്യപ്പദാസായിരുന്നു ധർണ്ണ ഉദ്ഘാടനം ചെയ്തത്. എം.കെ നാരായണ മേനോൻ(എൻ.എസ്.എസ്) അദ്ധ്യക്ഷത വഹിച്ച സമരത്തിൽ സുരേഷ് കണ്ണൻ(കെ.പി.എം.എസ്) സ്വാഗതം പറഞ്ഞു. പഞ്ചായത്തിൽ നിരവധി ആളുകൾ കോളനികളിലും പാറപ്പുറത്തും വടകയ്ക്കും താമസിക്കുന്നുണ്ട്. ഈ വീടുകളിൽ താമസിക്കുന്ന ഇവരുടെ ഉറ്റവരിലൊരാൾ മരണപ്പെട്ടാൽ മൃദദേഹം സംസ്കരിക്കുന്നതിനുള്ള സൗകര്യം കണക്കിലെടുത്ത് പഞ്ചായത്തിൽ എത്രയും പെട്ടന്ന് പൊതുശ്മശാനം നിർമ്മിക്കണമെന്ന് സ്വാമി അയ്യപ്പദാസ് ആവശ്യപ്പെട്ടു.

പി.എസ്.ഗിരിഷ്(എ.കെ.വി.എം.എസ്), സി.എസ്.ബിജു(വീര ശെെവ മഹാസഭ ), സുകുമാരൻ കുരീക്കാട്ട്(എസ്.എൻ.ഡി.പി), കെ.ആർ.സതീഷ് (മാനേജർ ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം), കെ.റ്റി.ദേവരാജൻ(ഹിന്ദു ഐക്യവേദി പഞ്ചായത്ത് സെക്രട്ടറി), ബാബുകെ.ജി(ഇടവെട്ടി ശ്രീ ദുർഗ്ഗ ഭഗവതി ക്ഷേത്രം ഭരണസമിതിയംഗം), എം.കെ.പരമേശ്വരൻ(കെ.പി.എം.എസ് യൂണിയൻ പ്രസിഡൻ്റ്) തുടങ്ങിയവർ സംസാരിച്ചു. നൂറ് കണക്കിന് പ്രവർത്തകർ ധർണ്ണയുടെ ഭാ​ഗമായി പ്രകടനം നടത്തി.

Leave a Comment

Your email address will not be published. Required fields are marked *