തൊടുപുഴ :മുട്ടം ശങ്കരപ്പിള്ളി അറയാനിപ്പാറയ്ക്കു സമീപം കാർ താഴ്ചയിലേക്ക് മറിഞ്ഞു. കാറിൽ ഉണ്ടായിരുന്ന യുവാവും യുവതിയും കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ 5.30 നാണ് അപകടം.ഏഴാംമൈലിൽ നിന്നും അറയാനിപ്പാറ വഴി ശങ്കരപ്പിള്ളിക്കുള്ള റോഡിൽ നിന്നുമാണ് കാർ താഴ്ചയിലേക്ക് മറിഞ്ഞത്. അറയാനിപ്പാറയുടെ സമീപം സൂര്യോദയം കാണുവാൻ നിരവധി പേർ എത്തുന്നുണ്ട് എന്ന് പ്രദേശവാസികൾ പറഞ്ഞു. വിദൂര കാഴ്ച കാണാൻ എത്തിയ യുവാവും സ്വഹൃത്തായ യുവതിയുമാണ് അപകടത്തിൽപ്പെട്ടത് എന്ന് നാട്ടുകാർ പറഞ്ഞു