തൊടുപുഴ;ഡിവൈഎഫ് ഐ കരിമണ്ണൂർ ബ്ലോക്ക് പ്രസിഡന്റ്,സിപിഎം ബ്രാഞ്ച് സെക്രട്ടറി, റെഡ് വാളന്റിയർ, ഇടുക്കി ജില്ലാ ക്യാപ്റ്റൻ എന്നീ ചുമതലകൾ വഹിച്ച സിനീഷ് വിജയനും സിപിഎം പ്രവർത്തകൻ അഡ്വ.കെ.ആർ.ഹരിയും ബി ജെ പി യിൽ ചേർന്നു.
ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്.അജി പൊന്നാട അണിയിച്ച് സ്വീകരിച്ചു. വണ്ണപ്പുറം മണ്ഡലം ജനറൽ സെക്രട്ടറി എൻ.കെ.അബു, മണ്ഡലം സെക്രട്ടറി അഡ്വ. ജി സുരേഷ്, കെ.കെ.അജിത്ത്,
കെ.എൻ രാജേഷ്, സിറിൾ കെ.ജയിംസ് എംഡി.മനു എന്നിവർ ആശംസകൾ അറിയിച്ചു.