ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് യുവതിയെ വെടിവച്ച് കൊലപ്പെടുത്തി. ഡൽഹിയിലെ ജിടിബി എൻക്ലേവിലെ സുന്ദർ നാഗ്രിക്ക് എതിർവശത്തുള്ള എംഐജി ഫ്ലാറ്റ്സിന് സമീപമുള്ള സർവീസ് റോഡിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. 20 വയസ് തോന്നിക്കുന്ന യുവതിയാണ് മരിച്ചത്. യുവതിയുടെ ശരീരത്തിൽ രണ്ട് തവണ വെടിയേറ്റിട്ടുണ്ട്. എന്നാൽ മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ തിരിച്ചറിയാനും കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.
ഡൽഹിയിൽ 20 വയസ്സുള്ള പെൺകുട്ടിയെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
