കൊച്ചി: ബ്രഹ്മപുരം ബയോ മൈനിംഗ് പൂർണ പരാജയമെന്ന് ദേശീയ ഹരിത ട്രീബ്യൂണൽ നിയോഗിച്ച സംസ്ഥാന സമിതിയുടെ റിപ്പോർട്ട്. ഇതുവരെ ബ്രഹ്മപുരത്ത് നടന്നതിൻറെ എല്ലാം ഉത്തരവാദിത്തം കൊച്ചി കോർപ്പറേഷനു തന്നെയാണെന്നാണ് സമിതിയുടെ വിലയിരുത്തൽ. പാരിസ്ഥിതിക നിയമങ്ങളോ വിദഗ്ധ നിർദ്ദേശങ്ങളോ ഒന്നു തന്നെ ബ്രഹ്മപുരത്ത് നടപ്പാക്കിയിട്ടില്ലെന്നും ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ നടന്നുവെന്നും സമിതി ഹരിത ട്രിബ്യൂണൽ ചെന്നൈ ബെഞ്ചിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.