മുട്ടം: ഷന്ത്യാൾ ജ്യോതി പബ്ളിക് സ്കൂളിൽ യു.കെ.ജി വിദ്യാർത്ഥികളുടെ കോൺവൊക്കേഷൻ ദിനാചരണം നടത്തി. രാവിലെ 10.30 ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ലിസ്‌ലിൻ ടABട ൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെൻറ് മേരീസ് ചർച്ച് , ഊരക്കുന്ന് വികാരി ഫാദർ ജോസ് മാമ്പുഴക്കൽ വിശിഷ്ടാധിതി ആയിരുന്നു .മുട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷൈജാ ജോമോൻ മുഖ്യപ്രഭാഷണം നടത്തി. ‘ആരാധന മഠം മദർ ‘റവ .സിസ്റ്റർ. എലിസബത്ത് SABS, അക്കാഡമിക് കോർഡിനേറ്റർ ജോസഫ് ജോൺ എന്നിവർ പ്രസംഗിച്ചു. 60 – ഓളം കുട്ടികൾ തങ്ങളുടെ UK G പഠനം പൂർത്തീകരിച്ച് ഗ്രാജുവേഷൻ സർട്ടിഫിക്കറ്റും ട്രോഫിയും കരസ്ഥമാക്കി യോഗവസാനം കൂട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു ഗ്രാജുവേഷൻ പരിപാടിയിൽ എല്ലാം മാതാപിതാക്കളും പങ്കെടുത്തു എന്നത് വളരെ ശ്രദ്ധേയമായിരുന്നു