തിരുവനന്തപുരം: സ്വർണകടുത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ വിജേഷ് പിള്ള നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. വിജേഷ് പിള്ള കണ്ണൂർ സ്വദേശിയായതു കൊണ്ട് തന്നെ കണ്ണൂർ യൂണിറ്റിനാണ് അന്വേഷണ ചുമതല. സ്വർണകടത്തു കേസിൽ ഒത്തുതീർപ്പിനായി ഇടനിലക്കാരനായെത്തി വിജേഷ് 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് കഴിഞ്ഞ ദിവസം സ്വപ്ന ഫെയ്സ് ബുക്ക് ലൈവിലൂടെ ആരോപിച്ചിരുന്നു.
ഇതിനെതിരെ വിജേഷ് ഡിജിപിക്ക് ഇ-മെയിൽ വഴി പരാതി നൽകുകയായിരുന്നു. തുടർന്ന് ഡിജിപിക്ക് ലഭിച്ച പരാതി പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാജിന് കൈമാറുകയായിരുന്നു.